Simple And Smart Home Design: വീട് നിർമ്മാണത്തിൽ വായു സഞ്ചാരവും വെളിച്ചവും കൃത്യമായി നൽകുക എന്നത് വളരെയധികം പ്രാധാന്യമേറിയ കാര്യമാണ്. കൃത്യമായ അളവു കോലുകൾ ഉപയോഗപ്പെടുത്തി അതിമനോഹരമായി പണിതെടുത്തിട്ടുള്ള പ്രകൃതി രമണീയമായ ജിഷാദ് മാഷിന്റെ ആകാശം എന്ന മനോഹരമായ വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.
പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഒരു വീട് ആയതുകൊണ്ട് തന്നെ മരം, കല്ല്,വെള്ളം എന്നിവയെല്ലാം ഏത് സ്ഥാനങ്ങളിൽ ഉപയോഗിക്കണമെന്ന് ഈ വീടിന്റെ നിർമ്മാണത്തിൽ നിന്നും കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. മെറ്റൽ പാകി മനോഹരമാക്കിയിരിക്കുന്ന മുറ്റത്തിന്റെ ഒരറ്റത്തായി റെയിൻ വാട്ടർ ഹാർവെസ്റ്റിനുള്ള ഇടം വിട്ടിട്ടുണ്ട്. ഒരു പഴയ കിണറിനെ റിനോവേറ്റ് ചെയ്തുകൊണ്ട് പുതു മോഡിയിൽ മുറ്റത്തിന്റെ അറ്റത്തായി ഒരു കിണറിനും ഇടം കണ്ടെത്തിയിരുന്നു. ഈ വീടിന്റെ മതിലുകൾ കിണറിന്റെ ചുറ്റുമുതൽ എന്നിവയെല്ലാം ചെറിയ മെറ്റലുകളും ഇരുമ്പ് കമ്പിയും കെട്ടിയാണ് നിർമ്മിച്ചിട്ടുള്ളത്.

മുറ്റത്തുനിന്നും സിറ്റൗട്ടിലേക്ക് പ്രവേശിക്കുമ്പോൾ നീണ്ട ഒരു വരാന്ത പോലെ സെറ്റ് ചെയ്ത് അതിന് ചെറിയ ഒരു പാർട്ടീഷൻ നൽകിയിരിക്കുന്നു. ഇവിടെ തടിയിൽ നിർമ്മിച്ച ഒരു ഊഞ്ഞാൽ ഒരു ഭാഗത്തായും മറുഭാഗത്ത് അതിഥികളെ സ്വീകരിക്കാനുള്ള കസേരകളും മറ്റും സജ്ജീകരിച്ചിരിക്കുന്നു. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഏവരുടെയും ശ്രദ്ധ നേടുന്ന രീതിയിൽ ഫ്ലോറിങ്ങിൽ ഉപയോഗിച്ചിരിക്കുന്നത് ആത്തംഗുഡി ടൈലുകളാണ്. വീടിനകത്ത് നല്ല രീതിയിൽ തണുപ്പ് ലഭിക്കുന്ന രീതിയിലാണ് ഈ വീടിന്റെ ലിവിങ് ഏരിയയും, ഡൈനിങ് ഏരിയയുമെല്ലാം നിർമ്മിച്ചിട്ടുള്ളത്.
നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ള കല്ല്, ടൈലുകൾ എന്നിവയെല്ലാം ഏറെ പ്രത്യേകതകൾ ഉള്ളവ തന്നെയാണ്. ഡബിൾ റൂഫിംഗ് രീതിയിലാണ് ഈ വീടിന്റെ മേൽക്കൂര നിർമ്മിച്ചിട്ടുള്ളത്. അതിമനോഹരമായി നിർമ്മിച്ചിട്ടുള്ള മൂന്ന് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബെഡ്റൂമുകളും സംഗമിക്കുന്നത് ഒരു സ്റ്റെയർ ഏരിയയുടെ ഭാഗത്തായാണ്. അതിന്റെ മറുവശത്തായി ഒരു വിശാലമായ അടുക്കളയും നിർമ്മിച്ചിരിക്കുന്നു. ഇവിടെ പഴമയെ ഓർമിപ്പിക്കുന്ന രീതിയിൽ ഒരു മഞ്ച ഇട്ടിട്ടുണ്ട്. സ്റ്റെയർ ഏരിയ കയറി മുകളിലേക്ക് പ്രവേശിക്കുമ്പോൾ അവിടെ ഒരു ചെറിയ സ്റ്റഡി ഏരിയ ഒരുക്കിയിരിക്കുന്നത് ഈ വീടിന്റെ എടുത്തു പറയേണ്ട പ്രത്യേകത തന്നെയാണ്. ഇത്തരത്തിൽ അതിമനോഹരമായി പ്രകൃതിയോട് ഇണങ്ങി നിർമ്മിച്ചിട്ടുള്ള ഈ വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്.