ആരെയും കൊതിപ്പിക്കുന്ന ഇന്റീരിയർ വർക്ക്സ് ; മഞ്ചേരിയിലെ അതിമനോഹരമായ വീട്.!! | Modern Interior Home Design
Modern Interior Home Design : ഒരു വീട് എന്നത് എപ്പോഴും ഇന്റീരിയർ ആൻഡ് എക്സ്റ്റീരിയർ ഒരുപോലെ ഭംഗിയുള്ളതാക്കി പണിയുകയാണെകിലെ ആ വീടിനു ഒരു പൂർണ ഭംഗി ലഭിക്കുകയുള്ളു. അത്തരത്തിൽ ചില വീടിന്റെ ഇന്റീരിയർ കാണുമ്പോൾ നമ്മൾക്കും അത്തരം ഇന്റീരിയർ വേണമെന്ന് തോന്നിപോകുന്ന ചില വീടുകൾ ഉണ്ട്. അത്തരം വീടുകളാണ് നമ്മൾ ഇന്ന് കൂടുതലായി അടുത്തറിയാൻ പോകുന്നത്. മലപ്പുറം ജില്ലയിൽ മഞ്ചേരിയിലാണ് ഈ മനോഹരമായ വീട് സ്ഥിതി ചെയ്യുന്നത്. നല്ല ഭംഗിയിൽ ഡിസൈൻ ചെയ്ത ഒരു എലിവേഷനും ഇവ പുറമേ നിന്ന് നോക്കുമ്പോൾ വീടിനു കൂടുതൽ ഭംഗി നൽകുന്നവയാക്കി മാറ്റുന്നു. സെറാമിക്ക് ഓടുകളാണ് വീടിന്റെ റൂഫുകളിൽ വിരിച്ചിരിക്കുന്നത്. ഇന്നത്തെ കാലത്ത് കോൺക്രീറ്റ് പകരം ഇവർ ഉപയോഗിച്ചിരിക്കുന്നത് ഓടുകളായതിനാൽ വീടിന്റെ ഉള്ളിലേക്ക് കൂടുതൽ തണുപ്പ് ഉണ്ടാവാൻ സഹായിക്കുന്നു.
വീട്ടിലേക്ക് കയറുമ്പോൾ തന്നെ മുന്നിലായി ഇരുവശങ്ങളിലും ലാൻഡ്സ്‌കേപ്പ് ചെയ്തിരിക്കുന്നടിതായി കാണാം. ഇന്നത്തെ കാലത്ത് മിക്ക വീടുകളിൽ കാണാൻ കഴിയുന്ന ഒരു കാഴ്ച്ചയാണ് വീട്ടിലെ ചെടി കൃഷി അല്ലെങ്കിൽ പുല്ലുകൾ വെച്ച് പിടിപ്പിക്കുക. അത്തരമൊരു കാഴ്ച്ച ഈയൊരു വീട്ടിലും നമ്മൾക്ക് കാണാൻ സാധിക്കും. രണ്ട് ലാൻഡ്സ്കേപ്പിലും പ്രകൃതിദത്തമായ പുല്ലുകൾ പിടിപ്പിച്ചിട്ടുണ്ട്. പുറമേ നിന്നു വരുന്ന ഒരാൾക്ക് കാണുമ്പോൾ തന്നെ ഭംഗിയായിട്ടാണ് തോന്നിപ്പിക്കുന്നത്. വലിയ ഒരു കാർ പോർച്ചാണ് വീടിന്റെ ഇടത് ഭാഗത്ത് ഒരുക്കിരിക്കുന്നത്. ഏകദേശം രണ്ട് കാറുകളും, കൂടാതെ മറ്റ് ഇരുചക്ര വാഹനങ്ങളും നിർത്തിടാനുള്ള ഇടം ഈ കാർ പോർച്ചിൽ ഒരുക്കിട്ടുണ്ട്.

