മനസിനും കണ്ണിനും കുളിർമ്മയേകുന്ന കാഴ്ചയുമായി നിർമ്മിച്ച ഒരു സുന്ദര ഭവനം..!! | Contemporary Box Type Home Design
Contemporary Box Type Home Design: സ്വന്തം വീടിനെപ്പറ്റി പലർക്കും പല രീതിയിലുള്ള സങ്കല്പങ്ങളായിരിക്കും ഉണ്ടാവുക. അതുകൊണ്ടുതന്നെ ഒരു വീട് നിർമിക്കാനായി ഉദ്ദേശിക്കുമ്പോൾ മനസ്സിൽ തോന്നുന്ന കാര്യങ്ങളെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് ഉദ്ദേശിച്ച ബഡ്ജറ്റിൽ ഒരു വീട് പണിയാൻ സാധിക്കുമോ എന്നതാണ് പലരെയും കുഴയ്ക്കുന്ന ചോദ്യം? ഒരു സാധാരണ കുടുംബത്തിന് ജീവിക്കാനായി ഒരു ചെറിയ വീട് പോരെ എന്ന ചോദ്യത്തിന് പലർക്കും പല ഉത്തരങ്ങൾ ആയിരിക്കും തരാൻ ഉണ്ടാവുക. ജീവിതത്തിൽ ഒരിക്കൽ മാത്രം നിർമ്മിക്കുന്ന വീടിന് എല്ലാവിധ സൗകര്യങ്ങളും, ഭംഗിയും വേണമെന്ന് നിർബന്ധമുള്ളവരായിരിക്കും ഭൂരിപക്ഷം ആളുകളും. എന്നാൽ അത്തരത്തിലുള്ള ഒരു വീട് നിർമ്മിക്കാനായി തീരുമാനിക്കുമ്പോൾ ഭാവിയിൽ അത് ഒരു ബാധ്യതയാകുമോ എന്നതായിരിക്കും പലരുടെയും സംശയം, ഇത്തരത്തിൽ ഒരു ഒരു വീട് എന്ന ആശയത്തിലേക്ക് എത്തിച്ചേരുമ്പോൾ നിരവധി സംശയങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്നവർക്ക് തീർച്ചയായും അതിനുള്ള ഉത്തരമായി പറയാവുന്ന ഒരു മനോഹര വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.
വലിപ്പത്തിൽ മാത്രമല്ല സൗകര്യങ്ങളുടെ കാര്യത്തിലും വളരെയധികം പ്രാധാന്യം നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള ഒരു മനോഹര വീടിന്റെ കാഴ്ചകളാണ് ഇവിടെ വിശദമാക്കുന്നത്. ഗ്രേ,വൈറ്റ് കോമ്പിനേഷനിൽ ഇന്റീരിയറും എക്സ്റ്റീരിയറും നൽകി നിർമ്മിച്ചിട്ടുള്ള ഈ വീടിന് ഒരു ബോക്സ് ടൈപ്പ് ആർക്കിടെക്ചറാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ജി ഐ പൈപ്പുകൾ ഉപയോഗിച്ച് മനോഹരമായി നിർമിച്ചിട്ടുള്ള ഗേറ്റുകൾ കടന്ന് എത്തിച്ചേരുന്നത് വിശാലമായ ഒരു മുറ്റവും അതിനോട് ചേർന്ന് നൽകിയിട്ടുള്ള ഗ്രീൻ ഏരിയാസിലുമാണ്. ആർട്ടിഫിഷ്യൽ ഗ്രാസും, സ്റ്റോണും പാകി മനോഹരമാക്കിയിരിക്കുന്ന ഒരു വിശാലമായ മുറ്റത്തിന്റെ ഇരു ഭാഗങ്ങളിലും ചെറിയ ചെടികളെല്ലാം നൽകി ഭംഗിയാക്കിയിരിക്കുന്നു. അവിടെനിന്നും പടിക്കെട്ടുകൾ കയറി എത്തിച്ചേരുന്നത് ഒരു മീഡിയം സൈസിലുള്ള സിറ്റൗട്ടിലേക്കാണ്. ഇവിടെ ഡബിൾ ഡോർ നൽകി നിർമ്മിച്ചിരിക്കുന്ന പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഒരു ലിവിങ് ഏരിയ കാണാനായി സാധിക്കും. ലിവിങ് ഏരിയയിൽ നൂതന ശൈലിയിൽ നിർമ്മിച്ചിട്ടുള്ള ഒരു വലിയ സോഫാ സെറ്റ് അതിന് അഭിമുഖമായി ടിവി യൂണിറ്റും സജ്ജീകരിച്ചിരിക്കുന്നു. അവിടെനിന്നും അല്പം മുന്നോട്ട് നടന്നാൽ എത്തിച്ചേരുക ഒരു ഡൈനിങ് ഏരിയയിലേക്കാണ്.

