ഒറ്റ നിലയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സാധാരണക്കാരന്റെ ഒരു കൊച്ചു വീട്! | Minimal Interior 1 Storey Home
Minimal Interior 1 Storey Home: ഒരു വീട് നിർമ്മിക്കുമ്പോൾ അത് ഒരു നില വേണമോ അതോ ഇരുനില ആക്കണോ എന്ന കാര്യത്തിൽ സംശയമുള്ളവരായിരിക്കും നമ്മളിൽ പലരും. മനസ്സിൽ ഉദ്ദേശിക്കുന്ന രീതിയിലുള്ള എല്ലാവിധ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട് ഒറ്റ നിലയിൽ ഒരു വീട് വയ്ക്കാൻ സാധിക്കില്ല എന്ന് കരുതുന്നവരാണ് അത് രണ്ടു നിലയിലേക്ക് മാറ്റുകയും പിന്നീട് പണി പൂർത്തിയാക്കാനായി പലപ്പോഴും കഷ്ടപ്പെടുകയും ചെയ്യുന്നത്. ഒരു നല്ല പ്ലോട്ടും കൃത്യമായ പ്ലാനിങ്ങും ഉണ്ടെങ്കിൽ ഒറ്റ നിലയിൽ തന്നെ എല്ലാവിധ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട് വീടുകൾ നിർമ്മിക്കാമെന്ന് കാണിച്ചു തരികയാണ് ഈ ഒരു മനോഹര ഭവനത്തിന്റെ കാഴ്ചകൾ. വലിപ്പം കുറച്ച് സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകിയാണ് വീട് പണിതുയർത്തിയിട്ടുള്ളത്. മലപ്പുറം ജില്ലയിലെ തിരൂരിൽ സ്ഥിതിചെയ്യുന്ന ഈ വീടിന്റെ ഉടമസ്ഥർ സലിം ഫർസാന ദമ്പതികളാണ്. ഈയൊരു മനോഹര വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.
വിശാലമായ മുറ്റവും എല്ലാവിധ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട് നിർമ്മിച്ചിട്ടുള്ള ഈ വീടിന്റെ ആകെ വിസ്തൃതി 1750 സ്ക്വയർ ഫീറ്റാണ്. ബേബി മെറ്റൽ പാകി മനോഹരമാക്കിയിരിക്കുന്ന ഒരു മുറ്റവും മതിൽക്കെട്ടും ഏവരുടെയും ശ്രദ്ധ എളുപ്പത്തിൽ പിടിച്ചു പറ്റുക തന്നെ ചെയ്യും. വീടിന്റെ മുൻവശത്തേക്ക് ഹൈലൈറ്റ് ചെയ്തു നിൽക്കുന്ന രീതിയിൽ ഒരു ബോക്സ് ആർക്കിടെക്ചറിലാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്. അതുപോലെ വീടിന്റെ മുൻവശത്തായി പെയിന്റ് ടെക്സ്ചർ വർക്കുകൾ ചെയ്ത രീതിയാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. മുറ്റം കടന്ന് അല്പം മുൻവശത്തേക്ക് എത്തുമ്പോൾ ബ്ലാക്ക് നിറത്തിലുള്ള ടൈലും മാർബിളും മിക്സ് ചെയ്തു കൊണ്ടുള്ള ഒരു ഫ്ളോറിങ് രീതിയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. മാർബിളിൽ ഓയിൽ ടെക്സ്ചറും പരീക്ഷിച്ചിരിക്കുന്നു. മീഡിയം സൈസിലുള്ള ഒരു സിറ്റൗട്ടിൽ അതിഥികളെ സ്വീകരിക്കാനുള്ള ഇരിപ്പിടങ്ങലെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. സിറ്റൗത്തിനോട് ചേർന്ന് വരുന്ന റൂഫിൽ സ്പോട്ട് ലൈറ്റുകളെല്ലാം നൽകി മനോഹരിക്കുന്നു. തടിയിൽ തീർത്ത പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഏവരുടെയും ശ്രദ്ധ എളുപ്പത്തിൽ പിടിച്ചു പറ്റുന്നത് ചുമരുകളിൽ നൽകിയിട്ടുള്ള ക്ലെ ടൈലുകളിൽ തന്നെയാണ്. സൈഡ് വശങ്ങളിലുള്ള ഭിത്തികളിലും , മുൻവശത്തേക്ക് കാണുന്ന ഭാഗങ്ങളിലുമെല്ലാം ക്ലെ ടൈലുകൾ തന്നെയാണ് ചെയ്യാനായി ഉപയോഗിച്ചിരിക്കുന്നത്.

വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ ആദ്യം എത്തിച്ചേരുന്നത് മീഡിയം സൈസിലുള്ള ഒരു ലിവിങ് ഏരിയയിലേക്കാണ്. ഇവിടെയും റൂഫിങ്ങിൽ സ്പോട്ട് ലൈറ്റുകൾ വളരെ മനോഹരമായി തന്നെ നൽകിയിട്ടുണ്ട്. ബ്രിക്ക്, ബ്രൗൺ നിറങ്ങൾക്ക് പ്രാധാന്യം കൊടുത്തിരിക്കുന്നത് കൊണ്ട് തന്നെ ഡാർക്ക് ബ്രൗൺ നിറത്തിലുള്ള സോഫയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അതിന് അഭിമുഖമായി ഒരു ടിവി യൂണിറ്റും നൽകിയിരിക്കുന്നു. ഇവിടെ നിന്നും ഒരു ചെറിയ പാർട്ടീഷൻ നൽകിയാണ് വീടിന്റെ മറ്റു ഭാഗങ്ങൾ ഡിസൈൻ ചെയ്തിട്ടുള്ളത്. പാർട്ടീഷൻ വെറുതെ ഉപയോഗിക്കാതെ സിഎൻസി കട്ടുവർക്ക് ചെയ്ത് ഷോക്കേസ് രൂപത്തിലാക്കി മാറ്റിയിരിക്കുന്നു. അവിടെനിന്നും അല്പം മുൻപോട്ട് പ്രവേശിക്കുമ്പോൾ ഇടതു ഭാഗത്തായി ഒരു സ്റ്റെയർ ഏരിയ, അല്പം മുൻപോട്ടായി ഡൈനിങ് ഏരിയ എന്നിവ നൽകിയിട്ടുണ്ട്. ഡൈനിങ് ഏരിയയുടെ വലത് ഭാഗത്തായി ചെറിയ പാർട്ടീഷൻ നൽകി ഒരു വാഷ് ഏരിയ സജ്ജീകരിച്ചിരിക്കുന്നു. അവിടെനിന്നും ഇരുവശങ്ങളിലുമായി ഈ വീടിന്റെ രണ്ടു ബെഡ് റൂമുകളും നൽകിയിരിക്കുന്നു.
വിശാലവും, അറ്റാച്ഡ് ബാത്ത് റൂം സൗകര്യങ്ങളോടും കൂടി തന്നെയാണ് ഈ രണ്ടു ബെഡ്റൂമുകളും നൽകിയിട്ടുള്ളത്. അവിടെ നിന്നും അല്പം മുൻപോട്ട് നടക്കുമ്പോൾ അതിവിശാലമായ ഒരു കിച്ചണിലേക്കാണ് എത്തിച്ചേരുക. ഇവിടെ വൈറ്റ് ബ്ലാക്ക് നിറത്തിലുള്ള കോമ്പിനേഷനാണ് വാർഡ്രോബുകൾക്കും മറ്റും നൽകിയിരിക്കുന്നത്. അവിടെ നിന്നും അല്പം മാറി ഒരു ചെറിയ വർക്ക് ഏരിയ വാഷ്ബേസിൻ എന്നിവയെല്ലാം നൽകിയിരിക്കുന്നു. ഈ വീടിന്റെ സ്റ്റെയർ ഏരിയ കയറി എത്തിച്ചേരുന്നത് ഒരു ചെറിയ അപ്പർ ലിവിങ്ങിലേക്കാണ്. കൃത്യമായ പ്ലാനിങ് ഉണ്ടെങ്കിൽ ഒറ്റ നില വീട്ടിലും എല്ലാവിധ സൗകര്യങ്ങളളും ഉൾപ്പെടുത്താമെന്ന് കാണിച്ചു തരുകയാണ് ഈ വീടിന്റെ മനോഹര കാഴ്ചകൾ.ഇത്തരത്തിൽ ആവശ്യങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകി അതിമനോഹരമായി പണിതുയർത്തിയിട്ടുള്ള ഈ വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Minimal Interior 1 Storey Home Video Credits : shanzas world