1500 സ്ക്വയർ ഫീറ്റിലെ വളരെ മിനിമലിസ്റ്റിക് ശൈലിയിൽ പണിതീർത്ത അതിമനോഹരമായ ഒരു ഭവനം.!! | 1500 SQ FT Minimalist Modern Home
1500 SQ FT Minimalist Modern Home: ഒരു വീടെന്ന് കേൾക്കുമ്പോൾ പലർക്കും പല ചിത്രങ്ങളായിരിക്കും മനസ്സിൽ തെളിയുന്നത്. എന്നിരുന്നാലും നമ്മൾ താമസിക്കുന്ന അല്ലെങ്കിൽ ഏറെ കാലം താമസിച്ച വീട് ഏതാണോ അതായിരിക്കും ഏവരുടെയും മനസ്സിൽ വീടെന്ന് കേൾക്കുമ്പോൾ പതിയുന്ന ആദ്യ ചിത്രം. സ്വന്തമായി ഒരു വീടില്ലാത്തവർക്ക് ജീവിതത്തിൽ എന്നെങ്കിലും ഒരിക്കൽ ഒരു വീട് വേണമെന്നത് തന്നെയായിരിക്കും ആഗ്രഹം. എന്നാൽ വീട് നിർമ്മിക്കുമ്പോൾ വരുന്ന ബാധ്യതകളെ കുറിച്ച് ആലോചിക്കുമ്പോൾ പലരും അത്തരം ആഗ്രഹങ്ങളിൽ നിന്നും പിൻവലിയുകയാണ് ചെയ്യാറുള്ളത്. അതേസമയം കൃത്യമായ പ്ലാനിങ്ങോടു കൂടി മനസ്സിൽ ആഗ്രഹിച്ച രീതിയിൽ തന്നെ ഉദ്ദേശിച്ച ബഡ്ജറ്റിൽ ഒരു വീട് പണിയാമെന്ന് കാണിച്ചു തരികയാണ് വളരെ മിനിമലിസ്റ്റിക് സ്റ്റൈലിൽ അതിമനോഹരമായി പണിതെടുത്ത ഈ വീടിന്റെ കാഴ്ചകൾ.
ഐവറി നിറത്തിന് പ്രാധാന്യം നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള ഈ വീടിന്റെ പുറംഭാഗവും ഉൾവശവും ഐ വറി നിറത്തിൽ തന്നെയാണ് ഹൈലൈറ്റ് ചെയ്തിരിക്കുന്നത് എന്നതാണ് എടുത്തു പറയേണ്ട ഒരു പ്രത്യേകത. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായി ജി ഐ പൈപ്പുകൾ ഉപയോഗിച്ച് ഏറ്റവും മോഡേൺ ശൈലിയിൽ തന്നെ ഒരു ഗേയ്റ്റ് നിർമ്മിച്ചിരിക്കുന്നു. അവിടെനിന്നും അകത്തേക്ക് പ്രവേശിക്കുമ്പോൾ ബാംഗ്ലൂർ സ്റ്റോണും ആർട്ടിഫിഷ്യൽ ഗ്രാസും പാകി മനോഹരമാക്കിയാണ് മുറ്റം നിർമ്മിച്ചിട്ടുള്ളത്. പച്ചപ്പിന്റെ പ്രാധാന്യത്തിന് ഒട്ടും കുറവ് വരാതിരിക്കാനായി വീടിന്റെ മുറ്റത്തിന്റെ സൈഡ് ഭാഗങ്ങളിൽ എല്ലാം പച്ച പുല്ലും ചെടികളും നൽകി മനോഹരമാക്കിയിട്ടുണ്ട്. ഓപ്പൺ സ്റ്റൈലിലാണ് ഈ വീടിന്റെ കാർപോർച്ച് നിർമ്മിച്ചിട്ടുള്ളത്. അവിടെനിന്നും പടിക്കെട്ടുകൾ കയറി എത്തിച്ചേരുന്നത് ഓപ്പൺ സ്റ്റൈലിൽ ഉള്ള ഒരു ചെറിയ സിറ്റൗട്ടിലേക്കാണ്. അവിടെ അതിഥികളെ സ്വീകരിക്കാനായി ഇരിപ്പിടങ്ങളും അതിനു പുറകു വശത്തായി മൂന്നു പാളിയിൽ ഒരു ജനാലയും നിർമ്മിച്ചിരിക്കുന്നു. രണ്ട് പാളി നൽകി കൊണ്ടാണ് ഈ വീടിന്റെ പ്രധാന വാതിൽ നിർമ്മിച്ചിരിക്കുന്നത്. അവിടെ നിന്നും അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഒരു ലിവിങ് ഏരിയ, ഐവറി നിറത്തിൽ മനോഹരമാക്കിയിട്ടുള്ള ഒരു സോഫ, അതിന് അഭിമുഖമായി ഒരു ടിവി യൂണിറ്റ് എന്നിവ നൽകിയിരിക്കുന്നു. വീടിന്റെ ഇന്റീരിയർ വർക്കുകളും റൂഫിംഗ് ചെയ്തിട്ടുള്ള ജിപ്സം ബോർഡ് വർക്കുകളും, സ്പോട്ട് ലൈറ്റുകളുമെല്ലാം എടുത്തു പറയേണ്ട മറ്റു പ്രത്യേകതകൾ തന്നെയാണ്. ലിവിങ് ഏരിയയിൽ നിന്നും ഒരു ചെറിയ പാർട്ടീഷൻ നൽകി ഡൈനിങ് ഏരിയ സജ്ജീകരിച്ചിരിക്കുന്നു. ഡൈനിങ് ഏരിയയുടെ ഒരു വശത്തായി ഓപ്പൺ ചെയ്യാവുന്ന രീതിയിൽ വലിയ ഡോറുകൾ നൽകിയിട്ടുണ്ട്.

