Small Budget Home: വീട് നിർമ്മാണത്തിൽ പുതിയ പുതിയ സ്റ്റൈലുകൾ പരീക്ഷിക്കുന്നതിൽ നമ്മൾ മലയാളികൾ എപ്പോഴും മുൻപിൽ ആണ്. ഓരോ പ്രദേശത്തും ആ പ്രദേശത്തിന്റെ ഭൂപ്രകൃതിക്ക് അനുസരിച്ചായിരിക്കണം വീടുകൾ നിർമ്മിക്കേണ്ടത്. കാലാവസ്ഥയും ഭൂപ്രകൃതിയുമാണ് വീട് നിർമാണത്തിൽ ശ്രദ്ധിക്കേണ്ട അടിസ്ഥാന ഘടകങ്ങൾ. പണ്ടത്തെപ്പോലെ വിശാലതയാണ് മനോഹാരാം എന്ന് വിശ്വസിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്. അതുകൊണ്ടുതന്നെ കൊച്ചു കൊച്ചു വീടുകൾ നിർമിക്കാനാണ് ആളുകൾക്ക് ഇന്ന് ഏറെ ഇഷ്ടം. ഒരു ചെറിയ കുടുംബത്തിന് താമസിക്കാൻ പറ്റുന്ന എല്ലാ സൗകര്യങ്ങളോടും കൂടി ഒരു കുഞ്ഞു
വീട് നിർമ്മിക്കുകയാണെങ്കിൽ ബജറ്റിലും നമുക്ക് നല്ല രീതിയിൽ കോംപ്രമൈസ് ചെയ്യാം. 5 സെന്റ് സ്ഥലത്ത് 250 സ്ക്വയർ ഫീറ്റ് നിർമ്മിച്ചിരിക്കുന്ന മനോഹരമായ ഒരു വീട് പരിചയപ്പെടാം . വില്ലകളിൽ താമസിക്കാൻ ഇഷ്ടമുള്ള ആളുകളാണ് ഇപ്പോൾ കൂടുതലും. അത്തരത്തിൽ ഉള്ള ഒരു ചെറുതും മനോഹരവുമായ വീട് പരിചയപ്പെടാം. പണി പൂർത്തിയായ ഈ വീട് തിരുവനന്തപുരം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. വാർക്ക വീടാണ്. ടാറിട്ട റോഡിനു സൈഡിൽ സ്ഥിതി ചെയ്യുന്ന വീടിന്റെ മുറ്റത്തിന്

തൊട്ടടുത്തായാണ് വീട് ഉള്ളത്. മുറ്റത്ത് ഇന്റർലോക്ക് ഇട്ടിരിക്കുകയാണ്. പൈപ്പ് കണക്ഷൻ ആണ് വീടിന്റെ ജലശ്രോതസ്സ്. മുൻ വശത്തെ മുറ്റത്തിന് അത്യാവശ്യം വലിപ്പമുണ്ട്. നഗരവുമായി അടുത്ത പ്രദേശം ആണെങ്കിലും ആവശ്യത്തിന് തണലും ശുദ്ധവായുവും ഒക്കെ ലഭിക്കുന്ന ഒതുങ്ങിയ ഒരു ഏരിയയിലാണ് വീടിരിക്കുന്നത്. വീട്ടിനുള്ളിലേക്ക് കടന്നാൽ വലിയൊരു ഹാൾ ആണുള്ളത്. ലിവിങ് ഏരിയയും ഡൈനിങ്
ഏരിയയും ഇവിടെ തന്നെ സെറ്റ് ചെയ്യാം. വെള്ള നിറത്തിലുള്ള ടൈൽ ആണ് ഹാളിൽ കൊടുത്തിരിക്കുന്നത്. രണ്ട് മുറികളാണ് വീടിനുള്ളത്. വലിപ്പമുള്ള മുറികളാണ്. രണ്ട് മുറികളുടെയും നടുക്കായി ഒരു കോമൺ ടോയ്ലറ്റ് കൊടുത്തിട്ടുണ്ട്. ഒരു ഓപ്പൺ കിച്ചൺ ആണ് വീടിനു കൊടുത്തിട്ടുള്ളത്.