പഴമയ്ക്കൊപ്പം പുതുമയെ കോർത്തിണക്കി ഒരു നാലുകെട്ട്.!! പ്ലാൻ അടക്കം ട്രഡീഷണൽ ഹോം ടൂർ.!! | Traditional Nalukettu
വീട് എന്ന് പറയുമ്പോൾ എല്ലാവരുടെയും മനസ്സിൽ ഓടുന്നത് മോഡേൺ കണ്ടംബറി സ്റ്റൈലിലുള്ള വീടുകളായിരിക്കും. പക്ഷെ വീട് എന്ന സ്വപ്നമായി ജീവിക്കുന്ന മിക്കവരിലും പരമ്പരാഗതയിലുള്ള വീടായിരിക്കും ഏറെ ആഗ്രഹിക്കുന്നത്. ഇന്നത്തെ ഇത്തരം വീടുകൾ നിർമ്മിക്കുന്നവരും ഏറെയാണ്. എത്ര മോഡേൺ ആയാലും പഴയയുടെ ടച്ച് ഉണ്ടെങ്കിൽ നമ്മളെ എല്ലാവരെയും പഴയ കാലത്തിലേക്ക് കൊണ്ട് പോകുന്നതായിരിക്കും. നിങ്ങൾക്കും പരമ്പരാഗത ടച്ചുള്ള വീടുകൾ വെക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇന്ന് പരിചയപ്പെടാൻ പോകുന്ന ഡിസൈൻ മാതൃകയാക്കാവുന്നതാണ്. ഒരു നാലുക്കെട്ട് വീടാണോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയും ഈയൊരു ഡിസൈൻ മാതൃകയാക്കാൻ ശ്രെമിക്കുക. വളരെ കുറഞ്ഞ ചിലവിൽ നിങ്ങൾക്കും ഇത്തരമൊരു വീട് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ ക്രീയറ്റ് ചെയ്ത ഒരു ലൂമിയോൻ അനിമേഷൻ വീഡിയോയിലെ മനോഹരമായ ഡിസൈനും ഭംഗിയേറിയ കാഴ്ചകൾ ഒന്ന് പരിചയപ്പെട്ട് നോക്കാം.
തനി നാടൻ രീതിയിൽ നിർമ്മിച്ച ഒരു പാരമ്പരാഗത വീടാണെന്ന് പുറം കാഴ്ചയിൽ നിന്നും നമ്മൾക്ക് മനസിലാവുന്നതാണ്. വീടിന്റെ മുന്നിൽ തന്നെ ഒരു തുളസിത്തറ കാണാൻ കഴിയും. ഇത്തരം മനോഹരമായ കാഴ്ചകളാണ് വീടിന്റെ ഒരോ ഭാഗവും സമ്മാനിക്കുന്നത്. വീടിന്റെ വലത് വശത്തായിട്ടാണ് കാർ പോർച്ച് വന്നിട്ടുണ്ട്. അത്യാവശ്യം വലിയ വാഹനങ്ങൾ നിർത്തിടാനുള്ള ഇടം നമ്മൾക്ക് ഈയൊരു കാർ പോർച്ചിൽ കാണാൻ സാധിക്കും. പരമ്പരാഗതയായത് കൊണ്ട് തന്നെ ഓടുകളാണ് വിരിച്ചിരിക്കുന്നത്. വീട്ടിലേക്ക് കയറുമ്പോൾ തന്നെ വരാന്തയാണ് കാണുന്നത്. നീളത്തിൽ കിടക്കുന്ന വരാന്ത മനോഹരമായിട്ടാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇരിപ്പിടത്തിനായി രണ്ട കസേരകൾ ഒരുക്കി വെച്ചിട്ടുണ്ട്. വിശാലമായ ഒരിടം എന്ന് വേണമെങ്കിൽ നമ്മൾക്ക് ഈ വീടിനെ വിശേഷിപ്പിക്കാം. ഒരുപാട് സ്ഥലങ്ങളാണ് എങ്ങുമുള്ളത്. ഒരു കുടുബത്തിനു സുഖമായി ജീവിക്കാനുള്ള ഇടം. പ്രധാന വാതിലുകൾ എല്ലാം വരുന്നത് തടിയിലാണ്.

