Premium 2 Storey House: ഒരു വീട് നിർമ്മിക്കുമ്പോൾ അത് പ്രകൃതിയോട് ഇണങ്ങി നിൽക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും ഓരോ സാധാരണക്കാരും. എന്നാൽ അതിനാവശ്യമായ മെറ്റീരിയലുകൾ കൃത്യമായി തിരഞ്ഞെടുക്കുക അത് ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തുക എന്നിവയെല്ലാം വളരെയധികം ശ്രദ്ധയോടുകൂടി ചെയ്യേണ്ട കാര്യങ്ങളാണ്. അത്തരം കാര്യങ്ങൾക്കെല്ലാം വളരെയധികം പ്രാധാന്യം നൽകിക്കൊണ്ട് മനോഹരമായി നിർമിച്ചിട്ടുള്ള ഇസ്മയിലിന്റെയും കുടുംബത്തിന്റെയും ഒരു മനോഹര വീടിന്റെ കാഴ്ചകളിലേക്ക് കടക്കാം.
മെറ്റൽ നിരത്തി മനോഹരമാക്കിയ മുറ്റത്തിൽ നിന്നും എത്തിച്ചേരുന്നത് മാർബിൾ പതിച്ച് മനോഹരമായി സജ്ജീകരിച്ചിരിക്കുന്ന ഒരു സിറ്റൗട്ടിലേക്കാണ്. അവിടെ നിന്നും പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ മീഡിയം സൈസിൽ സജ്ജീകരിച്ചിട്ടുള്ള ഒരു ലിവിങ് ഏരിയ കാണാം. ഇവിടെ അതിഥികളെ സ്വീകരിക്കാനായി വലിയ സോഫകളും ടിവി യൂണിറ്റുമെല്ലാം ഒരുക്കിയിരിക്കുന്നു. ഈയൊരു ഭാഗത്തുനിന്നും ചെറിയ ഒരു പാർട്ടീഷൻ നൽകിക്കൊണ്ടാണ് ഡൈനിങ് ഏരിയ അതിനോട് ചേർന്ന് തന്നെ മോഡേൺ ശൈലിയിൽ നിർമ്മിച്ചിട്ടുള്ള ഒരു വാഷ് ഏരിയ എന്നിവ നൽകിയിട്ടുള്ളത്.

ഈ വീടിന്റെ ഇന്റീരിയറിലും എക്സ്റ്റീരിയറിലും നിരവധി പ്രത്യേകതകൾ കോർത്തിണക്കിയിട്ടുണ്ട്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് വീടിന്റെ പുറത്തു നൽകിയിട്ടുള്ള ക്ലാഡിങ് സ്റ്റോൺ പതിപ്പിച്ച വലിയ തൂണുകളും, വീടിന്റെ ഇന്റീരിയറിൽ ഉപയോഗിച്ചിട്ടുള്ള വുഡൻ ഫിനിഷിലുള്ള വർക്കുകളും ഈ വീടിന്റെ പ്രത്യേകതകൾ എടുത്തു കാണിക്കുന്നവയാണ്.
ഡൈനിങ് ഏരിയയുടെ ഒരു വശത്തായി വിശാലമായ ഒരു കിച്ചൻ ഒരുക്കിയിരുന്നു. അതിന്റെ മറുവശത്തായി വീടിന്റെ 2 മാസ്റ്റർ ബെഡ് റൂമുകളും അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടിയാണ് നൽകിയിട്ടുള്ളത്. എല്ലാ റൂമുകളിലും വളരെ മനോഹരമായി തന്നെ ഇന്റീരിയർ വർക്കുകൾ നൽകിയിട്ടുണ്ട്. ഇത്തരത്തിൽ നാല് ബെഡ്റൂമുകളോട് കൂടി അതിവിശാലമായി തന്നെയാണ് ഈ ഒരു മനോഹര വീട് പണിതുയർത്തിയിട്ടുള്ളത്.ഈ മനോഹര വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡയോ കാണാവുന്നതാണ്.