Wonderful 1400 Sq.ft House: വീട് നിർമ്മാണത്തിൽ കുറച്ചെങ്കിലും വ്യത്യസ്തതകൾ പരീക്ഷിക്കാൻ താല്പര്യപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അത്തരം പരീക്ഷണങ്ങളെല്ലാം ചെയ്തു വരുമ്പോൾ ഉദ്ദേശിച്ച ബഡ്ജറ്റിൽ കാര്യങ്ങൾ അവസാനിക്കുമോ എന്ന ചിന്തയാണ് പലരെയും അവയിൽ നിന്നും പിന്തിരിപ്പിക്കുന്നത്. അതേസമയം കൃത്യമായ പ്ലാനിങ്ങോടുകൂടി വ്യത്യസ്തതകൾ ഏറെ നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള ഒരു മനോഹര വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.
വിശാലമായ മുറ്റത്തിന്റെ ഒരറ്റത്തായി വീടിന് പ്രൈവസി കിട്ടുന്ന രീതിയിലാണ് കാർപോർച്ച് നിർമ്മിച്ചിട്ടുള്ളത്. ഇവിടെ ഇരുമ്പ് തൂണുകൾ പാർട്ടീഷൻ നൽകിയാണ് വീടിന്റെ മുൻവശത്തിന് പ്രൈവസി കൊടുത്തിരിക്കുന്നത്. അവിടെനിന്നും സിറ്റൗട്ട് കടന്ന് പ്രധാന വാതിൽ തുറക്കുമ്പോൾ ഏറെ വ്യത്യസ്തത നൽകിയിരിക്കുന്നത് ഈ വീടിന്റെ ലിവിങ് ഏരിയക്കാണ്. കുറച്ച് താഴോട്ടായി ഒരു സ്റ്റെയർ സെറ്റ് ചെയ്താണ് ഈ വീടിന്റെ ലിവിങ് ഏരിയയ്ക്കുള്ള ഇടം കണ്ടെത്തിയിരിക്കുന്നത്.

അവിടെനിന്നും മുകളിലോട്ട് കയറിയാൽ ഒരു പാർട്ടീഷൻ നൽകി സെറ്റ് ചെയ്തിട്ടുള്ളത് മനോഹരമായ ഒരു പോണ്ടാണ്. മറ്റു വീടുകളിൽ നിന്നെല്ലാം വ്യത്യസ്തമായി ഹാർഡ് ഗ്ലാസ് ഉപയോഗപ്പെടുത്തി നടക്കാവുന്ന രീതിയിലാണ് ഈ പോണ്ടിന്റെ ഏരിയ സെറ്റ് ചെയ്തിട്ടുള്ളത്. അവിടെനിന്നും മുൻപോട്ട് നടക്കുമ്പോൾ മനോഹരമായ ഒരു സ്റ്റെയർകേസ് സെറ്റ് ചെയ്തിരിക്കുന്നു. അതിന്റെ താഴെ വശത്തായി അർദ്ധവൃത്താകൃതിയിൽ ഒരു ഡൈനിങ് ഏരിയ അതിനോട് ചേർന്ന് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു അടുക്കള എന്നിവയ്ക്ക് ഇടം കണ്ടെത്തിയിരിക്കുന്നു.
കാറ്റും വെളിച്ചവും നല്ല രീതിയിൽ കിട്ടാവുന്ന രീതിയിൽ വിശാലമായി തന്നെയാണ് ഈ വീടിന്റെ ബെഡ്റൂമുകളും ഒരുക്കിയിട്ടുള്ളത്. ബാത്റൂമിന്റെ ഫ്ലോറിങ്ങിലും വാളിലും ഉപയോഗപ്പെടുത്തിയിട്ടുള്ള ടൈലുകൾ ഈ വീടിന്റെ മറ്റൊരു പ്രത്യേകതയാണ്. സ്റ്റെയർ ഏരിയ കയറി മുകളിലേക്ക് പ്രവേശിക്കുമ്പോൾ അവിടെ നല്ല രീതിയിൽ വായു സഞ്ചാരം ലഭിക്കുന്ന ഒരു അപ്പർ ലിവിങ് അവിടെ നിന്നും പുറത്തേക്ക് ഒരു ഓപ്പൺ ടെറസ് എന്നിവയും നൽകിയിട്ടുണ്ട്. ഇത്തരത്തിൽ പ്രത്യേകതകൾ ഏറെയുള്ള ഈ ഒരു മനോഹര വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്.