Dream Home In 1000 Sq.ft: വീട് നിർമ്മാണത്തിൽ തിരഞ്ഞെടുക്കുന്ന സ്ഥലം, പ്ലാൻ എന്നിവക്കെല്ലാം വളരെയധികം പ്രാധാന്യമുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ തന്നെ ഉദ്ദേശിച്ച രീതിയിൽ വീട് പണി പൂർത്തിയാക്കാൻ സാധിക്കും. അത്തരത്തിൽ നിർമ്മിച്ചിട്ടുള്ള ഒരു മനോഹര വീടിന്റെ കാഴ്ചകളിലേക്ക് കടക്കാം.
പഴമയുടെ ശൈലി നിലനിർത്തുന്ന രീതിയിലാണ് ഈ വീടിന്റെ ആർക്കിടെക്ചർ നൽകിയിട്ടുള്ളത്. മുറ്റത്ത് നിന്നും കെട്ടുപടികൾ കയറി എത്തിച്ചേരുന്നത് ഒരു ചെറിയ സിറ്റൗട്ടിലേക്കാണ്. അവിടെ നിന്നും പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു വിശാലമായ ലിവിങ് ഏരിയ നൽകിയിരിക്കുന്നു.

ഇവിടെ ഒരു ചെറിയ പൂജാമുറി,ടിവി യൂണിറ്റിനുള്ള സൗകര്യങ്ങളെല്ലാം എന്നിവ നൽകിയിട്ടുണ്ട്. ഈ ഭാഗത്ത് സ്റ്റെയർ ഏരിയക്കും ഇടം കണ്ടെത്തിയിരിക്കുന്നു. അതിന്റെ താഴെയായി ഒരു വാഷ് ഏരിയ സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്. അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടിയ ഒരു വിശാലമായ ബെഡ്റൂമും മറ്റൊരു ബെഡ്റൂമുമാണ് ഈ വീടിന് നൽകിയിട്ടുള്ളത്.
അത്യാധുനിക സൗകര്യങ്ങളെല്ലാം നൽകിക്കൊണ്ടുള്ള മനോഹരമായ ഒരു അടുക്കളയും ഈ വീടിന്റെ പ്രത്യേകതയാണ്. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള ഈയൊരു മനോഹര വീടിന്റെ ബഡ്ജറ്റ് 21 ലക്ഷം രൂപയാണ്. കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്.