വെറും 6 സെന്റിൽ ആരെയും കൊതിപ്പിക്കും കോൺടെമ്പററി സ്റ്റൈൽ വീടിന്റെ പ്ലാനും ഹോം ടൂറും.!! | 6 Cent Contemporary Home Design
6 Cent Contemporary Home Design: സ്വപ്ന സുന്ദര ഭവനമായ ഒരു വീടാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. ആലപ്പുഴ ജില്ലയിൽ കായകുളത്താണ് ഈയൊരു മനോഹരമായ വീട് സ്ഥിതി ചെയ്യുന്നത്. ആറ് സെന്റിൽ 2500 സ്ക്വയർ ഫീറ്റിൽ ഒരുപാട് ആർക്കിടെക്ച്ചർ എലെമെന്റ്സ് കൊണ്ട് വന്ന് ആർഭാടങ്ങൾ ഇല്ലാത്ത ഒരു സുന്ദരമായ വീട് എന്ന് വേണമെങ്കിൽ നമ്മൾക്ക് ഈ വീടിന്റെ വിശേഷിപ്പിക്കാം. ഏകദേശം അമ്പത് ലക്ഷം രൂപയാണ് സ്വപ്ന ഭവനം പണിയാൻ ചിലവായി വന്നത്. ലാൻഡ്സ്കേപ്പ് മറ്റ് ചിലവുകൾ എല്ലാം കൂടി ഏകദേശം ആറ് ലക്ഷം രൂപ അധികമായി വന്നിട്ടുണ്ട്. നാച്ചുറൽ സ്റ്റോൺസാണ് ലാൻഡ്സ്കേപ്പിൽ നല്കിരിക്കുന്നത്. പുറമെ നിന്ന് നോക്കുമ്പോൾ ഈ വീടിന്റെ ഏറ്റവും വലിയ ആകർഷണം എന്നത് മതിലാണ്. ക്ലാഡിങ് ടൈൽസ് ഉപയോഗിച്ച് ചെടികൾ നിരത്തി വളരെ മനോഹരമായിട്ടാണ് മതിൽ ഒരുക്കിരിക്കുന്നത്. മനോഹരമായ എലിവേഷനാണ് പണിതിരിക്കുന്നത്.
അതിന്റെ ഭാഗമായിട്ട് തന്നെ വാട്ടർ ബോഡിയും നമ്മൾക്ക് കാണാൻ കഴിയും.വീടിന്റെ വലത് വശത്താണ് കാർ പോർച്ച് വരുന്നത്. അത്യാവശ്യം വലിയ വാഹനങ്ങൾ നിർത്തിടാനുള്ള ഇടം നമ്മൾക്ക് കാണാം. ഒരു കാർ, ബൈക്ക് എന്നീ വാഹനങ്ങൾ സുഖകരമായി പാർക്ക് ചെയ്യാം. മനോഹരമായിട്ടാണ് കാർ പോർച്ച് പണിതിരിക്കുന്നത് പുറമേ നിന്ന് നോക്കുമ്പോൾ തന്നെ മനസ്സിലാവും. വീടിന്റെ മുൻവശത്തേക്ക് വരുമ്പോൾ അത്യാവശ്യം ഇടം നിറഞ്ഞ സിറ്റ്ഔറ്റാണ് നമ്മൾക്ക് കാണാൻ കഴിയുന്നത്. ഇരിപ്പിടത്തിനായി രണ്ട് കസേരകളാണ് സിറ്റ്ഔട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് പാളികൾ അടങ്ങിയ ഒരു ജാലകവും നമ്മൾക്ക് കാണാൻ കഴിയും. പടികളിൽ സ്ലാവും കൂടെ 4*2 ടൈൽസുമാണ് സിറ്റ്ഔട്ടിൽ വിരിച്ചിരിക്കുന്നത്. പ്രധാന വാതുൽ വരുന്നത് തേക്കിന്റെ തടിയിലാണ്. പക്ഷേ വളരെ സാധാരണ ഡിസൈനാണ് പ്രധാന വാതിലിൽ വരുന്നത്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ഗംഭീരമായ കാഴ്ചകളാണ് കാണാൻ കഴിയുന്നത്. ആദ്യം തന്നെ എത്തി ചേരുന്നത് ഫോർമൽ ലിവിങ് ഹാളിലേക്കാണ്. തൊട്ട് അടുത്ത് തന്നെ പൂജ സ്പേസം കാണാം.