കിടപ്പ് മുറിയുടെ ജാലകങ്ങളിലേക്ക് വരുമ്പോൾ അവിടെ നമ്മൾക്ക് കാണാൻ സാധിക്കുന്നത് യുപിവിസി പൈപ്പുകൾ കൊണ്ട് നിർമ്മിച്ച വിൻഡോകളാണ്. കൂടാതെ വീടിന്റെ പ്രധാന വാതിൽ സ്റ്റീലിലാണ് നിർമ്മിച്ചിട്ടുള്ളത്. പണ്ട് മുതൽക്കേ നമ്മളിൽ പലരും ചെയ്തു വരുന്ന ഒന്നാണ് പ്രധാന വാതിൽ തടിയിൽ ചെയ്ത് പിന്നീട് ഒരുപാട് വർഷങ്ങൾക്ക് ശേഷം ചെതൽ പിടിക്കുകയും വാതിൽ പൂർണമായും നശിച്ചു പോകുന്നതും സ്ഥിരകാഴ്ച്ചയാണ്. ഇവ ഒഴിവാക്കാൻ വേണ്ടിയാണ് തടി ഒഴിവാക്കി സ്റ്റീൽ ഉപയോഗിക്കുന്നത്. ഈ വീടിന്റെ പ്രധാന വാതിൽ നിർമ്മിച്ചിട്ടുള്ളത് സ്റ്റീലിലാണ്. ബാക്കി വരുന്ന മിക്ക വാതിലുകളും യുപിവിസിയിലാണ്. ചെറിയയൊരു സിറ്റ്ഔട്ടാണ് വീടിനു നൽകിരിക്കുന്നത്. സിറ്റ്ഔട്ടിൽ നിന്നും പ്രധാന വാതിൽ തുറന്നു ആദ്യം തന്നെ കാണാൻ സാധിക്കുന്നത് ഒരു പ്രാർത്ഥന ഇടമാണ്. ഒരു വീടിനു കൂടുതൽ ഐശ്വര്യ നൽകുന്ന പ്രാർത്ഥന ഇടം വളരെ മനോഹരമായിട്ടാണ് ഒരുക്കിരിക്കുന്നത്. ന്യൂട്രൽ നിറങ്ങൾക്കാണ് ഈ വീട്ടിൽ കൂടുതൽ പ്രാധാന്യം നൽകിട്ടുള്ളത്.
പ്രധാന വാതിൽ കഴിഞ്ഞു വലത് ഭാഗത്ത് വരുന്നത് ലിവിങ് സ്പേസാണ്. ഇടത് ഭാഗത്ത് ചുമരുകളിൽ ചിത്രങ്ങൾ നൽകിരിക്കുന്നത് കാണാം. ഇന്റീരിയർ ഭംഗിയാക്കാൻ ശ്രെധിച്ചിട്ടുണ്ടെന്ന് ഇവയൊക്കെ കാണുമ്പോൾ തന്നെ മനസിലാവും. അതിന്റെ തൊട്ട് താഴെ തന്നെ ഷോ റാക്കറ്റുകൾ ചെയ്തിട്ടുണ്ട്. മറ്റ് വീടുകളിൽ നിന്നും ലഭിക്കാത്ത എന്തൊരു അനുഭവം ഈ ലിവിങ് സ്പേസിലേക്ക് കയറുമ്പോൾ ലഭിക്കും. സാധാരണ വീടുകളിൽ കാണുന്നത് പോലെയുള്ള സൗകര്യങ്ങൾ ഈയൊരു ലിവിങ് സ്പേസിലും കാണാൻ കഴിയും. ഇരിപ്പിടത്തിനായി സെറ്റിയും സോഫയും മറ്റ് കസേരകളും ടീവി യൂണിറ്റും വിശാലമായ ലിവിങ് സ്പേസിൽ ഒരുക്കിട്ടുണ്ട്. ശുദ്ധ വെളിച്ചവും കാറ്റും കൂടുതൽ ലഭ്യമാകാൻ ജാലകങ്ങളും കാണാം. ഡൈനിങ് സ്പേസ് ഈ വീട്ടിലെ മറ്റ് പ്രധാന ഇടം. അത്യാവശ്യം ആളുകൾക്കു സുഖകരമായി ഇരുന്നു ഭക്ഷണം കഴിക്കാനുള്ള ഇരിപ്പിടവും ഇവിടെ കാണാം.
Location : Malappuram, Manjeri
1) Car Porch
2) Sitout
3) Living Space
4) Dining Hall
5) 3 Bedroom + Bathroom
6) Kitchen