അകത്ത് ഭിത്തികൾ കുറവുള്ള വീട് . ഒറ്റ നിലയിൽ മനോഹരമായ വീട്.!! | Modern Home Trending Design

0

Modern Home Trending Design: സ്വിച്ച് ബോർഡ് ഇല്ലാത്ത വീട് എന്ന് പറയുമ്പോൾ പലർക്കും മനസ്സിൽ ഈ വീട്ടിൽ കറന്റ് ഉപയോഗിക്കാറില്ലേ എന്ന ചോദ്യം ഉയരും. അത്തരത്തിൽ ഉള്ള ഒരു വീടാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. ഏകദേശം നാലായിരം സ്‌ക്വയർ ഫീറ്റിൽ പണിത ഒറ്റ നില വീട് അടങ്ങിയ മനോഹരമായ എലിവേഷൻ നൽകി അതിഗംഭീരമാക്കിയ വീടിന്റെ വിശേഷങ്ങൾ ഒന്ന് അറിഞ്ഞു നോക്കാം. മലപ്പുറം ജില്ലയിൽ തിരൂരിലാണ് ഈയൊരു വീട് സ്ഥിതി ചെയ്യുന്നത്. ഷാഫിയ ആൻഡ് ഫാമിലിയാണ് ഈ വീടിന്റെ ഉടമസ്ഥർ. പരമ്പരാഗത അതിന്റെ കൂടെ മോഡേൺ കൂട്ടി കലർത്തിയാണ് വീടിന്റെ ഡിസൈൻ മുഴുവൻ ചെയ്തിരിക്കുന്നത്. റൂഫിൽ സെറാമിക്ക് ഓടുകളാണ് വിരിച്ചിരിക്കുന്നത്. വീടിന്റെ ഉള്ളിലേക്ക് കൂടുതൽ തണുപ്പ് നല്കാൻ ഇവ സഹായിക്കും. റോഡിൽ നിന്നും അത്യാവശ്യം ഹൈറ്റിലാണ് വീട് പണിതിരിക്കുന്നത്. കടപ്പ കല്ലുകൾ, ഇടയിൽ നാച്ചുറൽ കല്ലുകൾ ഉപയോഗിച്ചാണ് ലാൻഡ്സ്‌കേപ്പ് ഡിസൈൻ ചെയ്തിട്ടുള്ളത്. വീടിന്റെ മറുഭാഗത്ത് ക്ലാഡിങ് ടൈൽസ് ഉപയോഗിച്ചു ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.

സിറ്റ്ഔട്ടിൽ ഭാഗത്തൊക്കെ ഒരുപാട് പിള്ളറുകൾ കാണാൻ സാധിക്കുമെങ്കിലും ക്ലാഡിങ് ടൈൽസ് കൊണ്ട് ഹൈലൈറ്റ് ചെയ്തിട്ടില്ല. സിറ്റ്ഔട്ടിനോട് ചേർന്ന് തന്നെ ഈയൊരു ഭാഗത്തായി ഒരുപാട് ചെടികൾ നല്കിട്ടുണ്ട്. വീടിന്റെ മുൻവശം കൂടുതൽ മനോഹരമാക്കാൻ ഇവയുടെ പങ്ക് വളരെ വലുതാണ്. വീടിന്റെ വലത് ഭാഗത്തായിട്ടാണ് കാർ പോർച്ച് നല്കിട്ടുണ്ട്. അത്യാവശ്യം വലിയ രണ്ട് വാഹനങ്ങൾ നിർത്തിടാനുള്ള സ്ഥലം ഇവിടെ നമ്മൾക്ക് കാണാം. കൂടാതെ കാർ പോർച്ചിൽ നിന്നും സിറ്റ്ഔട്ടിലേക്ക് കയറാനുള്ള ഒരു എൻട്രൻസ് കൊടുത്തിട്ടുണ്ട്. സീലിംഗ് മുതലായവ ചെയ്ത് വളരെ ഭംഗിയായി സിറ്റ്ഔട്ട് ക്രെമീകരിച്ചിട്ടുണ്ട്. ഇരിപ്പിടത്തിനായി തണ്ട് തടിയിൽ വരുന്ന കസേരകൾ ഇട്ടിട്ടുണ്ട്. പ്രധാന വാതിലിന്റെ രണ്ട് ഭാഗങ്ങളിലും വുഡൻ ജാലകങ്ങൾ വന്നിട്ടുണ്ട്. ജാലകങ്ങളും, പ്രധാന വാതിലും എല്ലാം വരുന്നത് തേക്കിലാണ്. സിമ്പിൾ ഡിസൈനാണ് പ്രധാന വാതിലിനു നല്കിട്ടുള്ളത്. പ്രധാന വാതിൽ തുറന്ന് ആദ്യം തന്നെ കാണാൻ സാധിക്കുന്നത് മനോഹരമായ നടുമുറ്റമാണ്.