മനോഹരമായിട്ടാണ് പൂജ സ്പേസ് ഒരുക്കിട്ടുള്ളത്. ഫോർമൽ ലിവിങ് ഹാളിലേക്ക് വരുമ്പോൾ വാൾപേപ്പർ ഡിസൈൻ കാണാൻ സാധിക്കും. ഇവിടെ തന്നെയാണ് ടീവി യൂണിറ്റ് വരുന്നത്. ടീവി യൂണിറ്റ് അടക്കം ഇരിക്കുന്ന സ്പേസിൽ വുഡൻ എലെമെന്റ്സാണ് ഉപയോഗിച്ചിട്ടുള്ളത്. ഈ വീട്ടിൽ ഉപയോഗിച്ചിരിക്കുന്ന ഓരോ വസ്തുവിലും അതിന്റെ ഗുണമേന്മയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും നടപ്പിലാക്കാൻ കോൺസ്റ്റ്ക്ഷൻ ടീം തയ്യാറായിട്ടില്ല. മികച്ച ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളാണ് നമ്മൾക്ക് ഈ വീട്ടിൽ കാണാൻ സാധിക്കുന്നത്. എൽ ആകൃതിയിൽ ഒരു സോഫയും ഫോർമൽ ലിവിങ് ഏരിയയിൽ കാണാൻ കഴിയും. കൂടാതെ വീടിന്റെ ഒരു ഭാഗത്ത് ഫ്രൂട്ട്ഡ് പാനൽസ് കൊടുത്തിട്ടുണ്ട്. അതിന്റെ ഇടയിൽ ലൈറ്റ്സ് നല്കിട്ടുള്ളത് കാണാം. ഇവ വീട്ടിലെ ഇന്റീരിയറിനെ കൂടുതൽ ഭംഗിയുള്ളതാക്കി മാറ്റാൻ സഹായിക്കുന്നുണ്ട്. ഈ വീടിന്റെ മറ്റൊരു മനോഹരമായ ഇടമാണ് ഡൈനിങ് ഹാൾ.
ഡൈനിങ് ഏരിയയിലേക്ക് വരുമ്പോൾ ഇവിടെ ഡൈനിങ് മേശ ഇരിപ്പിടത്തിനായി ബെഞ്ച് കൊടുത്തിട്ടുള്ളത് കാണാം. അവശ്യത്തിലേറെ നാച്ചുറൽ ലൈറ്റ് കിട്ടാൻ വേണ്ടി ഒരുക്കിരിക്കുന്ന ഡിസൈനും ഐഡിയയും വീഡിയോയിൽ നിന്നും വ്യക്തമാണ്. വാഷ് കൗണ്ടറിലേക്ക് വരുകയാണെങ്കിൽ റൌണ്ട് മിറർ കൂടാതെ അതിന്റെ സീലിംഗിൽ ലൈറ്റ്സ് നല്കിരിക്കുന്നതും കാണാൻ സാധിക്കും. വീട്ടിലെ പ്രധാന ഏരിയകളിൽ ഒന്നാണ് അടുക്കള. മോഡേൺ രീതിയിലാണ് അടുക്കള ഡിസൈൻ ചെയ്തിട്ടുള്ളത്. ഒറ്റ നോട്ടത്തിൽ തന്നെ അടുക്കളയിലെ ഡിസൈൻ ആർക്കും ഇഷ്ടപ്പെടുന്നതാണ്. അവശ്യത്തിലധികം സ്റ്റോറേജ് സംവിധാനം കാണാം. കൂടാതെ രണ്ടിൽ കൂടുതൽ പേർക്ക് നിന്ന് കൈകാര്യം ചെയ്യാനുള്ള ഇടം ഈ അടുക്കളയിൽ ഉണ്ട് തന്നെ പറയാം. വീടിന്റെ മറ്റ് മനോഹരമായ വിശേഷങ്ങളും കാര്യങ്ങളും അറിയാൻ വീഡിയോ മുഴുവൻ കാണുക.