House For 8 Lakhs: ഒരു വീടെന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരാൻ പലർക്കും പല കാരണങ്ങളായിരിക്കും ഉണ്ടായിരിക്കുക. ചെറുതാണെങ്കിലും സ്വന്തമായി ഒരു വീട് നിർമ്മിക്കുമ്പോൾ അതിൽ അത്യാവശ്യം സൗകര്യങ്ങൾ എല്ലാം ഉൾക്കൊള്ളിക്കണമെന്ന് കരുതുന്നവരാണ് നമ്മൾ ശരാശരി മലയാളികൾ. അത്തരം ആളുകൾക്കെല്ലാം തീർച്ചയായും മാതൃകയാക്കാവുന്ന 2 പെൺ മക്കൾ ചേർന്ന് അവരുടെ അമ്മയ്ക്ക് വേണ്ടി പണിതു കൊടുത്ത ഒരു മനോഹര ഭവനത്തിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.
എക്സ്റ്റീരിയറിലും ഇന്റീരിയറിലും അത്യാവശ്യം മനോഹാരിത നൽകിക്കൊണ്ട് തന്നെയാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്. വെറും 407 സ്ക്വയർഫീറ്റാണ് വീടിന്റെ വിസ്തൃതി എങ്കിലും സൗകര്യങ്ങൾക്ക് ഒട്ടും കുറവ് വരുത്തിയിട്ടില്ല. വീടിന്റെ പുറം ഭാഗത്ത് ലാറ്ററേറ്റ് ഫിനിഷിംഗിലുള്ള കുറച്ച് വർക്കുകളും റൂഫിങ്ങിങ്ങിലും, വാളിലും സ്പോട് ലൈറ്റുകളുമെല്ലാം നൽകി മനോഹരമാക്കിയിരിക്കുന്നു. പ്രധാന വാതില്‍ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ചെറിയ ലിവിങ് ഏരിയ ഒരുക്കിയിട്ടുണ്ട്.

ഇവിടെ ഒരു ചെറിയ പൂജ യൂണിറ്റും അതിനോട് ചേർന്ന് ലിവിങ് ഏരിയയെയും അടുക്കളയേയും തമ്മിൽ വേർതിരിക്കുന്ന രീതിയിൽ ഒരു പാർട്ടീഷൻ നൽകി ടിവി യൂണിറ്റും നൽകിയിട്ടുണ്ട്. രണ്ട് ബെഡ്റൂമുകളാണ് ഈ വീടിനുള്ളത്. ബെഡ്‌റൂമിന്റെ ഇന്റീരിയറിൽ വ്യത്യസ്ത നിറങ്ങളിലുള്ള പെയിന്റുകളെല്ലാം നൽകി അവിടവും മനോഹരമായി തന്നെ ഒരുക്കിയിരിക്കുന്നു. രണ്ടു ബെഡ്റൂമുകൾക്കുമായി ഒരു കോമൺ ടോയ്‌ലറ്റ് സൗകര്യവും ഇടയിലായി നൽകിയിട്ടുണ്ട്. ഫ്ലോറിങ്ങിനായി ഉപയോഗപ്പെടുത്തിയിട്ടുള്ളത് വിട്രിഫൈഡ് ടൈലുകൾ തന്നെയാണ്.
ചെറുതാണെങ്കിലും എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും നൽകി കൊണ്ടാണ് അടുക്കളയും നിർമ്മിച്ചിട്ടുള്ളത്. അവിടെ ഇരുന്നു തന്നെ ഭക്ഷണം കഴിക്കാനായി ചുമരിനോട് ചേർന്ന് നിൽക്കുന്ന രീതിയിൽ ഒരു ചെറിയ ഡൈനിങ് ടേബിൾ രീതിയിൽ സെറ്റ് ചെയ്ത് നൽകിയിരിക്കുന്നു. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും നൽകി വളരെ മനോഹരമായി പണിതുയർത്തിയിട്ടുള്ള ഈ വീടിന്റെ ആകെ നിർമ്മാണ ചിലവ് എട്ടു ലക്ഷം രൂപ മാത്രമാണ്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്