8 ലക്ഷം രൂപയുണ്ടോ..? പഴമയും പുതുമയും കോർത്തിണക്കി ഒരു മനോഹര വീട് നിർമ്മിക്കാം..! | Budget Friendly 2bhk Home For 8 Lakhs
Budget Friendly 2bhk Home For 8 Lakhs: ഒരു വീട് നിർമ്മിക്കുമ്പോൾ ചിലരുടെ ആവശ്യം അതിൽ പഴമ നിലനിർത്തണം എന്നതായിരിക്കും. എന്നാൽ സൗകര്യങ്ങളുടെ കാര്യം വരുമ്പോൾ നൂതന ആശയങ്ങളും എല്ലാവരും ഉൾക്കൊള്ളിക്കാറുണ്ട്. അത്തരത്തിൽ നിർമ്മിച്ചിട്ടുള്ള ഒരു മനോഹര വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.
രണ്ട് ബെഡ്റൂമുകളോട് കൂടി അതിവിശാലമായി നിർമ്മിച്ചിട്ടുള്ള ഈ വീടിന്റെ മുറ്റം മുഴുവൻ പൂഴി നിറഞ്ഞുനിൽക്കുന്നത് കാണാൻ തന്നെ ഒരു മനോഹാരിതയാണ്. അവിടെ നിന്നും എത്തിച്ചേരുന്നത് ഒരു നീണ്ട വരാന്തയിലേക്കാണ്. അവിടെ പഴമ നിലനിർത്തുന്ന രീതിയിൽ ഒരു ചാരുകസേര ഇട്ടിട്ടുണ്ട്.

പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ലിവിങ് ഏരിയയിലേക്കാണ് എത്തിച്ചേരുക. ഇവിടെ അതിഥികളെ സ്വീകരിക്കാനായി രണ്ട് ദിവാനുകൾ ഇരുവശത്തുമായി എട്ടിരിക്കുന്നു. ലിവിങ് ഏരിയയുടെ മറുവശത്തായി ഒരു ചെറിയ ഡൈനിങ് ഏരിയ വാഷ് ഏരിയ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ഈ വീടിന്റെ ഫ്ലോറിങ്ങിനായി മിതമായ നിരക്കിൽ ഉള്ള വിട്രിഫൈഡ് ടൈലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ റൂഫിങ്ങിൽ തണുപ്പ് നിലനിർത്താനായി സീലിംഗ് വർക്കും ട്രസ്സ് വർക്കും നൽകിയിരിക്കുന്നു. വിശാലമായി നിർമ്മിച്ചിട്ടുള്ള രണ്ടു ബെഡ്റൂമുകളിലും ക്രോസ് വെന്റിലേഷൻ ലഭിക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. അതിനോട് ചേർന്ന് തന്നെ ഒരു കോമൺ ടോയ്ലറ്റ് സൗകര്യവും നൽകിയിരിക്കുന്നു.
അത്യാധുനിക സൗകര്യങ്ങളോടുകൂടി നിർമ്മിച്ചിട്ടുള്ള കിച്ചണിന്റെ വാളിൽ വൈറ്റ് ബ്ലൂ മിക്സ് വരുന്ന ടൈലുകളാണ് ഉപയോഗിച്ചിട്ടുള്ളത്. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള ഈ വീടിന്റെ ആകെ നിർമ്മാണ ചിലവ് 8 ലക്ഷം രൂപയാണ്. കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്.