കിടിലൻ ഇന്റീരിയർ കൊണ്ട് അതിമനോഹരമാക്കിയ ഒരു കൊച്ചു വീട്! | Latest Trending Modern Home With Interiors
Latest Trending Modern Home With Interiors: വീടിന്റെ ഇന്റീരിയറിലും എക്സ്റ്റീരിയറിലും ഒരേ രീതിയിലുള്ള ഭംഗി കൊണ്ടു വരിക എന്നത് പലപ്പോഴും വീട് നിർമ്മാണത്തിൽ അത്ര എളുപ്പത്തിൽ സാധിക്കുന്ന കാര്യമല്ല. എന്നാൽ കൃത്യമായ ഒരു പ്ലാൻ കിട്ടിക്കഴിഞ്ഞാൽ ഉദ്ദേശിച്ച ബഡ്ജറ്റിൽ വളരെ മനോഹരമായി അത്തരത്തിൽ ഒരു വീട് നിർമ്മിക്കാമെന്ന് കാണിച്ചു തരികയാണ് ഈ ഒരു കണ്ടമ്പററി വീടിന്റെ കാഴ്ചകൾ.
പുറംമോടിക്കും, അകത്തെ അലങ്കാരങ്ങൾക്കും ഒട്ടും കുറവ് വരുത്താത്ത രീതിയിൽ അതിമനോഹരമായിട്ട് തന്നെയാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്. വീടിന്റെ ഗേറ്റിനോട് ചേർന്നുവരുന്ന ഭാഗങ്ങളിൽ ജി ഐ ട്യൂബ് പൈപ്പുകളാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ആർട്ടിഫിഷ്യൽ ഗ്രാസും, സ്റ്റോണും പാകി മനോഹരമാക്കിയ മുറ്റംകടന്ന് എത്തിച്ചേരുന്നത് ഒരു വിശാലമായ സിറ്റൗട്ടിലേക്കാണ്. ഇവിടെ വിട്രിഫൈഡ് ടൈലുകളാണ് ഫ്ലോറിങ്ങിൽ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ മീഡിയം സൈസിൽ നിർമ്മിച്ചിട്ടുള്ള ഒരു ലിവിങ് ഏരിയ അവിടെ ഉപയോഗപ്പെടുത്തിയിട്ടുള്ള ബോക്സ് ഷേയ്പ്പിൽ ഉള്ള ഷോക്കേസുകൾ എന്നിവയെല്ലാം ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുക തന്നെ ചെയ്യും.

കൂടാതെ വീടിന്റെ പുറത്തും അകത്തും കൂടുതലായും പച്ചപ്പിന് പ്രാധാന്യം നൽകി കൊണ്ടാണ് ഈ വീടിന്റെ ഡിസൈൻ വർക്കുകൾ ചെയ്തിട്ടുള്ളത്. ലിവിങ് ഏരിയയിൽ നിന്നും ഒരു പാർട്ടീഷൻ നൽകി മീഡിയം സൈസിലുള്ള ഒരു ഡൈനിങ് ഏരിയ അതിന്റെ കോർണർ സൈഡിലായി ഒരു വാഷ് ഏരിയ എന്നിവ നൽകിയിരിക്കുന്നു. അറ്റാച്ച്ഡ് ബാത് റൂം സൗകര്യത്തോടു കൂടിയ ഒരു മാസ്റ്റർ ബെഡ്റൂമും ഏകദേശം അതേ വലിപ്പത്തിൽ തന്നെ നൽകിയിട്ടുള്ള ഒരു ഗസ്റ്റ് ബെഡ്റൂം എന്നിവയാണ് അകത്തെ കാഴ്ചകൾ.
അത്യാധുനിക സൗകര്യങ്ങളെല്ലാം നൽകിക്കൊണ്ട് ലൈറ്റ് ബ്ലൂ നിറത്തിലാണ് അടുക്കള ഒരുക്കിയിട്ടുള്ളത്. അതിനോട് ചേർന്ന് തന്നെ മിക്സി പോലുള്ള ഉപകരണങ്ങളും മറ്റും സൂക്ഷിക്കാനായി ഒരു ചെറിയ വർക്കേരിയയും നൽകിയിരിക്കുന്നു. വീടിന്റെ ഉൾഭാഗങ്ങളിലെല്ലാം ഫ്ലോറിങ്ങിൽ വിട്രിഫൈഡ് ടൈലുകളാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. കാഴ്ചയിൽ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്ന രീതിയിൽ നിർമ്മിച്ചിട്ടുള്ള ഈ ഒരു മനോഹര വീടിന്റെ ആകെ നിർമ്മാണ ചിലവ് 32 ലക്ഷം രൂപയാണ്. ഏവരും സ്വപ്നം കാണുന്ന രീതിയിലുള്ള ഈ വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credits : Dr. Interior