ഭംഗി മാത്രമല്ല ബഡ്ജറ്റും പ്രധാനം തന്നെ. !! പോക്കറ്റ് കാലിയാകാതെ ഒരു മോഡേൺ വീട്. !! | Budget Friendly Modern Home Plan

0

Budget Friendly Modern Home Plan: ഒരു ജന്മത്തിൽ മിക്കവരുടെയും ഏറ്റവും വലിയ സ്വപ്നമാണ് വീട് എന്നത്. അതിനു വേണ്ടി വർഷങ്ങൾ കഷ്ടപ്പെട്ട് സ്വരൂപിച്ച എടുത്ത പണം കൊണ്ടാണ് പലരും വീട് പണിയുന്നത്. അതിനാൽ തന്നെ വീട് പണിയാൻ തുടങ്ങുമ്പോൾ തന്നെ പലർക്കും പല ചിന്തകളായിരിക്കും. ഒരു ആയുസിന്റെ സ്വപ്നമായ വീട് നിർമ്മിക്കുമ്പോൾ തങ്ങളുടെ ആഗ്രഹങ്ങൾക്ക് ഒത്ത വീട് പണിയാനാണ് പലരുടെയും ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ആഗ്രെഹം. എന്നാൽ അത്തരമൊരു വീട് എങ്ങനെയാണ് പണിയുന്നതെന്ന് നോക്കാം.

എല്ലാ വിധ സൗകര്യങ്ങൾ നൽകി കൊണ്ട് കുറഞ്ഞ ചിലവിൽ നിർമ്മിച്ചെടുത്ത ഒറ്റ നില മനോഹരമായ വീടിന്റെ വിശദമായ പ്ലാനിനെ കുറിച്ച് മനസ്സിലാക്കി നോക്കാം. ഇതുപോലെയുള്ള വീടിന്റെ വിശദാംശങ്ങൾ അരിഞ്ഞു കഴിഞ്ഞാൽ ഈയൊരു തുകയിൽ ഇതുപോലെയുള്ള വീട് പണിയാൻ സാധിക്കുമോ എന്ന് വരെ ചിന്തിച്ചു പോയേക്കാം. 1534 സ്ക്വയർ ഫീറ്റിൽ അതിമനോഹരമായി പണിത മൂന്ന് കിടപ്പ് മുറികൾ അടങ്ങിയ വീടാണ് നമ്മൾ കൂടുതൽ അടുത്തറിയാൻ പോകുന്നത്.

modern home tour (2)

വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ഒരു ഭാഗത്തായി മനോഹരമായ സൺ‌ഷൈഡ് നൽകി വാർത്ത ഒരു സിറ്റ്ഔട്ട്‌ ഒരുക്കിരിക്കുന്നത് കാണാൻ കഴിയും. സിറ്റ്ഔട്ടിൽ ഇരിക്കാൻ ഇരിപ്പിടങ്ങൾ ഒരുക്കിരിക്കുന്നതും കാണാം. ഇവിടെ നിന്നും പ്രധാന വാതിൽ കടന്ന് നേരെ കയറി ചെല്ലുന്നത് ഒരു വിശാലമായ ലിവിങ് ഏരിയയിലേക്കാണ്. ഒറ്റ നോട്ടത്തിൽ ആരും കൊതിച്ചു പോകുന്ന രീതിയിലാണ് ലിവിങ് ഏരിയ സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ തന്നെ എൽ ആകൃതിയിൽ ഒരു സോഫ, ടീവി യൂണിറ്റ് തുടങ്ങിയവയും ഒരുക്കിട്ടുണ്ട്. ഒരു ലിവിങ് ഏരിയയിൽ വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ കാണാൻ കഴിയുമെന്ന് ചുരുക്കത്തിൽ പറയാം.

