സൗകര്യങ്ങൾക്കും മനോഹാരിതയ്ക്കും ഒട്ടും കുറവ് വരുത്താതെ നിർമ്മിച്ച ഒരു കിടിലൻ വീട്! | Budget Friendly Traditional Home
Budget Friendly Traditional Home: വീടെന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരുമ്പോൾ നാം ഓരോരുത്തർക്കും ഓരോ കാഴ്ചപ്പാടുകൾ ആയിരിക്കും ഉണ്ടായിരിക്കുക. ചിലർക്ക് ചെറുതാണെങ്കിലും സൗകര്യങ്ങളെല്ലാം ഉൾക്കൊള്ളിക്കണം എന്നതായിരിക്കും ആഗ്രഹം. എന്നാൽ മറ്റു ചിലർക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രം നിർമ്മിക്കാൻ സാധ്യതയുള്ള വീടിന് എല്ലാവിധ സൗകര്യങ്ങളും അതോടൊപ്പം കുറച്ച് ആർഭാടങ്ങളും ഉൾക്കൊള്ളിക്കണമെന്ന ആഗ്രഹമായിരിക്കും ഉണ്ടായിരിക്കുക. ജീവിതത്തിൽ ഒരിക്കൽ മാത്രം വയ്ക്കുന്ന വീടിനെ പറ്റി ഇത്തരത്തിൽ കുറച്ചു സ്വപ്നം കാണുന്നത് ഒരു തെറ്റായി പറയാൻ പറ്റുകയില്ല. അത്തരത്തിലുള്ള സങ്കല്പങ്ങളെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ട് അതിമനോഹരമായി പണിതുയർത്തിയിട്ടുള്ള പത്തനംതിട്ട ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു മനോഹര വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കാണാം.
13 സെന്റ് സ്ഥലത്ത് അതിവിശാലമായി തന്നെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് ഈ ഒരു മനോഹര വീട് നിർമ്മിച്ചിട്ടുള്ളത്. വീടിന്റെ ചുറ്റുഭാഗവും ധാരാളം മരങ്ങൾ ഉള്ളതു കൊണ്ട് തന്നെ പച്ചപ്പിന് യാതൊരു കുറവുമില്ല. വീടിന്റെ എക്സ്റ്റീരിയറിൽ നൽകിയിട്ടുള്ള വൈറ്റ് നിറത്തിലുള്ള പെയിന്റും മേൽക്കൂരയിൽ ഉപയോഗിച്ചിട്ടുള്ള ലൈറ്റ് പിങ്ക് നിറത്തിലുള്ള ഓടുകളും ഒരു കിടിലൻ കോമ്പിനേഷനാണ് ഈ വീടിന് നൽകുന്നത്. വീടിന്റെ മുറ്റം മുഴുവൻ കരിങ്കല്ലിന്റെ ചെറിയ ബേബി മെറ്റലുകൾ ഉപയോഗിച്ച് അതിമനോഹരമാക്കിയിട്ടുണ്ട്. വീടിന്റെ മേൽക്കൂര പണിയാനായി ട്രസ് വർക്ക് ചെയ്ത് ഓട് പാകുകയാണ് ചെയ്തിട്ടുള്ളത്. മുറ്റത്തു നിന്നും അല്പം മുകളിലേക്ക് നിൽക്കുന്ന രീതിയിൽ നിർമ്മിച്ചിട്ടുള്ള ഒരു വിശാലമായ പൂമുഖത്തേക്ക് ആണ് ആദ്യം എത്തിച്ചേരുക. പൂമുഖം അല്പം ഉയർത്തി നിർമ്മിച്ചത് കൊണ്ട് തന്നെ വെള്ളം കയറുമെന്ന പേടിയും വേണ്ട.ഇവിടെ പഴയകാല വീടുകളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ഒരു ചാരു കസേരയും അതിന്റെ മറുഭാഗത്തായി ചെറിയ ഒരു ടേബിളും നൽകിയിട്ടുണ്ട്. രണ്ടു പാളികൾ ഉള്ള പഴയ വീടുകളെ ഓർമിപ്പിക്കുന്ന പ്രധാന വാതിൽ തുറന്ന് വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോഴുള്ള കാഴ്ചകൾ ഏവരുടെയും കണ്ണഞ്ചിപ്പിക്കുന്നത് തന്നെയാണ്. ഈ വീടിന്റെ എല്ലാവിധ ഫർണിച്ചറുകളും ജനാലകളും നിർമ്മിച്ചിരിക്കുന്നത് ആഞ്ഞിലി ഉപയോഗിച്ചാണ്.

