ഇത് ഒരു പട്ടാളക്കാരന്റെ സ്വപ്ന ഭവനം.!! കിടിലൻ ഐഡിയാസ് കൊണ്ട് ബജറ്റ് ഫ്രണ്ട്ലി ആയി നിർമിച്ച വീട്.!! | Budget Friendly Home Ideas
Budget Friendly Home Ideas: സാധാരണക്കാരിൽ പലരുടെയും ഉറക്കം കളയുന്ന ഒരു കാര്യമാണ് സുന്ദരമായ വീട്. എന്നാൽ പല കാരണങ്ങൾ കൊണ്ട് സ്വപ്ന സുന്ദരമായ ആഗ്രെഹം നടക്കാറില്ല എന്നതാണ് സത്യം. കാരണങ്ങളിൽ ഒരു കാരണമാണ് സാമ്പത്തികമായ ബുദ്ധിമുട്ടും, സ്ഥലവും. അത്തരക്കാർക്ക് മാതൃകയാക്കാൻ കഴിയുന്ന മനോഹരമായ വീടിന്റെ വിശേഷങ്ങളാണ് നമ്മൾ ഇവിടെ നോക്കാൻ പോകുന്നത്. ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് വീടിന്റെ മുഴുവൻ നിർമാണം കഴിപ്പിച്ചിരിക്കുന്നത്. ഒരുപാട് പ്രേത്യേകതകൾ നിറഞ്ഞ വീട് എന്ന വിശേഷവും കൂടി ഈയൊരു വീടിനുണ്ട്. 1990 സ്ക്വയർ ഫീറ്റിൽ 29 ലക്ഷം രൂപയ്ക്ക് പണിത അതിമനോഹരമായ വീടാണിത്. ലാൻഡ്സ്കേപ്പിൽ ഇന്റർലോക്ക് കട്ടകളാണ് വിരിച്ചിരിക്കുന്നത്. അതിന്റെ ഇടയിലായിട്ടാണ് ആർട്ടിഫിഷ്യൽ ഗ്രാസ് പിടിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ വേറെ ചിലവാണ് വരുന്നത്. മുൻവശത്ത് വലത് വശത്തായിട്ട് പച്ചപ്പ് നിറഞ്ഞ ചെടികൾ കാണാം. വളരെ വ്യത്യസ്ത ഡിസൈനിലാണ് സിറ്റ്ഔട്ട് വന്നിട്ടുള്ളത്.
മറ്റ് വീടുകളിൽ നിന്ന് വ്യത്യസ്ത നിറഞ്ഞ വാതിലാണ് ഈ വീടിനു നല്കിട്ടുള്ളത്. ഭംഗിയേറിയ ഡിസൈനാണ് പ്രധാന വാതിലിനു കൊടുത്തിരിക്കുന്നത്. രാത്രി സമയങ്ങളിൽ വീടിന്റെ പുറമെയുള്ള കാഴ്ചകൾ അത്രേയും മനോഹരിതമാണ് എന്നതാണ് സത്യം. ഉള്ളിലേക്ക് കടക്കുമ്പോൾ തന്നെ നമ്മൾക്ക് കാണാൻ കഴിയുന്നത് ലിവിങ് ഹാളാണ്. വളരെ മികച്ച രീതിയിലാണ് ഡിസൈൻ എല്ലാം ഒരുക്കിട്ടുളളത്. ഇന്റീരിയർ ഡിസൈൻ എടുത്തു പറയേണ്ട കാര്യമാണ്. ഈ ലിവിങ് ഹാളിൽ തന്നെയാണ് ടീവി യൂണിറ്റ് വരുന്നത്. കൂടാതെ ഇരിപ്പിടത്തിനായി സോഫയും മറ്റ് സംവിധാനങ്ങളും നമ്മൾക്ക് കാണാം. ചുവരുകളിൽ മനോഹരമായ വരകളും, ഫ്രെയിമിലാക്കിയ ചിത്രങ്ങൾ ഇന്റീരിയർ ഡിസൈൻ മനോഹരമാക്കാൻ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സ്ട്രെച്ചർ ഫാബ്രിക്കേഷനാണ് എടുത്തു പറയേണ്ട മറ്റൊരു പ്രധാന പ്രേത്യകത. സ്ക്വയർ ട്യൂബുകൾ കൊണ്ടാണ് ഇവ നിർമ്മിച്ചിട്ടുള്ളത്. ഭംഗി നഷ്ടമാവാതിരിക്കാൻ ഡിസൈർസ് പ്രേത്യേകം ശ്രെദ്ധിച്ചിട്ടുണ്ട്.

