Low Budget V Board Home: വീട് നിർമ്മിക്കുമ്പോൾ ചിലവ് ചുരുക്കാനായി പലവിധ വഴികളും ചിന്തിക്കുന്നവരായിരിക്കും നമ്മളെപ്പോലുള്ള ഓരോ സാധാരണക്കാരും. എന്നാൽ അത്തരത്തിൽ ചിലവ് കുറച്ച് തിരഞ്ഞെടുക്കുന്ന മെറ്റീരിയലുകൾക്ക് ക്വാളിറ്റി ഉണ്ടാകുമോ എന്ന സംശയമാണ് പലരെയും അത്തരം കാര്യങ്ങളിൽ നിന്നെല്ലാം പിന്തിരിപ്പിക്കുന്നത്. അതേസമയം കൃത്യമായ പ്ലാനിങ്ങോടു കൂടി വി-പാനൽ ഉപയോഗപ്പെടുത്തി നിർമ്മിച്ചിട്ടുള്ള ഒരു ഇരുനില വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.
കാഴ്ചയിൽ സാധാരണ രീതിയിൽ നിർമ്മിച്ച ഒരു വീട് എന്ന പ്രതീതി തന്നെയാണ് ഈയൊരു വീടും നമുക്ക് നൽകുന്നത്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വി-പാനൽ വ്യത്യസ്ത രീതിയിൽ ഉപയോഗപ്പെടുത്തി വാളുകൾ നിർമ്മിച്ചിട്ടുള്ളത് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു കാഴ്ച തന്നെയാണ്. സാധാരണ ചുമരിൽ നൽകുന്ന അതേ രീതിയിൽ തന്നെ മരത്തിന്റെ കട്ടിളകളും ടൈലുമെല്ലാം ഇത്തരം പാനലുകളിലും ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നത് ഈ വീടിന്റെ കാഴ്ചകൾ നമുക്ക് കാണിച്ചു തരുന്നു.

വിശാലമായ ഒരു ലിവിങ് ഏരിയ അതിനോട് ചേർന്ന് തന്നെ ഒരു ഓപ്പൺ കിച്ചൻ എന്നിവയെല്ലാം വളരെ മനോഹരമായാണ് ഈ വീട്ടിൽ ചെയ്തെടുത്തിട്ടുള്ളത്. സാധാരണ വീടിന്റെ കിച്ചണുകളിൽ നൽകുന്ന വാൾ ടൈലുകൾ നൽകിയിട്ടുള്ള അതേ രീതികൾ തന്നെ ഇവിടെയും വിപാനലിൽ ടൈലുകളെല്ലാം ഫിക്സ് ചെയ്യാനായി ഉപയോഗപ്പെടുത്തിയിരിക്കുന്നു. ചുമരുകളിൽ ഗ്രേ, ബ്ലാക്ക് കോമ്പിനേഷനിലുള്ള ടെക്സ്ചർ വർക്കുകളെല്ലാം നൽകിയിരിക്കുന്നത് വളരെയധികം ആകർഷണത തോന്നുന്ന രീതിയിൽ തന്നെയാണ്. വിശാലമായി സജ്ജീകരിച്ചിട്ടുള്ള ബെഡ്റൂമുകളിലും വിപാനൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത് വളരെയധികം ശ്രദ്ധ നൽകുന്നുണ്ട്.
അവിടെനിന്നും വീടിന്റെ പുറത്തേക്ക് ഇറങ്ങുമ്പോൾ വളരെ മനോഹരമായി കാറ്റും വെളിച്ചവും ലഭിക്കുന്ന രീതിയിൽ ഒരു പാഷിയോ സ്പേസ് കൂടി സജ്ജീകരിച്ചു നൽകിയിട്ടുണ്ട്. ഒരു സാധാരണ വീടിനുള്ള എല്ലാവിധ സൗകര്യങ്ങളും നൽകി എന്നാൽ V-panel ഉപയോഗപ്പെടുത്തി മനോഹരമായി നിർമ്മിച്ചിട്ടുള്ള ഈ വീടിന്റെ ആകെ നിർമ്മാണ ചിലവ് 17 ലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്.