വലിപ്പത്തിൽ കൊമ്പർമൈസ് ചെയ്ത് മനോഹരിതയിൽ കോമ്പർമൈസ് ചെയ്യാതെ ചെറിയ ബജറ്റിൽ ഒരുക്കിയ ഒരു കൊച്ചു വീട്.!! | Budget friendly home

0

Budget friendly home: പുതുതായി വീട് പണിയുമ്പോൾ അത് നമ്മുടെ സാമ്പത്തിക സ്ഥിതിക്ക് അനുയോജ്യമായി പണിയുക എന്നത് എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണ്. ശ്രദ്ധയോടെ പണിതില്ലെങ്കിൽ നാം അകപ്പെടുന്നത് വലിയ കടക്കെണിയിൽ ആയിരിക്കും. യഥാർത്ഥത്തിൽ ചെറിയ ബജറ്റിൽ വീട് പണിയുന്നത് ഒരു കലയാണ്. ക്രീറ്റിവിറ്റിയും നല്ലൊരു പ്ലാനിങ്ങും ഉണ്ടെങ്കിൽ ഈസി ആയി നമ്മുക്കത് പൂർത്തീകരിക്കാനും കഴിയും. വലിപ്പത്തിലല്ല നാമെങ്ങനെ അതിനെ മനോഹരമായി അണിയിച്ചൊരുക്കുന്നു എന്നതിലാണ് വീടിന്റെ ഐശ്വര്യം. ചെറിയ സ്പേസ് ആണെങ്കിലും ഉപയോഗപ്രദമായി വിനിയോഗിക്കാൻ കഴിയണം. അത്തരത്തിൽ

നിർമിച്ച മനോഹരമായ ഒരു വീട് പരിചയപ്പെടാം. യു ടെക്ക് സൊല്യൂഷൻസ് ആണ് ഈ വീടിന്റെ നിർമാണം നടത്തിയിരിക്കുന്നത്. ചെറുതാണെങ്കിലും മനോഹരമായ ഒരു വീടാണിത്. ചെറിയൊരു സിറ്റ് ഔട്ട് ആണ് വീടിനുള്ളത്. അലൂമിനിയം കൊണ്ടാണ് വീടിന്റെ ജനാലകൾ പണിതിരിക്കുന്നത്. കട്ടളയും മുൻവാതിലും തടിയിൽ തീർത്തതാണ്. ഫോർ ബൈ ടു വിന്റെ ടൈൽ ആണ് ഫ്ലോറിൽ കൊടുത്തിരിക്കുന്നത്. അകത്തേക്ക് കടന്നാൽ അത്യാവശ്യം വലിപ്പമുള്ള ഒരു ഹാൾ ആണുള്ളത്. ലിവിങ് ഏരിയയും ഡൈനിങ്

ഏരിയയും ഇവിടെ തന്നെ സെറ്റ് ചെയ്തിരിക്കുന്നു. ലിവിങ് ഏരിയയിൽ മനോഹരമായ ഒരു ഷോ വാൾ കൊടുത്തിട്ടുണ്ട്. രണ്ട് മുറികളാണ് വീടിനുള്ളത്. അത്യാവശ്യം മനോഹരമായാണ് മുറികളും ഒരുക്കിയിരിക്കുന്നത്. ഹാളിൽ ആയിട്ട് ഒരു കോമൺ ബാത്രൂം കൊടുത്തിട്ടുണ്ട്. മനോഹരമായ ഒരു ടീവി യൂണിറ്റും കൊടുത്തിട്ടുണ്ട്. ഇതിനു പുറകിലായാണ് അടുക്കള. ഒരുപാട് സ്റ്റോറേജ് സ്പേസ് ഉള്ള

അടുക്കളയാണ്. മറ്റു ഭാഗങ്ങളെ താരതമ്യം ചെയ്യുമ്പോൾ അടുക്കളക്ക് വലിപ്പം കുറവ് തോന്നുമെങ്കിലും സ്റ്റോറേജ് സ്പേസ് അതിന്റെ അസൗകര്യങ്ങൾ ഇല്ലാതെ ആക്കും. ഹാളിൽ നിന്ന് അടുക്കളയിലേക്ക് പ്രവേശിക്കുന്നതിനിടയിൽ മനോഹരമായ ഒരു വാതിൽ കൊടുത്തിട്ടുണ്ട്. പത്ത് ലക്ഷം രൂപയാണ് വീടിന്റെ ആകെ നിർമാണ ചിലവ്.

Leave A Reply

Your email address will not be published.