ലിവിങ് ഹാൾ കഴിഞ്ഞ് നേരെ എത്തി ചേരുന്നത് ഡൈനിങ് സ്പേസിലേക്കാണ്. വ്യത്യസ്തമായ ഡൈനിങ് മേശയും ഇരിപ്പിടവുമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. തടിയിൽ നിർമ്മിച്ച ഇരിപ്പിടവും ഡൈനിങ് മേശയുമാണ് നമ്മൾക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ഹാങ്ങിങ് ലൈറ്റ്സ് സീലിങ്ങിൽ ക്രെമീകരിച്ചിട്ടുണ്ട്. ഹാളിനെ മനോഹരമാക്കാൻ ഇവ സഹായിക്കുന്നുണ്ട്. ഡൈനിങ് ഏരിയയിൽ നിന്ന് കുറച്ച ദൂരെയായിട്ടാണ് വാഷ് ബേസ് യൂണിറ്റ് വന്നിട്ടുളളത്. വളരെ നന്നയിട്ടാണ് വാഷ് ബേസ് യൂണിറ്റ് സജ്ജീകരിച്ചിട്ടുണ്ട്.വാഷ് ബേസ് താഴെ വശത്തായിട്ട് സ്റ്റോറേജ് സംവിധാനങ്ങൾ നല്കിരിക്കുന്നത് കാണാം. കൂടാതെ മിറർ സംവിധാനവും വാഷ് ബേസ് അരികെ ക്രെമീകരിച്ചിട്ടുണ്ട്. ഒരു മോഡുലാർ കിച്ചനാണ് ഈ വീട്ടിൽ സജ്ജീകരിച്ചിട്ടുള്ളത്. ഒരു വീട്ടിൽ വേണ്ട എല്ലാ സൗകര്യങ്ങളും ഈ അടുക്കളയിൽ കാണാം. രണ്ടിൽ കൂടുതൽ പേർക്ക് വളരെ സുഖകരമായി നിന്ന് കൈകാര്യം ചെയ്യാനുള്ള ഇടം ഈ അടുക്കളയിലുണ്ട്.
രണ്ട് അടുക്കളയ്ക്ക് വേണ്ട സ്പേസും, ഓപ്പൺ കോൺസെപ്റ്റിലുമാണ് അടുക്കളയിൽ ഡിസൈൻ ചെയ്തിരിക്കുന്നത്. ആർട്ടിഫിഷ്യൽ ടൈൽസാണ് ടോപ് കൗണ്ടറിൽ നല്കിട്ടുള്ളത്. സ്റ്റോറേജ് ആവശ്യങ്ങൾക്കായി കബോർഡ് വർക്കുകൾ ഇവിടെ നമ്മൾക്ക് കാണാം. മറൈൻ പ്ലൈവുഡിലാണ് ഇവയെല്ലമാണ് നിർമ്മിച്ചിരിക്കുന്നത്. ആകെ മൂന്ന് കിടപ്പ് മുറികളാണ് ഈ വീട്ടിൽ വരുന്നത്. ഈ മൂന്ന് ബെഡ്റൂമുകളും അറ്റാച്ഡ് ടോയ്ലെറ്റാണ് സജ്ജീകരിച്ചിട്ടുള്ളത്. മൂന്ന് കിടപ്പ് മുറികളിൽ ഒരെണം മാസ്റ്റർ ബെഡ്റൂമാണ് ഒരുക്കിട്ടുള്ളത്. നല്ല രീതിയിൽ പ്രൈവസി കിടപ്പ് മുറികളിൽ നല്കാൻ ശ്രെമിച്ചിട്ടുണ്ട്. മുറികളിലെ ഡിസൈൻ എടുത്തു പറയേണ്ട കാര്യമാണ്. അത്യാവശ്യം സ്പേസ് നിറഞ്ഞ ഇടമാണ് മാസ്റ്റർ ബെഡ്റൂമിൽ വരുന്നത്. എസി, വാർഡ്രോപ് തുടങ്ങിയ സൗകര്യങ്ങൾ ഈ മുറിയിൽ കാണാൻ കഴിയുനാതാണ്. മറ്റ് രണ്ട് ബെഡ്റൂമുകളിലും മാസ്റ്റർ ബെഡ്റൂമിൽ കണ്ട അതേ ഡിസൈൻ തന്നെയാണ് കൊണ്ട് വരാൻ ശ്രെമിച്ചിട്ടുള്ളത്. വീട്ടിലെ മറ്റ് വിശേഷങ്ങളും, അതിഗംഭീരമായ കാഴ്ച്ചകളും അറിയാൻ വീഡിയോ മുഴുവൻ കാണുക.