ഇതിന്റെ കൂടെ തന്നെ ചുവരിൽ പ്രാർത്ഥന സെറ്റപ്പ് ചെയ്തു വെച്ചിരിക്കുന്നത് കാണാം. തീർച്ചയായും ഇത്തരം ഡിസൈനുകളും സൗകര്യങ്ങളും എല്ലാവർക്കും പ്രിയമാകുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. വീടിന്റെ മറ്റൊരു സവിശേഷത എന്താണെന്നാൽ ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും വേർതിരിക്കാനായി പർഗോള വർക്ക് ചെയ്തു വെച്ചിട്ടുള്ളത് കാണാം. മറ്റ് പ്രേത്യേകതകൾ പരിശോധിക്കുമ്പോൾ ആറ് പേർക്ക് സുഖകരമായി ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് ഡൈനിങ് ഏരിയയിൽ മേശയും ഇരിപ്പിടങ്ങളും ഒരുക്കിരിക്കുന്നത്.

കൂടാതെ അപ്പർ ലിവിങ് ഏരിയയിൽ വീടിന്റെ ഉള്ളിലേക്ക് നല്ല കാറ്റും വെളിച്ചവും ശുദ്ധമായ വായു കടക്കാൻ വേണ്ടി ഒരു ഭാഗത്ത് പർഗോള ഫോർമാറ്റ്‌ സെറ്റ് ചെയ്തിരിക്കുന്നത് കാണാം. ഇത് കാണുമ്പോൾ തന്നെ ഒരു അഴകാണ് എന്നതാണ് മറ്റൊരു സത്യം. ഒറ്റ കാഴ്ച്ചയിൽ തന്നെ ആരും ഇഷ്ടപ്പെട്ടു പോകുന്ന രീതിയിലാണ് ഇതിന്റെ ഡിസൈൻ ചെയ്തു വെച്ചിട്ടുള്ളത്. പിന്നെ എടുത്ത് പറയേണ്ട മറ്റൊരു പ്രധാന സവിശേഷതയാണ് വീട്ടിലെ സുന്ദരമായ മൂന്ന് കിടപ്പ് മുറികൾ. ഈ മൂന്ന് കിടപ്പ് മുറികളും വിശാലമായിട്ടാണ് ഒരുക്കിരിക്കുന്നത്.

മൂന്ന് കിടപ്പ് മുറികളിലും അറ്റാച്ഡ് ബാത്രൂമുണ്ടെന്നതാണ് മറ്റൊരു പ്രധാന സവിശേഷത. വീടിന്റെ പ്രധാന ഭാഗമായ അടുക്കളയിലേക്ക് കടന്നാൽ നല്ലൊരു അനുഭൂതിയാണ് ലഭ്യമാകുന്നത്. ഏതൊരു താമസകാർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് വീട്ടിലെ അടുക്കള സജ്ജീകരിച്ചു വെച്ചിരിക്കുന്നത്. വിശാലമായ സ്ഥലത്ത് എൽ ആകൃതിയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഈ അടുക്കളയോട് ചേർന്ന് തന്നെ ഒട്ടും പുകയില്ലാത്ത അടുപ്പും സജ്ജീകരിച്ചിട്ടുള്ളത്.

ചുരുക്കി പറഞ്ഞാൽ രണ്ടാമത്തെ അടുക്കള എന്ന് പറയാം. ഇത്രേയും കുറഞ്ഞ ചിലവിൽ രണ്ട് അടുക്കള അടക്കം ഈ വീട് പണിയുക എന്നത് അതിശയിപ്പിക്കുന്ന കാര്യം തന്നെയാണ്. പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്തായി ഒരു കോമൺ ടോയ്ലറ്റ് സജ്ജീകരിച്ചിട്ടുണ്ട്. ഏകദേശം ഈ വീടിനു നിർമ്മിക്കാൻ ചിലവായ തുക 25 ലക്ഷം രൂപയാണ്.

Total Area – 1534 sqft

1)Sitout
2)Living area
3)Dining +staircase
4)3 bedrooms+attached bathrooms
5)Main kitchen+second kitchen
6)Common toilet

Leave A Reply

Your email address will not be published.