A Dream Home: സ്വന്തമായി ഒരു വീട് നിർമ്മിക്കുമ്പോൾ അതിൽ മോഡേൺ ശൈലിയിലുള്ള എല്ലാവിധ സൗകര്യങ്ങളും വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. എന്നാൽ ഇന്റീരിയർ ഡിസൈനനായി വലിയ ഒരു തുക മാറ്റിവയ്ക്കാനും അധികമാർക്കും താല്പര്യമുണ്ടായിരിക്കില്ല. കൃത്യമായ പ്ലാനിങ്ങോടുകൂടി എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള ഒരു മനോഹരമായ ഭരണത്തിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.
വീടിന്റെ പുറംഭാഗം മുതൽ ഉൾവശം വരെയുള്ള എല്ലാ ഭാഗങ്ങളിലും മോഡേൺ ശൈലിയിലാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്. ആർട്ടിഫിഷ്യൽ സ്റ്റോൺ പാകി മനോഹരമാക്കിയ മുറ്റത്ത് നിന്നും സിറ്റൗട്ടിലേക്ക് പ്രവേശിക്കുമ്പോഴും നിരവധി സവിശേഷതകളുണ്ട്. ഇവിടെ അതിഥികളെ സ്വീകരിക്കാനായി രണ്ട് പ്രത്യേകതരം ചെയറുകളും അതുപോലെ ഷൂ സ്റ്റാൻഡിനോട് ചേർന്ന് ഒരു സിറ്റിംഗ് ഏരിയയും അറേഞ്ച് ചെയ്തിരിക്കുന്നു.

പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ലിവിങ് ഏരിയയിലേക്കാണ് എത്തിച്ചേരുന്നത്. ഇവിടെ ഡാർക്ക് ഗ്രീൻ ലൈറ്റ് നിറങ്ങളിലുള്ള കോമ്പിനേഷനാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. അതുപോലെ ടിവി യൂണിറ്റിനായി പ്രത്യേക ഷെൽഫ് അറേഞ്ച് ചെയ്ത് നൽകിയിരിക്കുന്നു. അവിടെനിന്നും ഒരു പാർട്ടീഷൻ നൽകിക്കൊണ്ടാണ് ഡൈനിങ് ഏരിയ ഒരുക്കിയിട്ടുള്ളത്. ഓപ്പൺ സ്റ്റൈലിൽ ആണ് ഈ വീടിന്റെ കിച്ചൻ നൽകിയിട്ടുള്ളത്. മാത്രമല്ല വ്യത്യസ്ത നിറങ്ങൾ ഉപയോഗപ്പെടുത്തിയിട്ടാണ് വീടിന്റെ ഇന്റീരിയർ പൂർണ്ണമായും സജ്ജീകരിച്ചിട്ടുള്ളത്.
താഴ്ഭാഗത്തായി രണ്ട് വിശാലമായ ബെഡ്റൂമുകളും അറ്റാച്ഡ് ബാത്റൂം സൗകര്യവും ഒരുക്കിയിരിക്കുന്നു. ഇവിടെ വളരെ മനോഹരമായിട്ടാണ് വാർഡ്രോബുകളും സജ്ജീകരിച്ചട്ടുള്ളത്. സ്റ്റെയർ ഏരിയ കയറി മുകളിലോട്ട് പ്രവേശിക്കുമ്പോൾ അവിടെയും 2 മനോഹരമായ ബെഡ്‌റൂമുകൾ ഒരുക്കിയിരിക്കുന്നു. ഇത്തരത്തിൽ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും നൽകിക്കൊണ്ട് വെറും ഏഴര സെന്റ് സ്ഥലത്ത് 2000 സ്ക്വയർ ഫീറ്റിലാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്.