Budget Friendly Simple Home: ഏതൊരാൾക്കും വീട് നിർമ്മിക്കുമ്പോൾ സ്വന്തമായി ഒരുപാട് ആശയങ്ങൾ അതേപ്പറ്റി ഉണ്ടായിരിക്കും. എന്നാൽ പലപ്പോഴും അത് പാളിപ്പോകുമോ എന്ന പേടിയാണ് പലരെയും അത്തരം കാര്യങ്ങളിൽ നിന്നും പിന്തിരിപ്പിക്കുന്നത്. കൃത്യമായ പ്ലാൻ ഉണ്ടെങ്കിൽ സ്വന്തമായി തന്നെ ഡിസൈൻ ചെയ്ത മനോഹരമായ ഒരു ഭവനം നിർമ്മിക്കാമെന്ന് കാണിച്ചു തരുകയാണ് കോട്ടയം ജില്ലയിലെ അയ്മനത്ത് സ്ഥിതി ചെയ്യുന്ന ഈയൊരു മനോഹര വീടിന്റെ ശില്പിയും വീട്ടുകാരനുമായ വ്യക്തി. വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.
ചെറിയ മെറ്റലുകൾ കൊണ്ട് മനോഹരമാക്കിയ മുറ്റത്തുനിന്നും പടിക്കെട്ടുകൾ കയറി എത്തിച്ചേരുന്നത് വളരെ വിശാലമായ ഒരു സിറ്റൗട്ടിലേക്കാണ്. സിറ്റൗട്ടിന്റെ നടുഭാഗത്ത് ചതുരാകൃതിയിൽ രണ്ടുവശത്തേക്കും നീണ്ടുനിൽക്കുന്ന രീതിയിലുമാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. അവിടെനിന്നും പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ മനോഹരമായ ഒരു ലിവിങ് ഏരിയ നൽകിയിരിക്കുന്നു. ആഞ്ഞിലി മരം ഉപയോഗിച്ചാണ് ഈ വീടിന്റെ എല്ലാവിധ ഫർണിച്ചറുകളും നിർമ്മിച്ചിട്ടുള്ളത്. ലിവിങ് ഏരിയക്ക് അഭിമുഖമായി ഒരു ടിവി യൂണിറ്റിനുള്ള ഇടവും നൽകിയിട്ടുണ്ട്.

ലിവിങ്ങിൽ നിന്നും മുകളിലേക്ക് ഒരു സ്റ്റെയർ ഏരിയ സെറ്റ് ചെയ്ത് നൽകിയിരിക്കുന്നു. ലിവിങ് ഏരിയയിൽ നിന്നും ഒരു പാർട്ടീഷൻ നൽകി അവിടെ ഒരു നടുമുറ്റം സ്റ്റൈലിൽ ഒരിടവും സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്. അതിന്റെ ഒരുവശത്തായി വിശാലമായ ഡൈനിങ് ഏരിയ, വാഷ് ഏരിയ എന്നിവ നൽകിയിരിക്കുന്നു. ഡൈനിങ് ഏരിയയുടെ മറുവശത്തായി മനോഹരമായ ഒരു കിച്ചൻ അത്യാധുനിക സൗകര്യങ്ങളെല്ലാം നൽകിക്കൊണ്ടാണ് നിർമിച്ചിട്ടുണ്ട്.
മോഡേൺ ശൈലിയിലുള്ള അടുക്കളയോട് ചേർന്ന് തന്നെ പഴമയെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ഒരു ചെറിയ അടുക്കളക്ക് കൂടി ഇടം കണ്ടെത്തിയിരിക്കുന്നു. അതിവിശാലമായി തന്നെയാണ് ഈ വീടിന്റെ എല്ലാ ബെഡ്റൂമുകളും നിർമ്മിച്ചിട്ടുള്ളത്. അതോടൊപ്പം സൗകര്യങ്ങൾ ഒട്ടും കുറക്കാത്ത രീതിയിൽ ബാത്റൂമുകളും സജ്ജീകരിച്ചിരിക്കുന്നു. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും നൽകി മനോഹരമായി നിർമ്മിച്ചിട്ടുള്ള ഈ വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്.