Single Story Home Design: ഒരു വീട് നിർമ്മിക്കുമ്പോൾ അതിൽ പഴമക്കും പുതുമയ്ക്കും ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് ഇന്ന് മിക്ക വീടുകളും നിർമ്മിക്കുന്നത്. അതായത് കാഴ്ചയിൽ ഒരു പഴമയും സൗകര്യങ്ങളുടെ കാര്യത്തിൽ പുതുമയും കൊണ്ടുവരിക എന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. അത്തരത്തിൽ നിർമ്മിച്ചിട്ടുള്ള ഒരു മനോഹരമായ വീടിന്റെ കാഴ്ചകളിലേക്ക് കടക്കാം.
വീടിന്റെ പുറംഭാഗത്ത് ആർട്ടിഫിഷ്യൽ ഗ്രാസ് നൽകി ഒരു മനോഹരമായ ഇടം ഒരുക്കിയിട്ടുണ്ട് . അതിനോട് ചേർന്നാണ് വിശാലമായ സിറ്റൗട്ട് ഒരുക്കിയിരിക്കുന്നത്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ഗസ്റ്റ് ലിവിങ് ഏരിയ ക്കും അവിടെ നിന്നും പാർട്ടീഷൻ നൽകി ഒരു ഫാമിലി ലിവിങ് ഏരിയക്കും ഇടം കണ്ടെത്തിയിരിക്കുന്നു. ഗസ്റ്റ് ഏരിയയിൽ വിശാലമായ ഒരു സോഫ നൽകിയിട്ടുണ്ട്. അവിടെനിന്നും ഫാമിലി ലിവിങ് ഏരിയയിലേക്ക് പ്രവേശിക്കുമ്പോൾ അതിനോട് ചേർന്ന് തന്നെയാണ് ഒരു ഡൈനിങ് ഏരിയ നൽകിയിട്ടുള്ളത്.

കൂടാതെ കോർണർ സൈഡിലായി ഒരു വാഷ് ഏരിയ നൽകിയിരിക്കുന്നു. രണ്ട് വിശാലമായ ബെഡ്റൂമുകളും അറ്റാച്ച്ഡ് ബാത്റൂം സൗകര്യവും നൽകി കൊണ്ടാണ് ഈ വീടിന്റെ ബെഡ്റൂമുകൾ ഒരുക്കിയിട്ടുള്ളത്. അതുപോലെ സ്റ്റെയർ ഏരിയ കയറി വരുന്ന ഭാഗത്തായി ജാളികൾ നൽകി മനോഹരമാക്കിയിരിക്കുന്നു.
വിശാലമായി അത്യാധുനിക സൗകര്യങ്ങളോടാണ് ഈ വീടിന്റെ അടുക്കള ഒരുക്കിയിട്ടുള്ളത്. ഈ വീടിന്റെ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത റൂഫിൽ ചെയ്തിട്ടുള്ള ലൈറ്റ് വർക്കുകളാണ്. ഇത്തരത്തിൽ ഏറെ പ്രത്യേകതകളുള്ള, എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഈ മനോഹരമായ വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്.