ഉൾക്കാഴ്ചകളിലേക്ക് കടക്കുമ്പോൾ ലിവിങ് റൂമിൽ ഇടതു ഭാഗത്തായി ഒരു സോഫ അതിന് അഭിമുഖമായി ഒരു ടിവി യൂണിറ്റ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു. വീടിന്റെ ഉൾവശത്തുള്ള എല്ലാ ഫ്ലോറുകളും വുഡൻ ഫിനിഷിംഗിലുള്ള ടൈലുകളാണ് പാകിയിരിക്കുന്നത്. ലിവിങ് ഏരിയയിൽ നിന്നും ഒരു ചെറിയ പാർട്ടീഷൻ നൽകിയാണ് ഈ വീടിന്റെ മറ്റു ഭാഗങ്ങൾ നിർമ്മിച്ചിട്ടുള്ളത്. ഈയൊരു പാർട്ടീഷൻ വെറുതെ കളയുന്നതിന് പകരമായി ഒരു ചെറിയ ഷോക്കേസ് രൂപത്തിലാണ് നിർമ്മിച്ചിട്ടുള്ളത്. അവിടെ നിന്നും അല്പം മുൻപോട്ട് പ്രവേശിക്കുമ്പോൾ ഒരു ചെറിയ ഓപ്പൺ കോർട്ടിയാഡ് നൽകിയിരിക്കുന്നു. അതിന്റെ നാലു ഭാഗങ്ങളിലുമായി ഈ വീടിന്റെ മൂന്ന് ബെഡ്റൂമുകളും അടുക്കളയും ഡൈനിങ് ഏരിയയും ഒരുക്കിയിട്ടുണ്ട്.
കോർട്ടിയാഡിന്റെ ഒരറ്റത്തായി ഒരു വലിയ ഡൈനിങ് ഏരിയ സെറ്റ് ചെയ്ത് നൽകിയിരിക്കുന്നു. ഡൈനിങ് ഏരിയയുടെ വലതു വശത്തായി ഒരു വാഷ് ഏരിയ നൽകിയിട്ടുണ്ട്. അതിന്റെ മറുവശത്തായാണ് ഓപ്പൺ സ്റ്റൈലിൽ ഉള്ള അടുക്കളയ്ക്ക് ഇടം കണ്ടെത്തിയിട്ടുള്ളത്. ആധുനിക രീതിയിലുള്ള സൗകര്യങ്ങളെല്ലാം നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള അടുക്കളയുടെ മറുഭാഗത്തായി ഒരു ചെറിയ വർക്കേരിയയും നൽകിയിരിക്കുന്നു. അത്യാവശ്യം വിശാലവും വായു സഞ്ചാരം ലഭിക്കുന്ന രീതിയിലുമാണ് ഈ വീടിന്റെ മാസ്റ്റർ ബെഡ്റൂം ഒരുക്കിയിട്ടുള്ളത്. ഇവിടെ തുണികളും മറ്റും അടുക്കി വയ്ക്കുന്നതിനുള്ള വാർഡ്രോബുകളും അറ്റാച്ച്ഡ് ബാത്റൂം സൗകര്യവും നൽകിയിരിക്കുന്നു. മീഡിയം വലിപ്പത്തിലാണ് ഈ വീടിന്റെ മറ്റു രണ്ടു ബെഡ്റൂമുകൾ നിർമ്മിച്ചിട്ടുള്ളത്. ഇതിൽ രണ്ടാമത്തെ ബെഡ്റൂമിലേക്ക് പ്രവേശിക്കുന്നതിന്റെ വലതുവശത്തായി ഒരു കോമൺ ടോയ്ലറ്റ് നൽകിയിരിക്കുന്നു. തുണികളും സാധനങ്ങളും സൂക്ഷിച്ചുവയ്ക്കുന്നതിനുള്ള വാർഡ്രോബുകളെല്ലാം കൃത്യമായി സജ്ജീകരിച്ചു കൊണ്ടാണ് ഈ വീടിന്റെ മൂന്നാമത്തെ ബെഡ്റൂമും ഒരുക്കിയിരിക്കുന്നത്. അതുപോലെ കോർട്ടിയാഡിന്റെ മുൻവശത്തേക്ക് ഒരു സ്റ്റെയർ ഏരിയ നൽകിയിട്ടുണ്ട്. വീടിന്റെ ഇന്റീരിയറിൽ ധാരാളം സ്പോട്ട് ലൈറ്റുകളും ഫാൻസി ലൈറ്റുകളും നൽകി ഏറെ ശ്രദ്ധിയാകർഷിക്കുന്ന രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും നൽകി അതിമനോഹരമായി പണിതുയർത്തിയിട്ടുള്ള ഈ വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Budget Friendly Traditional Home Video Credits: PADINJATTINI