കുറഞ്ഞ ചിലവിൽ വളരുന്ന വീട്.!! തറവാടിത്തം നിറഞ്ഞ വീട് കണ്ടു നോക്കിയാലോ ?.!! | Traditional Kerala budget home
Traditional Kerala budget home: എത്രയൊക്കെ മോഡേൺ വീടുകൾ വന്നാലും കേരളത്തനിമയുള്ള വീടുകളോട് മലയാളികൾക്ക് ഇന്നും പ്രത്യേക ഇഷ്ടമാണ്. കോടികൾ മുടക്കി പണിതുയർത്തുന്ന മണിമാളികകളിൽ ഇല്ലാത്ത ഐശ്വര്യവും മനോഹരിതയും ഇത്തരം വീടുകളിൽ കാണാൻ കഴിയും. മച്ചും നീണ്ട വരാന്തയുമൊക്കെയായി തലയെടുപ്പോടെ നിൽക്കുന്ന ഇത്തരം വീടുകൾ ആണ് യഥാർത്ഥത്തിൽ പ്രകൃതിയോട് അത്രയധികം അടുത്ത് നിൽക്കുന്നത്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ പ്രകൃതിയെ ദ്രോഹിക്കാതെ പിറവിയെടുക്കുന്ന വീടുകളാണ് ഇവ. ഇത്തരം വീടുകളുടെ മറ്റൊരു പ്രത്യേകത നിർമ്മാണ ചിലവാണ്. വീടുപണിയുമ്പോൾ
എപ്പോഴും നമ്മുടെ ധനസ്ഥിതിക്കനുസരിച്ച് എന്ന് പറയാറുണ്ട്. കഴിയുന്നതും കയ്യിലുള്ള പൈസക്ക് തന്നെ വീടുപണിയുടെ പുറത്ത് കടം മേടിച്ചു പണിയുന്ന വീടുകൾ എന്നും ബാധ്യതയായിരിക്കും. കയ്യിലുള്ള പണം കൊണ്ട് ചെറിയൊരു വീട് പണിത ശേഷം പിന്നീട് ധനസ്ഥിതി മെച്ചപ്പെടുന്നതനുസരിച്ചു വീട് വലുതാക്കാം. അത്തരത്തിൽ പണികഴിപ്പിച്ച ഒരു വീട് പരിചയപ്പെടാം. വിശാലമായ മുറ്റവും തുളസിത്തറയും ഒക്കെയായി നിറഞ്ഞ കേരളത്തനിമയോടെ ഈ വീട് നിർമിച്ചത് വീട്ടുകാരുടെ ആഗ്രഹപ്രകാരം തന്നെ ആയിരുന്നു.
വെറും നാല് ലക്ഷം രൂപയ്ക്ക് ഒരു കൊച്ചു വീടാണ് ആദ്യം നിർമ്മിച്ചത് പിന്നീട് എക്സ്റ്റൻഷൻ വർക്കുകൾ ചെയ്തു വീട് വലുതാക്കുകയായിരുന്നു. 10 ലക്ഷം രൂപയാണ് വീടിനു മൊത്തത്തിൽ ചെലവായത്. വീട് വരാന്തയോടുകൂടിയാണ് വീടിന്റെ മുൻവശം നിർമിച്ചിരിക്കുന്നത് പഴയ വീടുകളിൽ കാണാവുന്നതുപോലെ തൂണും കൊടുത്തിട്ടുണ്ട്. അകത്തേക്ക് കയറിയാൽ നീളത്തിലുള്ള ഒരു ഹാൾ കാണാം. വിശാലമായ നീളത്തിലാണ് കൊടുത്തിരിക്കുന്നത്. ഒരു ലിവിങ് ഏരിയയും അവിടെ സെറ്റ് ചെയ്തിട്ടുണ്ട്. മൂന്ന് മുറികളാണ്
വീടിനുള്ളത്. മുറികളിൽ റെഡ് ഓക്സൈഡ് ആണ് ഇട്ടിരിക്കുന്നത്. വീടിന് അറ്റാച്ച്ഡ് ബാത്റൂമുകൾ ഇല്ല. ആളുകള് ചെന്നാൽ അടുക്കളയാണ് അത്യാവശ്യം വലിപ്പമുള്ള ഒരു അടുക്കള. അടുക്കളയ്ക്ക് തൊട്ടടുത്താണ് ഡൈനിങ്ങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നത്. പഴയ സ്റ്റൈൽ വീടുകളുടെ ഒരു പ്രത്യേകതയാണിത്. വീടിന്റെ ജനാലുകളും കഥകളും പഴയത് വാങ്ങിയതാണ് അതുകൊണ്ട് തന്നെയാണ് വീട് നിർമാണത്തിന്റെ ചിലവ് ഇത്രയധികം കുറയാൻ കാരണം.