ആർഭാടങ്ങൾക്കല്ല ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകി നിർമ്മിച്ച ഒരു മനോഹര വീട്! | Low budget single storied home for 15 lakhs
Low budget single storied home for 15 lakhs: സ്വന്തം കയ്യിലുള്ള പൈസ മാത്രം ഉപയോഗപ്പെടുത്തി ഒരു വീട് നിർമ്മിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമായിരിക്കും. എന്നാൽ വീടുപണി തുടങ്ങി കുറച്ചുനാൾ കഴിയുമ്പോഴേക്കും ഉദ്ദേശിച്ച ബഡ്ജറ്റിനേക്കാൾ കൂടുതൽ പണം ചിലവഴിക്കേണ്ടി വരികയും പിന്നീടത് കടക്കെണിയിലേക്ക് നയിക്കുകയും ചെയ്യുന്നത് നമ്മുടെ നാട്ടിലെ ഒരു സ്ഥിരം കാഴ്ചയാണ്. അത്തരം ആളുകൾക്ക് തീർച്ചയായും മാതൃകയാക്കാവുന്ന ഒരു കൊച്ചു വീടിന്റെ നിർമ്മാണ രീതിയും അതിന്റെ ആർക്കിടെക്ചറും വിശദമായി മനസ്സിലാക്കാം.
ചിലവ് ചുരുക്കി എന്നാൽ അലങ്കാരങ്ങൾക്ക് മിതമായി മാത്രം പ്രാധാന്യം നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള ഈയൊരു വീടിന്റെ മുറ്റത്തിന് ചുറ്റുമായി ചുറ്റുമതിൽ കെട്ടി മനോഹരമാക്കിയിരിക്കുന്നു. മുറ്റം മുഴുവൻ ബേബി മെറ്റൽ പാകിയാണ് നിർമ്മിച്ചിട്ടുള്ളത്. അവിടെനിന്നും അല്പം മുന്നോട്ട് നടക്കുമ്പോൾ മീഡിയം സൈസിൽ നിർമ്മിച്ചിട്ടുള്ള ഒരു സിറ്റൗട്ടിലേക്കാണ് എത്തിച്ചേരുക. വീടിന്റെ എക്സ്റ്റീരിയറിൽ ഒരു പഴമ നൽകാനായി ലാറ്ററേറ്റ് ഫിനിഷിംഗിലുള്ള ആർട്ടിഫിഷ്യൽ ബ്രിക്കുകളാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. അതുപോലെ വീടിന്റെ ഉൾവശം മുഴുവൻ വിട്രിഫൈഡ് ടൈലുകൾ പാകി മനോഹരമാക്കിയിരിക്കുന്നു.

ഇരിട്ടി മഹാഗണി ഉൾപ്പെടെയുള്ള മരങ്ങളാണ് വീടിന്റെ ജനാലകളും ഫർണിച്ചറുകളും ഡോറുമെല്ലാം നിർമ്മിക്കാനായി ഉപയോഗിച്ചിട്ടുള്ളത്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ചെറിയ ലിവിങ് ഏരിയ അവിടെ അതിഥികളെ സ്വീകരിക്കാനായി ഇരിപ്പിടങ്ങൾ എന്നിവ സജ്ജീകരിച്ച് നൽകിയിട്ടുണ്ട്. ഈയൊരു ഭാഗത്തുനിന്നും ചെറിയ ഒരു പാർട്ടീഷൻ നൽകിക്കൊണ്ട് ഒരു ഡൈനിങ് ഏരിയ ഒരുക്കിയിട്ടുണ്ട്. ലിവിങ് ഏരിയയിൽ നിന്നും ഒരു ചെറിയ പാസ്സേജ് നൽകി അവിടെ ഒരു വശത്ത് കിച്ചനും മറുവശത്ത് മാസ്റ്റർ ബെഡ്റൂമും ഒരുക്കിയിരിക്കുന്നു. ബെഡ്റൂമിന് അകത്ത് അറ്റാച്ച്ഡ് ബാത്റൂം സൗകര്യവും സ്റ്റോറേജ് സ്പേസും കൃത്യമായ തന്നെ നൽകിയിട്ടുണ്ട്.
അത്യാവശ്യം വിശാലമായി തന്നെയാണ് ഈ വീടിന്റെ രണ്ടാമത്തെ ബെഡ്റൂമിനും ഇടം കണ്ടെത്തിയിരിക്കുന്നത്. ഭാവിയിൽ വീടിനു മുകളിലേക്ക് എടുക്കാവുന്ന രീതിയിൽ ഒരു സ്റ്റെയർകെയും ലിവിങ്ങിനോട് ചേർന്ന് നൽകിയിരിക്കുന്നു. ഡൈനിങ് ഏരിയയുടെ കോർണർ സൈഡിലായി ഒരു വാഷ് ഏരിയക്കും ഇടം നൽകിയിട്ടുണ്ട്. ഒരു അടുക്കളയിലേക്ക് വേണ്ട എല്ലാ ആവശ്യങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട് തന്നെയാണ് കിച്ചനും നിർമ്മിച്ചിട്ടുള്ളത്. വർക്കേരിയ ആവശ്യമില്ലാത്തത് കൊണ്ട് തന്നെ ഒരു ചെറിയ സ്പേസ് ഡൈനിങ്ങിനായി ഇവിടെയും നൽകിയിരിക്കുന്നു. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള ഈ ഒരു വീടിന്റെ ആകെ നിർമ്മാണ ചിലവ് 15 ലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credits : PADINJATTINI