പഴമയും പുതുമയും കോർത്തിണക്കിയ ഒരു അതിമനോഹര നാലുകെട്ടിന്റെ കാഴ്ചകൾ.!! | Naaluketu With Athamkudi Tiles

0

Naaluketu With Athamkudi Tiles: വീട് നിർമ്മാണത്തിന്റെ കാര്യത്തിൽ മാത്രം പഴമയെ കൂട്ടുപിടിക്കാൻ ഇഷ്ടപ്പെടുന്ന ഏറെ പേർ നമ്മുടെ നാട്ടിലുണ്ട്. അതു കൊണ്ടുതന്നെ നാലുകെട്ട് പോലുള്ള വീടുകളോടുള്ള പ്രിയം ആളുകൾക്ക് ഏറി വരികയും ചെയ്യുന്നു. മാത്രമല്ല പഴമയും പുതുമയും കോർത്തിണക്കി വളരെ ലാളിത്യത്തോടു കൂടി ഇത്തരം വീടുകൾ നിർമ്മിച്ച് എടുക്കാനും സാധിക്കും. ആധുനിക നിർമ്മാണ രീതികൾ ഉപയോഗപ്പെടുത്തി പിഴവുകൾ സംഭവിക്കാതെ മികച്ച രീതിയിൽ തന്നെ നാലുകെട്ട് പോലുള്ള വീടുകൾ ഇന്ന് വളരെ എളുപ്പത്തിൽ പണിതെടുക്കുന്നുണ്ട്. അത്തരത്തിൽ അതിമനോഹരമായി പണിതുയർത്തിയിട്ടുള്ള ആലപ്പുഴയിലെ ചേർത്തലയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമഭവൻ എന്ന വീടിന്റെ കാഴ്ചകളാണ് ഇവിടെ വിശദമാക്കുന്നത്. ശ്രീനാഥ് എന്ന വ്യക്തിയാണ് ഈ വീടിന്റെ ഗൃഹനാഥൻ. 1870 സ്ക്വയർ ഫീറ്റിൽ മനസ്സിൽ കണ്ട് ആഗ്രഹങ്ങളെല്ലാം സഫലീകരിച്ചു കൊണ്ട് നിർമ്മിച്ചിട്ടുള്ള ഈ ഒരു മനോഹര വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.

18 സെന്റ് സ്ഥലത്താണ് ഈ ഒരു മോഡേൺ നാലുകെട്ട് വീട് സ്ഥിതി ചെയ്യുന്നത്. വാസ്തുപ്രകാരമുള്ള എല്ലാവിധ കാര്യങ്ങളും കൃത്യമായി പാലിച്ച് കൊണ്ടാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത് എന്ന കാര്യം എടുത്തു പറയട്ടെ. ഈ വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ ഏവരുടെയും ശ്രദ്ധ എളുപ്പത്തിൽ പിടിച്ചു പറ്റുന്നത് വെള്ള നിറത്തിലുള്ള പൂഴി മണ്ണ് നിറഞ്ഞുനിൽക്കുന്ന മുറ്റത്തിലേക്ക് ആയിരിക്കും . അവിടെ നിന്നും മുൻപോട്ടു നോക്കുമ്പോൾ അതിപ്രൗഢമായ ഒരു പഴയ തറവാട് വീടിനെ ഓർമിപ്പിക്കുന്ന രീതിയിലാണ് വീടിന്റെ നിർമ്മാണ ശൈലി. വീടിന്റെ മേൽക്കൂരയിൽ ട്രസ്സ് വർക്ക് ചെയ്ത് ഓട് പാകി സൈഡ് വശങ്ങളിലായി മുഖപ്പ് നൽകിയിരിക്കുന്നു. വീടിന്റെ മുൻവശത്തായി തന്നെ ഒരു വിശാലമായ സിറ്റൗട്ടും മരത്തിൽ നിർമ്മിച്ച തൂണുകളും കാണാനായി സാധിക്കും. സിറ്റൗട്ടിൽ ആത്തം കുടി ടൈലുകൾ പാകി മനോഹരമാക്കിയിരിക്കുന്നു. രണ്ടു ഭാഗത്തേക്കും നീണ്ട വരാന്തകളും നൽകിയിട്ടുണ്ട്. കോന്നി തേക്ക് ഉപയോഗപ്പെടുത്തിയാണ് ഈ വീടിന്റെ എല്ലാവിധ ജനാലകളും ഡോറുകളുമെല്ലാം നിർമ്മിച്ചിട്ടുള്ളത്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഒരു നടുത്തളത്തിലേക്കാണ് എത്തിച്ചേരുക. ഇവിടെ നടുഭാഗത്തായി ഒരു ഓപ്പൺ സ്പേസ് നൽകിയിരിക്കുന്നു.

