Beautiful ‘A’ Frame House: ഒരു വീട് നിർമ്മിക്കുമ്പോൾ അതിൽ എന്തെങ്കിലുമൊക്കെ പ്രത്യേകതകൾ വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ ഏറെ പേരും. എന്നാൽ അതിന് ആവശ്യമായ മെറ്റീരിയൽസ്, ബഡ്ജറ്റ് തുടങ്ങിയ കാര്യങ്ങളെല്ലാം കണ്ടെത്താനുള്ള ബുദ്ധിമുട്ട് കാരണം പലരും അത്തരം ആഗ്രഹങ്ങൾ ഉപേക്ഷിക്കാറുണ്ട്. അവർക്ക് തീർച്ചയായും മാതൃകയാക്കാവുന്ന മനോഹരമായ ഒരു വീടിന്റെ കാഴ്ചകളിലേക്ക് കടക്കാം.
ആലപ്പുഴ ചേർത്തലയിൽ സ്ഥിതിചെയ്യുന്ന ഗൗതം,അഞ്ജന ദമ്പതിമാരുടെ ഈ ഒരു വീടിന്റെ ഡിസൈൻ ചെയ്തിട്ടുള്ളത് വീട്ടുടമസ്ഥാൻ തന്നെയാണ്. 1400 സ്ക്വയർഫീറ്റിൽ നിർമ്മിച്ചിട്ടുള്ള ഈ വീടിന് ഡാർക്ക് ബ്രൗൺ നിറത്തിലുള്ള തീമാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ആർട്ടിഫിഷ്യൽ സ്റ്റോൺസ് പാകി മനോഹരമായ മുറ്റത്തു നിന്നും സിറ്റൗട്ടിലേക്ക് പ്രവേശിക്കുമ്പോൾ സ്റ്റീൽ ഉപയോഗിച്ച് നിർമ്മിച്ച ഒരു ഇരിപ്പിടമാണ് നൽകിയിട്ടുള്ളത്.

Beautiful ‘A’ Frame House
പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ഡൈനിങ് ഏരിയ അതിന് വലതുവശത്തായി ഒരു സ്റ്റെയർ ഏരിയ എന്നിവ നൽകിയിട്ടുണ്ട്. ഓപ്പൺ സ്റ്റൈലിലാണ് ഈ വീടിന്റെ കിച്ചൻ നിർമ്മിച്ചിട്ടുള്ളത്. അതിനോട് ചേർന്ന് തന്നെ വിശാലമായ ഒരു ബെഡ്റൂം ഒരുക്കിയിരിക്കുന്നു. സ്റ്റെയർ ഏരിയയുടെ ഭാഗം വ്യത്യസ്തതയുള്ള പെയിന്റ് നൽകിയാണ് മനോഹാരമാക്കിയിരിക്കുന്നത്.
ബ്രിഡ്ജ് രൂപത്തിലുള്ള സ്റ്റെയർ കയറി മുകളിലേക്ക് എത്തുമ്പോൾ അവിടെ ഒരു ഓപ്പൺ സ്റ്റൈൽ ബെഡ്റൂമാണ് ഒരുക്കിയിട്ടുള്ളത്. മറ്റു വീടുകളിൽ നിന്നെല്ലാം വ്യത്യസ്തമായി ‘A’ ഷേയ്പ്പിലാണ് ഈ വീടിന്റെ എക്സ്റ്റീരിയർ ഡിസൈൻ ചെയ്തിട്ടുള്ളത്. വീട് നിർമ്മാണത്തിൽ കുറച്ച് വ്യത്യസ്തത വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും മാതൃകയാക്കാവുന്ന ഈയൊരു വീടിന്റെ മനോഹര കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്