വ്യത്യസ്തതകൾ ഏറെ നിറഞ്ഞു നിൽക്കുന്ന പുതു തലമുറ ഏറെ ഇഷ്ടപെടുന്ന ഒരു ഭവനം! | Contemporary Double Storey House Design

0

Contemporary Double Storey House Design: സ്വന്തമായി ഒരു വീട് വയ്ക്കുമ്പോൾ അത് മറ്റു വീടുകളിൽ നിന്നും തീർത്തും വ്യത്യസ്തമാകണമെന്ന് ചിന്തിക്കാത്തവർ വളരെ കുറവായിരിക്കും. അതിനായി വലിയ രീതിയിൽ പണമൊന്നും ചിലവഴിക്കേണ്ടതില്ല. സാധാരണ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന വീടിന്റെ പ്ലാനിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തുകയോ ആർക്കിടെക്ചറിൽ ചില പുതിയ പരീക്ഷണങ്ങൾ നടത്തുകയോ ഒക്കെ ചെയ്താൽ തന്നെ നമ്മുടെ വീട് മറ്റു വീടുകളിൽ നിന്നും തീർത്തും വ്യത്യസ്തമാക്കാനായി സാധിക്കുന്നതാണ്. വീട് വ്യത്യസ്തമാക്കുക എന്നതുകൊണ്ട് കൂടുതൽ ആർഭാടങ്ങൾ കൊണ്ടുവരിക എന്നതല്ല ഉദ്ദേശിക്കുന്നത്. മറിച്ച് മിനിമലിസ്റ്റിക് ശൈലിയിൽ എല്ലാവിധ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട്, അതിമനോഹരമായി തന്നെ ഒരു വീട് പണിതെടുക്കുക എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. അത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് അതിമനോഹരമായി പണിതെടുത്തിട്ടുള്ള ഒരു വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.

വീടിന്റെ അകവും പുറവും ഏറെ വ്യത്യസ്തതകൾ പരീക്ഷിച്ചു കൊണ്ടാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്. ഈയൊരു ഒറ്റ കാരണം കൊണ്ട് തന്നെ ഒറ്റക്കാഴ്ചയിൽ എല്ലാവരെയും ആകർഷിക്കുന്ന ഒരു വീട് തന്നെയാണ് ഇതെന്നു നിസംശയം പറയാം. വീടിന്റെ പുറത്ത് സാധാരണ മതിലുകളിൽ നിന്നും വ്യത്യസ്തമായി രണ്ട് ഒറ്റപ്പെട്ട ചെറിയ മതിലുകളായാണ് നൽകിയിട്ടുള്ളത്. അതിൽ ചെറിയ സ്പോട്ട് ലൈറ്റും നൽകിയിരിക്കുന്നു. അവിടെനിന്നും അല്പം മുൻപോട്ട് പ്രവേശിക്കുമ്പോൾ വിശാലമായ മുറ്റം മുഴുവൻ ബേബി മെറ്റൽ പാകിയാണ് സജ്ജീകരിച്ചിട്ടുള്ളത്. പുറത്തുനിന്ന് നോക്കുമ്പോൾ ഏവരുടെയും ശ്രദ്ധ എളുപ്പത്തിൽ പിടിച്ചുപറ്റുന്നത് സിറ്റൗട്ടിനോട് ചേർന്ന് നൽകിയിട്ടുള്ള ആർക്ക് ഷേപ്പിലുള്ള ഒരു മതിലിലക്കായിരിക്കും. ഇവിടെ റൗണ്ട് ഷേപ്പ് നൽകി ഗ്രേ നിറത്തിൽ പെയിന്റ് ചെയ്തിരിക്കുന്നു. അതിന്റെ മറുഭാഗത്തായി ചെറിയ ഒരു ഓപ്പൺ കോർട്ടിയാഡ് രീതിയാണ് പരീക്ഷിച്ചിട്ടുള്ളത്. സിറ്റൗട്ടിന്റെ മുൻവശത്തായി കരിങ്കല്ലിന്റെ ഫിനിഷിംഗിലുള്ള ഒരു വലിയ തൂൺ സെറ്റ് ചെയ്തു നൽകിയിരിക്കുന്നു.

