Low Budget 2bhk House: ഇന്നത്തെ കാലത്ത് പുതുതായി വീട് പണിയുന്നവർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി വീട് വെയ്ക്കാൻ ആവശ്യത്തിനുള്ള സ്ഥലം കണ്ട് പിടിക്കുക എന്നതാണ്. സ്ഥലം വാങ്ങി വീട് പണിയുമ്പോൾ ഇരട്ടി പണവും ചിലവാകും. എന്നാൽ ഒരുപാട് സ്ഥലം വേണമെന്നില്ല ചെറിയ സ്പേസ് ആണ് ഉള്ളതെങ്കിലും അവിടെ മനോഹരമായ വീടുകൾ നിർമ്മിക്കാൻ കഴിയും. പണവും ലാഭിക്കാം.
അത്തരത്തിൽ മൂന്ന് സെന്റ് സ്ഥലത്ത് നിർമിച്ച ആദ്യ മനോഹരമായ വീട് കാണാം. 15 ലക്ഷം ആണ് ഈ വീടിന്റെ ആകെ നിർമ്മാണ ചിലവ്. വീടിന്റെ ഡിസൈനിങ്ങിനെപ്പറ്റി എടുത്ത് പറയേണ്ടതുണ്ട്. അതിമനോഹരമായാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. മലപ്പുറം ജില്ലയിലുള്ള ഡി ആൻഡ് ആർട്ട് ഡിസൈൻ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ചെറുതാണെങ്കിലും മനോഹരമായി അണിയിച്ചൊരുക്കിയ ഇത്തരം വീടുകൾ പ്രത്യേക ഒരു ഫീൽ ആണ് കാണുന്നവർക്ക് നൽകുന്നത്.

ഒറ്റ നോട്ടത്തിൽ രണ്ട് കൊച്ചു വീടുകൾ അടുത്തടുത്തിരിക്കുന്നത് പോലെയാണ് വീടിന്റെ മുൻവശം ഡിസൈൻ ചെയ്തിരിക്കുന്നത്. വൈറ്റ് ആൻഡ് വുഡ് കളർ ആണ് വീടിന്റെ മൊത്തത്തിലുള്ള കളർ കോമ്പോ. മാന്വൽ ഡിസൈൻ ആണ് വീടിന്റെ ഷോ വാളിനു കൊടുത്തിരിക്കുന്നത്. രണ്ട് പാർട്ട് ആയാണ് സിറ്റ് ഔട്ട്. ആദ്യം കാണുന്നത് ഒരു ഓപ്പൺ സിറ്റ് ഔട്ടാണ്. അതിനു ശേഷം ഒരു സ്റ്റെപ് ഡൌൺ കൊടുത്തിട്ടുണ്ട് അത് കഴിഞ്ഞാൽ ഒരു സിറ്റ് ഔട്ട് കൂടിയുണ്ട്. ഇടയിൽ ചെടികളൊക്കെ വെച്ച് മനോഹരമാക്കിയിട്ടുണ്ട്. റൂഫിൽ ഓപ്പൺ കൊടുത്തിട്ടുണ്ട്.
ഇത് നല്ല വെളിച്ചം കിട്ടാൻ കാരണമാകുന്നുണ്ട്. അകത്തേക്ക് കയറിയാൽ ഒരു ലീവിങ് ഏരിയ കാണാം. മനോഹരമായ ലിവിങ് ഏരിയ ആണ്. ഒരു ക്ലോസ്ഡ് ഏരിയയയാണ് ഇത്. തൊട്ടപ്പുറത്താണ് ഡൈനിങ് . അവിടെ നിന്ന് സ്റ്റെയർ പോകുന്നുണ്ട് ജി ഐ പൈപ്പ് കൊണ്ടാണ് സ്റ്റെയറിന്റെ കൈവരി നിർമ്മിച്ചിരിക്കുന്നത്. രണ്ട് മുറികളാണ് വീടിനുള്ളത് രണ്ടും ബാത്രൂം അറ്റാച്ഡ് ആണ്. അത്യാവശ്യം വലിപ്പമുള്ള ഒരു അടുക്കളയും വർക്ക് ഏരിയയും കൊടുത്തിട്ടുണ്ട്.