3 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഉള്ള ആരും കൊതിക്കുന്ന ഒരു കുഞ്ഞ് വീട്.!! | Low budget home for 3 lakhs
Low budget home for 3 lakhs: നിർമാണം പൊതുവെ ആളുകൾക്ക് ഉണ്ടാക്കുന്നത് വൻ ധനനഷ്ടവും കടക്കെണിയും ഒക്കെയാണ്. അതിന്റെ പ്രധാന കാരണം വീട് തങ്ങളുടെ ആഡംബരത്തിന്റെ ഭാഗമായി മനുഷ്യർ കാണാൻ തുടങ്ങിയതാണ്. ഇന്നെല്ലാവരും വീട് നിർമ്മിക്കുന്നത് തങ്ങളുടെ സകല സമ്പാദ്യവും വിനിയോഗിച്ചാണ്. മറ്റുള്ളവരേക്കാൾ നല്ല വീട് വേണമെന്ന ആഗ്രഹമാണ് എല്ലാവർക്കും. എന്നാൽ അങ്ങനെ ഒരു വീട് നിർമിച്ചു കഴിയുമ്പോഴേക്കും. കോടികളാണ് ചിലവ് വരുന്നത്. ആഡംബരത്തിലുപരി നമ്മുടെ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകിയാവണം വീട് പണിയേണ്ടത്. അത് പോലെ ആഡംബരമൊഴിവാക്കി എന്നാൽ മനോഹാരിത ഒട്ടും കുറയ്ക്കാതെ
നിർമിച്ച ഒരു വീട് പരിചയപ്പെടാം. മൂന്ന് ലക്ഷം രൂപയാണ് വീടിന്റെ ആകെ നിർമാണചിലവ്. ആലപ്പുഴ ജില്ലയിലെ കണിച്ചുക്കുളങ്ങരയിൽ നിർമിച്ച ഈ വീട് ഒരു കൊച്ചു കുടുംബത്തിന് താമസിക്കാൻ പറ്റുന്ന എല്ലാ വിധ സൗകര്യങ്ങളോടും കൂടെ ഒരുക്കിയിട്ടുള്ളതാണ്. 16 സെന്റ് സ്ഥലത്തിന്റെ ഒരു കോണിലായാണ് വീടിരിക്കുന്നത്. മനോഹരവും വിശാലവുമായ ഒരു സിറ്റ് ഔട്ടാണ് വീടിന്റെ മുൻവശത്ത് കാണാൻ

കഴിയുന്നത്. പുറത്ത് നിന്ന് നോക്കുമ്പോൾ തന്നെ വീടിനു വല്ലാത്തൊരു ആകർഷണം തോന്നും. ഒരേ പോലെയുള്ള രണ്ട് വാതിലുകളാണ് വീടിനുള്ളിലേക്ക് പ്രവേശിക്കാൻ കൊടുത്തിരിക്കുന്നത്. വലത് വശത്തു ഒരു കൊച്ചു ജനാലയും കൊടുത്തിട്ടുണ്ട്. വി ബോർഡ് ഉപയോഗിച്ചാണ് വീടിന്റെ ഭിത്തികൾ നിർമിച്ചിരിക്കുന്നത്. സിറ്റ് ഔട്ടിൽ നിന്ന് കയറുന്നത് മുറികളിലേക്കാണ്. രണ്ട് മുറികളാണ് വീടിനുള്ളത്.
ആദ്യത്തെ മുറിയിൽ ഒരു കട്ടിലും ടീവി യൂണിറ്റും പൂജാ സ്റ്റാൻഡും കൊടുത്തിട്ടുണ്ട്. അടുത്ത മുറിയിൽ ഒരു കട്ടിൽ മാത്രമാണ് കൊടുത്തിരിക്കുന്നത്. രണ്ടാമത്തെ മുറിയിലൂടെയാണ് അടുക്കളയിലേക്ക് കടക്കുന്നത്. എൽ ഷേപ്പിൽ ഉള്ള ഒരു അടുക്കളയാണ്. ഫ്രിഡ്ജ് വെയ്ക്കാനുള്ള സ്ഥലവും ഗ്യാസും ആവശ്യത്തിന് സ്റ്റോറേജ് സൗകര്യവുമുള്ള വിശാലമായ ഒരു അടുക്കള തന്നെയാണ് വീടിനു കൊടുത്തിരിക്കുന്നത്. വീട് മുഴുവനായും ഓട് മേഞ്ഞിരിക്കുകയാണ്.