Contemporary Double Storey House Design

അവിടെനിന്നും പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ മീഡിയം സൈസിലുള്ള ഒരു ലിവിങ് ഏരിയയാണ് നൽകിയിട്ടുള്ളത്. പ്രധാനമായും ഗ്രേ നിറത്തിലുള്ള തീമാണ് വീടിന്റെ ഇന്റീരിയറിലും പെയിന്റിങ്ങിലുമെല്ലാം ഉപയോഗപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ സോഫ സെറ്റ് ഗ്രേ നിറത്തിൽ തന്നെയാണ് നൽകിയിട്ടുള്ളത്. അതിന്റെ ഓപ്പോസിറ്റ് സൈഡിലായി ടിവി യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നു. അവിടെ നിന്നും അല്പം മാറി ഒരു സ്റ്റെയർ ഏരിയ നൽകിയിട്ടുണ്ട്. ഇവിടെ ജി ഐ പൈപ്പുകളാണ് സ്റ്റെയറിന്റെ ഹാൻഡിലിനായി ഉപയോഗപ്പെടുത്തിയിട്ടുള്ളത്. കുറച്ചുകൂടി മുന്നോട്ടു പ്രവേശിക്കുമ്പോൾ ഒരു വിശാലമായ ഡൈനിങ് ഏരിയ നൽകിയിട്ടുണ്ട്. ഡൈനിങ് ഏരിയയിൽ നിന്നും നോക്കുമ്പോൾ കണ്ണ് എത്തുന്നത് ഒരു മനോഹരമായ ഓപ്പൺ കോർട്ടിയാഡിലേക്ക് തന്നെയാണ്. ഇവിടെ പൊറോത്രോം ബ്രിക്കുകളാണ് വാളിൽ ഉപയോഗിച്ചിട്ടുള്ളത്. അതോടൊപ്പം തന്നെ അല്പം പച്ചപ്പ് നിറയ്ക്കാനും മറന്നിട്ടില്ല. അവിടെനിന്നും അല്പം മുമ്പോട്ട് പ്രവേശിക്കുമ്പോൾ ഓപ്പൺ സ്റ്റൈലിൽ ഉള്ള ഒരു മനോഹരമായ കിച്ചണിലക്കാണ് എത്തിച്ചേരുക. ഇവിടെ ഗ്രേ നിറത്തിൽ നിന്നും അല്പം മാറി ഒലീവ് ഗ്രീൻ തീമാണ് ഉപയോഗിച്ചിട്ടുള്ളത്. മാസ്റ്റർ ബെഡ്റൂമിലേക്ക് പ്രവേശിക്കുമ്പോൾ വിശാലമായതും അതേസമയം മോഡേൺ ശൈലിയിൽ എല്ലാവിധ സൗകര്യങ്ങളും നൽകിയിട്ടുമാണ് നിർമ്മിച്ചിട്ടുള്ളത്.

ഇവിടെ അറ്റാച്ച്ഡ് ബാത്ത് റൂം സൗകര്യവും ഡ്രസ്സിങ് ഏരിയയുമെല്ലാം കൃത്യമായി അറേഞ്ച് ചെയ്ത് നൽകിയിരിക്കുന്നു. ഒരുപാട് ഓപ്പൺ സ്പെയ്സുകൾ നൽകിയാണ് ഈ വീടിന്റെ എല്ലാ ഭാഗങ്ങളും ഡിസൈൻ ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ വെളിച്ചത്തിനും വായു സഞ്ചാരത്തിനും യാതൊരു കുറവും വരുന്നുമില്ല. സ്റ്റെയർ ഏരിയ കയറി മുകളിലേക്ക് എത്തുമ്പോൾ ഒരു ചെറിയ അപ്പർ ലിവിങ് ഏരിയ അതിനോട് ചേർന്ന് തന്നെ മറ്റൊരു വലിയ ബെഡ്റൂം എന്നിവ നൽകിയിട്ടുണ്ട്. ഈയൊരു ബെഡ്റൂമിനും അറ്റാച്ച്ഡ് ബാത്റൂം സൗകര്യവും വാർഡ്രോബുകളുമെല്ലാം നൽകിയിരിക്കുന്നു. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട് ഏറെ വേറിട്ട് നിൽക്കുന്ന രീതിയിൽ നിർമ്മിച്ചിട്ടുള്ള ഈ ഒരു വീട് ഒറ്റനോട്ടത്തിൽ തന്നെ എല്ലാവരുടെയും ഇഷ്ടം പിടിച്ചു പറ്റുമെന്ന കാര്യത്തിൽ സംശയമില്ല. വീടിന്റെ നിർമ്മാണത്തിനായി നാച്ചുറൽ ബ്രിക്കുകൾ ഉപയോഗപ്പെടുത്തിയതും എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ്.ഈ മനോഹര വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Contemporary Double Storey House Design Video Credit : ArchiTalks by tuttu & meenu

Contemporary Double Storey House Design

Leave A Reply

Your email address will not be published.