ഡൈനിങ് ഏരിയ എന്നതിലുപരി ഭാവിയിൽ ഇത് ഒരു ഫാമിലി ലിവിങ് ഏരിയ ആയും വേണമെങ്കിൽ കൺവേർട്ട് ചെയ്ത് എടുക്കാം. ഡൈനിങ് ഏരിയയുടെ കോർണർ സൈഡിലായി ഒരു വാഷ് ഏരിയ നൽകിയിട്ടുണ്ട്. ഈയൊരു ഡൈനിങ് ഏരിയയുടെ ഓപ്പോസിറ്റ് സൈഡിലായാണ് രണ്ട് പ്രധാന ബെഡ്റൂമുകളും സജ്ജീകരിച്ചിട്ടുള്ളത്. അതിവിശാലവും എല്ലാവിധ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് അറ്റാച്ചഡ് ബാത്റൂം സൗകര്യത്തോടു കൂടിയാണ് ഈ വീടിന്റെ മാസ്റ്റർ ബെഡ്റൂം ഒരുക്കിയിട്ടുള്ളത്. ഇവിടെ തുണികളും മറ്റും വയ്ക്കുന്നതിന് ആവശ്യമായ വാർഡ്രോബുകളും ആവശ്യാനുസരണം നൽകിയിരിക്കുന്നു. രണ്ടാമത്തെ ബെഡ്റൂമും വിശാലമായി തന്നെയാണ് നൽകിയിട്ടുള്ളത്. ഇതും അറ്റാച്ചഡ് ബാത്റൂം സൗകര്യത്തോടു കൂടിയാണ് നിർമ്മിച്ചിട്ടുള്ളത്. ഡബിൾ റൂഫ് സ്റ്റൈലിലാണ് ഈ വീടിന്റെ സ്റ്റെയർ ഏരിയ ഒരുക്കിയിട്ടുള്ളത്. മോഡേൺ ശൈലിയിലുള്ള വുഡൻ ഫിനിഷിംഗിലുള്ള മെറ്റീരിയലാണ് ഇവിടെ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. സ്റ്റെയർ ഏരിയയുടെ ഭംഗി എടുത്തു കാണിക്കാനായി റൂഫിൽ ഫാൻസി ലൈറ്റുകളും നൽകിയിരിക്കുന്നു.

സ്റ്റെയർ കയറി മുകളിലേക്ക് എത്തുമ്പോൾ വീണ്ടും രണ്ടു ബെഡ്റൂമുകൾ കൂടി നൽകിയിട്ടുണ്ട്. ഈ രണ്ടു ബെഡ്റൂമുകളും താഴത്തെ അതേ രീതിയിൽ വിശാലമായും അറ്റാച്ചഡ് ബാത്റൂം സൗകര്യത്തോടു കൂടിയുമാണ് നിർമ്മിച്ചിട്ടുള്ളത്. ഈ വീടിന്റെ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത ഓപ്പൺ സ്റ്റൈലിൽ അതിമനോഹരമായി നിർമ്മിച്ചിട്ടുള്ള അടുക്കളയാണ്. ഗ്രേ ബ്ലാക്ക് നിറത്തിലുള്ള കോമ്പിനേഷനാണ് വാർഡ്രോബുകളിലും മറ്റും നൽകിയിട്ടുള്ളത്. മിനിമലിസ്റ്റിക് ശൈലിയും മോഡേൺ ലുക്കും ഒരുമിച്ച് ഒത്തിണക്കി കൊണ്ടാണ് ഈ ഒരു മനോഹര വീട് നിർമ്മിച്ചിട്ടുള്ളത്. മാത്രമല്ല എല്ലാ ബെഡ്റൂമുകൾക്കും അറ്റാച്ച്ഡ് ബാത്റൂം സൗകര്യം നൽകിയിട്ടുള്ളതും എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ്. പ്ലാൻ ചെയ്തു തുടങ്ങുമ്പോൾ തന്നെ കൃത്യമായ തീരുമാനങ്ങൾ ഉണ്ടെങ്കിൽ മനസ്സിൽ ഉദ്ദേശിച്ച രീതിയിൽ തന്നെ ഒരു വീട് പണിയാമെന്ന് കാണിച്ചു തരുകയാണ് ഈ ഒരു മനോഹര വീടിന്റെ കാഴ്ചകൾ. അതിമനോഹരമായി മോഡേൺ ശൈലിയിൽ നിർമ്മിച്ചിട്ടുള്ള ഈ വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Contemporary Box Type Home Design Video Credits : Dream Line