ഒരു കോർണർ സൈഡിലായി മോഡേൺ ശൈലിയിലുള്ള വാഷ് ബേസിനും സജ്ജീകരിച്ചിരിക്കുന്നു. അവിടെനിന്നും അല്പം മുന്നോട്ട് നടന്നാൽ ഓപ്പൺ സ്റ്റൈൽ രീതിയിൽ മനോഹരമാക്കിയിരിക്കുന്ന കിച്ചണിലേക്കാണ് എത്തിച്ചേരുന്നത്. ഇവിടെയും ഐവറി നിറത്തിലും ബ്ലാക്ക് നിറത്തിലുമുള്ള ഒരു കോമ്പിനേഷനാണ് വാർഡ്രോബുകളിലും മറ്റും ഉപയോഗപ്പെടുത്തിയിട്ടുള്ളത്. പരമ്പരാഗത ശൈലിയിലുള്ള പാചകത്തിനായി തൊട്ടപ്പുറത്തായി ഒരു സാധാരണ അടുക്കളയ്ക്കും ഇടം കണ്ടെത്തിയിരിക്കുന്നു. വിശാലമായ മൂന്ന് ബെഡ്റൂമുകളാണ് ഈ വീടിനുള്ളത്. ഈ വീടിന്റെ മാസ്റ്റർ ബെഡ്റൂമിലേക്ക് പ്രവേശിക്കുമ്പോൾ വലതുവശത്തായി വൈറ്റ് നിറത്തിൽ ഡോറുകൾ നൽകി ഒരു ബാത്റൂം സെറ്റ് ചെയ്തു നൽകിയിട്ടുണ്ട്. അവിടെനിന്നും മുൻപോട്ട് പ്രവേശിക്കുമ്പോൾ വായു സഞ്ചാരവും, വെളിച്ചവും നല്ല രീതിയിൽ ലഭിക്കുന്ന ഒരു വിശാലമായ ബെഡ്റൂമാണ് കാണാൻ സാധിക്കുക. ഈ ബെഡ്റൂമുകളിൽ വാർഡ്രോബുകൾ ഒരുക്കിയിട്ടുള്ളതും ഐവറി നിറത്തിൽ തന്നെയാണ്. വലിയ ഒരു മൂന്നു പാളി ജനാലയും ഈ റൂമിൽ നൽകിയിട്ടുണ്ട്.
അടുത്തതായി കുട്ടികൾക്കായി സജ്ജീകരിച്ചിട്ടുള്ള രണ്ടാമത്തെ ബെഡ്റൂമിൽ നീല നിറത്തിനാണ് പ്രാധാന്യം നൽകിയിട്ടുള്ളത്. ഇവിടെയും അറ്റാച്ച്ഡ് ബാത്റൂം സൗകര്യം നൽകിയിട്ടുണ്ട്. കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യങ്ങളും പുസ്തകങ്ങളും മറ്റും വയ്ക്കുന്നതിനുള്ള വാർഡ്രോബുകളും അതിമനോഹരമായി തന്നെ ഒരുക്കിയിരിക്കുന്നു. സിമന്റിൽ നിർമ്മിച്ചിട്ടുള്ള സ്റ്റെയറുകളാണ് ഈ വീടിന്റെ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത. അതു കൊണ്ട് തന്നെ നല്ല രീതിയിൽ വെളിച്ചം ലഭിക്കുന്നുണ്ട്. സ്റ്റെയർ കയറിയാൽ എത്തിച്ചേരുന്നത് ഒരു വിശാലമായ ബെഡ്റൂമിലേക്കാണ്. അതിഥികളും മറ്റും വരുമ്പോൾ ഉപയോഗിക്കാനായി നിർമ്മിച്ചിട്ടുള്ള ഈ ബെഡ്റൂമിലും അറ്റാച്ച്ഡ് ബാത്റൂം സൗകര്യം നൽകിയിരിക്കുന്നു. ഇവിടെയും വായു സഞ്ചാരത്തിനും വെളിച്ചത്തിനും യാതൊരു കുറവും വരുന്നില്ല.1500 സ്ക്വയർ ഫീറ്റിൽ 3 ബെഡ്റൂമുകളോടെ നിർമ്മിച്ചിട്ടുള്ള ഈ മനോഹര വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credits : Suneer media