അമ്പോ… കണ്ണിനു കുളിർമയേകുന്ന ഭംഗിയോടെ ഹൃദ്യം, മനോഹരം ഈ കൊച്ചു വീട്!! | Morden Home With Traditional Elevation
Morden Home With Traditional Elevation: ഒരു വീട് നിർമ്മിക്കുമ്പോൾ അത് കണ്ണിനു കുളിർമയേകുന്ന ഒരു കാഴ്ച കൂടിയായി മാറുന്നത് വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്. അത്തരത്തിൽ വളരെ മനോഹരമായി പണിതീർത്തിയിട്ടുള്ള ഒരു വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.
പകുതിഭാഗം മെറ്റലും,ബാക്കി ഭാഗം മണ്ണുമിട്ട് മനോഹരമാക്കിയിരിക്കുന്ന മുറ്റത്ത് നിന്നും എത്തിച്ചേരുന്നത് വിശാലമായ ഒരു സിറ്റൗട്ടിലേക്ക് ആണ്. ചെറിയ ഒരു പാർട്ടീഷൻ നൽകി കൊണ്ടാണ് ഈ വീടിന്റെ സിറ്റൗട്ട് ഡിസൈൻ ചെയ്തിട്ടുള്ളത്. അവിടെനിന്നും പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഒരു ലിവിങ് ഏരിയയിലേക്കാണ് എത്തിച്ചേരുക.

ഈ വീടിന്റെ ഇന്റീരിയർ വർക്കുകൾ എല്ലാം വീട്ടുടമസ്ഥ തന്നെയാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. അവയെല്ലാം തന്നെ വീടിന് അനുയോജ്യമായ രീതിയിലാണ് നൽകിയിട്ടുള്ളത്. ലിവിങ് ഏരിയയിൽ നിന്നും ചെറിയ ഒരു പാർട്ടീഷൻ നൽകിയാണ് ഡൈനിങ് ഏരിയ സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ ഡൈനിങ് ടേബിളിന്റെ ഓപ്പോസിറ്റ് സൈഡിലായി ഒരു ഊഞ്ഞാൽ നൽകിയിരിക്കുന്നു.
നീളത്തിൽ പ്ലോട്ടുള്ള ആളുകൾക്ക് മാതൃകയാക്കാവുന്ന ഒരു നിർമ്മാണ രീതിയാണ് ഈ വീടിന്റേത് . കോറിഡോർ രൂപത്തിൽ നൽകിയിട്ടുള്ള വീടിന്റെ നടുഭാഗത്തിന് ഇരുവശത്തുമായി 2 വിശാലമായ ബെഡ്റൂമുകൾ അറ്റാച്ച്ഡ് ബാത്ത് റൂം സൗകര്യം എന്നിവയെല്ലാം നൽകിയിരിക്കുന്നു. കോറിഡോറിന്റെ ഒരറ്റത്തായി വിശാലമായ അത്യാധുനിക ശൈലിയിലുള്ള ഒരു അടുക്കളയും ഒരുക്കിയിട്ടുണ്ട്. മോഡേൺ ശൈലിയിൽ നിർമ്മിച്ചിട്ടുള്ള ഈ വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്.