മരങ്ങൾക്കിടയിൽ സ്വപ്ന വീട്!! സ്വർഗ്ഗതുല്യം, പച്ചപ്പ് മൂടിയ ഈ തനി മലയാളി വീട് !! | Traditional Dream House Among The Trees
Traditional Dream House Among The Trees: വീട് നിർമ്മിക്കാനായി ഒരു പ്ലോട്ട് തിരഞ്ഞെടുക്കുമ്പോൾ ആ ഭാഗങ്ങളിലുള്ള മരങ്ങളെല്ലാം വെട്ടിക്കളയുന്നവരാണ് ഇന്ന് മിക്ക ആളുകളും. എന്നാൽ പ്ലോട്ടിലുള്ള മരങ്ങളെല്ലാം അതേപടി നിലനിർത്തിക്കൊണ്ട് ചുറ്റും പച്ചപ്പ് നിറച്ച് ഒരു മനോഹരമായ വീട് പണിതെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല പച്ചപ്പ് നിറയുമ്പോൾ അത് മെയിൻന്റൈൻ ചെയ്യാൻ പാടാണെന്ന കരുതുന്നവരാണ് ഏറെ പേരും. എന്നാൽ ഒരുപാട് നാൾ ഫ്ലാറ്റിലും മറ്റും ജീവിച്ചവർക്ക് നല്ല രീതിയിൽ വായു സഞ്ചാരവും,വെളിച്ചവും, പച്ചപ്പും നിറഞ്ഞ വീടുകളോടായിരിക്കും കൂടുതൽ പ്രിയം. അത്തരത്തിൽ ഒരു അച്ഛനും അമ്മയ്ക്കും റിട്ടയർമെന്റ് ലൈഫ് ആസ്വദിക്കാനായി നിർമ്മിച്ചിട്ടുള്ള ‘ഹർഷം’ എന്ന വീടിന്റെ കാഴ്ചകളാണ് ഇവിടെ വിശദമാക്കുന്നത്. ഒറ്റനോട്ടത്തിൽ ഒരു പഴയ തറവാടിനെ ഓർമിപ്പിക്കുന്ന രീതിയിലാണ് ഈ വീടിന്റെ ആർക്കിടെക്ചർ. മാത്രവുമല്ല മുറ്റത്ത് വലിയൊരു മാവ് നിൽക്കുന്നത് ഈ വീട് കാണുമ്പോൾ പലർക്കും നൊസ്റ്റാൾജിയ ഉണർത്തുന്ന ഓർമ്മകൾ സമ്മാനിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.വീടിന്റെ കൂടുതൽ മനോഹര കാഴ്ചകളിലേക്ക് കടക്കാം.
മുറ്റം മുഴുവൻ ആർട്ടിഫിഷ്യൽ ഗ്രാസും സ്റ്റോണും പാകി അത് വിശാലമായാണ് ഇട്ടിരിക്കുന്നത്. മുറ്റത്തിന്റെ ഇരുവശങ്ങളിലുമായി വ്യത്യസ്ത രീതിയിലുള്ള ചെടികളെല്ലാം വച്ചു പിടിപ്പിച്ചിട്ടുണ്ട്. അവിടെ നിന്നും മുൻപോട്ട് നടക്കുമ്പോൾ നടുഭാഗത്തായി ഒരു വലിയ മാവ് സ്ഥിതി ചെയ്യുന്നുണ്ട്. ഈ മാവ് വെട്ടി മാറ്റാതെ അതിന്റെ ഭംഗി അതേപടി നിലനിർത്തി കൊണ്ടാണ് വീട് നിർമ്മിച്ചിട്ടുള്ളത്. അവിടെ നിന്നും അല്പം മാറി ജി ഐ പൈപ്പും, ഓടും പാകി അത്യാവശ്യം വലിപ്പത്തിൽ തന്നെ ഒരു കാർപോർച്ച് നൽകിയിരിക്കുന്നു. സിറ്റൗട്ടിലേക്ക് കയറുന്ന ഭാഗങ്ങളിലെ തിട്ടിൽ സിമന്റിട്ട് അതിനു മുകളിൽ ബ്രിക്കുകൾ വെച്ച് വീണ്ടും ഫിനിഷിംഗ് നൽകിയിരിക്കുന്നത് എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ്. ഓപ്പൺ സ്റ്റൈലിൽ വിശാലമായി കിടക്കുന്ന രീതിയിലാണ് ഈ വീടിന്റെ സിറ്റൗട്ട് അറേഞ്ച് ചെയ്തിട്ടുള്ളത്. സിറ്റൗട്ടിന്റെ തൊട്ടപ്പുറത്തായി ഒരു ചെറിയ പോണ്ട് സെറ്റ് ചെയ്തു നൽകിയിരിക്കുന്നു.