Naaluketu With Athamkudi Tiles

ഇവിടെയും ഫ്ലോറിങ്ങിൽ ആത്തംകുടി ടൈലുകൾ തന്നെയാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. വീടിന്റെ ഭിത്തികളുടെ നിർമ്മാണത്തിനായി ചെങ്കല്ലാണ് ഉപയോഗിച്ചിരിക്കുന്നത്. നടുത്തളത്തിന്റെ നാല് ചുറ്റുമായാണ് ഈ വീടിന്റെ ബെഡ്റൂമുകളും അടുക്കളയും വിന്യസിച്ചു കിടക്കുന്നത്. വീടിന്റെ റൂഫിങ്ങിൽ ചെറിയ രീതിയിലുള്ള ലൈറ്റ് വർക്കുകളും മറ്റും നൽകി മനോഹരമാക്കിയിരിക്കുന്നു. പഴയകാല വീടുകളുടെ പൂർണ്ണത കിട്ടാനായി വീടിന്റെ റൂഫിങ്ങിൽ കളിമണ്ണ് ഉപയോച്ച് നിർമ്മിച്ചിട്ടുള്ള ഓടുകളാണ് ഉപയോഗിച്ചിരിക്കുന്നത്. നടുത്തളത്തിന്റെ ഒരുവശത്തായി മോഡേൺ ശൈലിയിലുള്ള ഡൈനിങ് ഏരിയക്കുള്ള ഇടം വിട്ടിരിക്കുന്നു. മോഡേൺ ശൈലിയിലുള്ള ഒരു നടുമുറ്റം എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കേണ്ടി ഇരിക്കുന്നു. അതിന്റെ സൈഡ് ഭാഗത്തായി ഒരു വാഷ് ഏരിയ ഒരുക്കിയിട്ടുണ്ട്. അതിന്റെ മറുഭാഗത്തായാണ് ഈ വീടിന്റെ മാസ്റ്റർ ബെഡ്റൂം ഒരുക്കിയിട്ടുള്ളത് . ഇവിടെ ഫ്ലോറിങ്ങിനായി വുഡൻ ഫിനിഷിംഗിലുള്ള ടൈലുകൾ ഉപയോഗിച്ചിരിക്കുന്നു. അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടി അതിവിശാലമായി തന്നെയാണ് ഈ ബെഡ്റൂം നിർമ്മിച്ചിരിക്കുന്നത്.

ഈ വീടിന്റെ രണ്ടാമത്തെ ബെഡ്റൂമും വിശാലതയ്ക്ക് ഒട്ടും കുറവ് വരുത്തിയിട്ടില്ല. മൂന്നാമത്തെ ബെഡ്റൂം ഒരു ലൈബ്രറി ആയോ ടിവി റൂം ആയോ ഒക്കെ ഉപയോഗിക്കാവുന്ന രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. ഈ വീടിന്റെ നാലാമത്തെയും അഞ്ചാമത്തെയും ബെഡ്റൂമുകളും വലിപ്പത്തിന്റെ കാര്യത്തിൽ ഒട്ടും കുറവ് വരുത്താതെയാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. അത്യാധുനിക ശൈലിയിലുള്ള എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് ഗ്രേ ബ്ലാക്ക് തീമിലാണ് വീടിന്റെ അടുക്കള. അതോടൊപ്പം തന്നെ ഒരു ചെറിയ വർക്കേരിയക്ക് കൂടി ഇടം കണ്ടെത്തിയിരിക്കുന്നു. മനോഹരമായ ഒരു വീടും അതിവിശാലമായ മുറ്റവും പഴയകാല വീടുകളെ ഓർമ്മിപ്പിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അതിന് ഒത്തിണങ്ങുന്ന രീതിയിലുള്ള ഇന്റീരിയർ എക്സ്റ്റീരിയർ വർക്കുകളും ഈ വീടിന്റെ എടുത്തു പറയേണ്ട പ്രത്യേകതയാണ്. അതിമനോഹരമായി പഴയകാല വീടുകളെ ഓർമിപ്പിക്കുന്ന രീതിയിൽ നിർമ്മിച്ചിട്ടുള്ള ഈയൊരു മോഡേൺ നാലുകെട്ടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Naaluketu With Athamkudi Tiles Video Credits : PADINJATTINI

Leave A Reply

Your email address will not be published.