ഉള്ളിലേക്ക് പ്രവേശിച്ച് ഇടത് ഭാഗത്തായിട്ടാണ് ഫോർമൽ ലിവിങ് ഏരിയ വന്നിരിക്കുന്നത്. നല്ല ഭംഗിയിലാണ് ഫോർമൽ ലിവിങ് ഏരിയ ഡിസൈൻ ചെയ്തിട്ടുള്ളത്. ഒരു ചുവരിൽ ആണെങ്കിൽ ഹൈലൈറ്റ് ഉണ്ടാവാൻ വേണ്ടി മെറ്റൽ ഡിസൈൻ കൊടുത്തിരിക്കുന്നത് കാണാം. നീല നിറത്തിൽ വരുന്ന മൂന്ന് പേർക്കിരിക്കാൻ കഴിയുന്ന സോഫ നമ്മൾക്ക് കാണാൻ സാധിക്കും. കൂടാതെ വുഡിൽ വരുന്ന ജാലകങ്ങളും ഒരുക്കിട്ടുള്ളത്. എല്ലാവര്ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് ഡിസൈനുകളാണ് വീടിന്റെ എങ്ങും കാണാൻ സാധിക്കുന്നത്. വളരെ സാധാരണ ഗതിയിലാണ് വീട്ടിലെ നടുമുറ്റം ഒരുക്കിട്ടുള്ളത്. ചെടികളും കാണാൻ കഴിയും. ഫാമിലി ലിവിങ് ഏരിയയിലേക്ക് വരുമോൾ ഒരു എൽ ആകൃതിയിൽ ഉള്ള സോഫ കൂടി നല്കിട്ടുണ്ട്. ചുവരുകളിൽ മെറ്റൽ ഫ്രെയിം കൊടുത്തിട്ടുണ്ട്. ടീവി യൂണിറ്റ് വരുന്നത് ഫാമിലി ലിവിങ് ഏരിയയിലാണ്. മനോഹരമായിട്ടാണ് ഇന്റീരിയർ ഡിസൈൻസ് കൈകാര്യം ചെയ്തിട്ടുള്ളത്.

ഈ വീട് മുഴുവൻ ഓട്ടോമേഷൻ രീതിയിലാണ് പണിതിരിക്കുന്നത്. അപ്ലിക്കേഷൻ ഉപയോഗിച്ചു വീട്ടിലെ ലൈറ്റ് അടക്കം എല്ലാ കാര്യങ്ങളും ഇതുവഴി നിയന്ത്രിക്കാൻ നമ്മൾക്ക് സാധിക്കും. കൺട്രോളർ എന്ന അപ്ലിക്കേഷനാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. വളരെ മനോഹാരമായിട്ടാണ് ഓട്ടോമേഷൻ സിസ്റ്റം ക്രെമീകരിച്ചിട്ടുണ്ട്. ഫാമിലി ലിവിങ്ങിനോട് ചേർന്ന് തന്നെയാണ് ഈ വീട്ടിലെ രണ്ട് കിടപ്പ് മുറികളും വന്നിട്ടുള്ളത്. ലിവിങ് കഴിഞ്ഞ് നേരെ എത്തി ചേരുന്നത് ഡൈനിങ് ഏരിയയിലേക്കാണ്. തേക്കിൽ പണിത മനോഹരമായ ഡൈനിങ് മേശയാണ് നമ്മൾക്ക് കാണാൻ സാധിക്കുന്നത്. ഏകദേശം ഒരു എട്ട് പേർക്ക് സുഖകരമായി ഇരുന്ന് കഴിക്കാനുള്ള സ്പേസം സൗകര്യവും കൊടുത്തിട്ടുണ്ട്. ഡൈനിങ് മുകളിലായിട്ട് നല്ലൊരു ഹാങ്ങിങ് ലൈറ്റ്സ് കൊടുത്തിട്ടുണ്ട്. കൂടാതെ ഒരു ഭാഗത്ത് നല്ലൊരു സ്റ്റോറേജ് സൗകര്യം നല്കിട്ടുണ്ട്. വീടിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ മുഴുവൻ കാണുക.

Leave A Reply

Your email address will not be published.