ഉള്ളിലേക്ക് പ്രവേശിച്ചാൽ ആദ്യം തന്നെ കാണാൻ കഴിയുന്നത് പ്രാർത്ഥന ഇടമാണ്. വളരെ മനോഹരമായിട്ടാണ് ഈയൊരു ഇടം ക്രെമീകരിച്ചിട്ടുള്ളത്. അതിന്റെ നേരെ മുൻവശത്ത് നമ്മൾക്ക് ലിവിങ് ഹാൾ കാണാം. ഇവിടെ തന്നെയാണ് ടീവി യൂണിറ്റ് വരുന്നത്. ഇന്റീരിയർ ഡിസൈൻ എല്ലാം എടുത്തു പറയേണ്ട ഡിസൈനുകളാണ്. മനോഹരമായ ചിത്രങ്ങൾ എല്ലാം ചുവരുകളിൽ വരിച്ചിട്ടുണ്ട്. ലിവിങ് ഹാളിന്റെ ഏരിയ കഴിഞ്ഞാൽ നേരെ എത്തി ചേരുന്നത് നാലുക്കെട്ടിലേക്കാണ്. ഈയൊരു ഏരിയയിൽ നിന്നും വീടിന്റെ മറ്റ് എല്ലാ ഏരിയകൾക്ക് പോകാനുള്ളാ എൻട്രൻസ് കൊടുത്തിട്ടുള്ളത്. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവർക്ക് ഈയൊരു ഡിസൈൻ മാതൃകയാക്കാവുന്നതാണ. ചുവരുകളിൽ കൃഷ്ണന്റെയും മറ്റ് ഗംഭീരമായ ചിത്രങ്ങൾ കൊടുത്തിട്ടുള്ളതിനാൽ വീടിന്റെ ഉൾവശം കൂടുതൽ ഐശ്വര്യം നിറഞ്ഞു നിൽക്കുന്നത് അനുഭവിക്കാൻ കഴിയും. ഡൈനിങ് ഏരിയയിലേക്ക് വരുകയാണെങ്കിൽ ഏകദേശം ആറിൽ കൂടുതൽ പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള മേശയും ഇരിപ്പിടങ്ങളുമാണ് കൊടുത്തിട്ടുള്ളത്.
ചുവരുകളിൽ ചിത്രങ്ങളും സീലിങ്ങിൽ ഫാൻ സജ്ജീകരിച്ചിരിക്കുന്നതും കാണാം. വീട്ടിലെ ആദ്യ മുറി പരിചയപ്പെട്ട് നോക്കാം. സാധാരണ ഗതിയിൽ എന്നാൽ മനോഹരമായ രീതിയിലാണ് മുറി ഒരുക്കിട്ടുള്ളത്. വെളിച്ചവും കാറ്റും ഉള്ളിലേക്ക് പ്രവേശിക്കാൻ വേണ്ടി രണ്ട് ജാലകങ്ങൾ മുറിയിൽ നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്ക് പഠിക്കാൻ അല്ലെങ്കിൽ മുതിർന്നവർക്ക് വർക്ക് ചെയ്യാൻ കഴിയുന്ന രീതിയിൽ ബെഞ്ചും കസേരയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. തടിയുടെ അലമാരയും നമ്മൾക്ക് ഈ മുറിയിൽ കാണാം. മുറിയിൽ നിന്ന് ഇറങ്ങി വരുമ്പോൾ തന്നെ ഒരു കോമണ് ടോയ്ലറ്റും, വാഷ് ബേസ് യൂണിറ്റുമാണ് കാണാൻ സാധിക്കുന്നത്. മോഡേൺ രീതിയിലാണ് ബാത്രൂമം, വാഷ് ബേസ് യൂണിറ്റും ഡിസൈൻ ചെയ്തിട്ടുള്ളത്. അടുക്കളയിലേക്ക് വരുകയാണെങ്കിൽ വീട് ട്രഡീഷണൽ ആണെങ്കിലും അടുക്കളയിൽ ഒരു മോഡേൺ ഡിസൈനിൽ തന്നെയാണ് അടുക്കള നിർമ്മിച്ചിട്ടുള്ളത്. വീതി കുറവാണെങ്കിലും അത്യാവശ്യം നീളത്തിലാണ് അടുക്കള ഡിസൈൻ ചെയ്തിട്ടുള്ളത്. അവശ്യത്തിലേറെ സൗകര്യങ്ങളും കബോർഡ് വർക്കുകളുമാണ് കിച്ചണിൽ ഉള്ളത്. കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ മുഴുവൻ കാണുക.