Traditional Dream House Among The Trees
അവിടെ നിന്നും നാല് പാളികൾ ഉള്ള പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഡബിൾ റൂഫ് രീതിയിൽ ഡിസൈൻ ചെയ്തിട്ടുള്ള ഒരു വിശാലമായ അകത്തളത്തിലേക്കാണ് എത്തിച്ചേരുക. വീടിനകത്ത് നല്ല രീതിയിൽ വായു സഞ്ചാരവും , വെളിച്ചവും ഉറപ്പ് വരുത്തുന്നതിനായി ഇവിടെ പാർട്ടീഷനുകൾ ഒന്നും നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ ലിവിങ് ഏരിയ,ഡൈനിങ് ഏരിയ, കിച്ചൻ എന്നിവയെല്ലാം ഒരു നീണ്ട വരാന്തയുടെ രൂപത്തിൽ നൽകി അവിടെയാണ് സെറ്റ് ചെയ്തിട്ടുള്ളത്. വീടിന്റെ ഉൾവശത്തെ സൈഡ് വാളുകളിൽ ജാളികൾ നൽകിയിരിക്കുന്നതും അതിമനോഹരമായ ഒരു കാഴ്ചയാണ്. ഫ്ലോറിങ്ങിൽ വ്യത്യസ്ത നിറങ്ങളിലുള്ള ആത്തംഗുഡി ടൈലുകളാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ഡൈനിങ് ഏരിയയിൽ നൽകിയിട്ടുള്ള ടേബിളിനും ഏറെ പ്രത്യേകതകളുണ്ട്. രണ്ടുപേർക്കു മാത്രം ഇരിക്കാവുന്ന ഒരു ഡൈനിങ് ടേബിളാണെന്ന് ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും അതിനെ ഓപ്പൺ ചെയ്ത് ആവശ്യമുള്ള അത്രയും വലിപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ ഒരു ഡൈനിങ് ടേബിൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ഡൈനിങ് ഏരിയയുടെ തൊട്ട് അപ്പുറത്തായി ഒരു വിശാലമായ ഓപ്പൺ കോർട്ടിയാഡും നൽകിയിരിക്കുന്നു. ആവശ്യമുള്ള സമയത്ത് ഡൈനിങ് ടേബിൾ ആ ഭാഗത്തേക്കും പ്ലേസ് ചെയ്യാം.
വീടിന്റെ താഴത്തെ നിലയിൽ 2 വലിയ ബെഡ്റൂമുകളാണ് ഒരുക്കിയിട്ടുള്ളത്. ഈ രണ്ട് ബെഡ്റൂമുകളിലും ബേ വിൻഡോ നൽകിയിട്ടുള്ളത് കൊണ്ട് തന്നെ ജനാലയോട് ചേർന്ന് ഇരിക്കാനും സാധിക്കും. ഈ വീടിന് ചെറിയ ഒരു അപ്പർ ഏരിയ നൽകിയിട്ടുണ്ട് എങ്കിലും അതിലും ഏറെ വ്യത്യസ്തതകൾ പരീക്ഷിച്ചിട്ടുണ്ട്. പടി കെട്ടുകൾ പകുതി കയറി എത്തിച്ചേരുന്നത് മറ്റൊരു ബേ വിൻഡോ സെറ്റ് ചെയ്ത ഭാഗത്തേക്കാണ്. വായന ഇഷ്ടപ്പെടുന്നവർക്ക് ഈ ഒരു ഏരിയ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുകയും ചെയ്യാം. കോണിപ്പടികൾ കയറി മുകളിലേക്ക് എത്തിച്ചേരുമ്പോൾ അവിടെ ഒരു ചെറിയ കിളിവാതിൽ രൂപത്തിൽ സജ്ജീകരിച്ചിരിക്കുന്നു. ഇവിടെയുമിരുന്ന് പുസ്തകങ്ങൾ വായിക്കുകയോ വർക്ക് ചെയ്യുകയോ ഒക്കെ ആവാം. വളരെയധികം വ്യത്യസ്തതകൾ നിലനിർത്തി ഓപ്പൺ സ്റ്റൈലിന് പ്രാധാന്യം നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള ഈ ഒരു മനോഹര വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Traditional Dream House Among The Trees Video Credits : come on everybody