Trending Budget Home Tour: പച്ചപ്പിനോട് ഇണങ്ങിനിൽക്കുന്ന രീതിയിൽ ഒരു കൊച്ചു വീട് വേണമെന്നത് പലരുടെയും ഒരു വലിയ സ്വപ്നം തന്നെയായിരിക്കും. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ അത്തരത്തിലുള്ള സ്ഥലങ്ങൾ കണ്ടെത്തി ഒരു വീട് പണിയുക എന്നത് എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല പ്രകൃതിയോട് ഇണങ്ങി വീട് പണിയുമ്പോൾ അത് ഭാവിയിൽ മെയിൻടൈൻ ചെയ്തു കൊണ്ടുപോകാൻ സാധിക്കില്ല എന്ന് കരുതുന്നവർക്ക് തീർച്ചയായും മാതൃകയാക്കാവുന്ന ഒരു മനോഹര വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.
വീടിന്റെ അകവും പുറവും ഒരേ രീതിയിൽ പച്ച നിറത്തിന് പ്രാധാന്യം നൽകി നിർമ്മിച്ചിട്ടുള്ള ഒരു മനോഹര വീട് തന്നെയാണ് ഇതെന്ന കാര്യം ആദ്യം തന്നെ എടുത്തു പറയട്ടെ. മുറ്റം മുഴുവൻ ആർട്ടിഫിഷ്യൽ ഗ്രാസും നാച്ചുറൽ സ്റ്റോണും പാകി മനോഹരമാക്കിയിരിക്കുന്നു. അതോടൊപ്പം തന്നെ മുറ്റത്തിന്റെ ഒരറ്റത്തായി കുറച്ചുഭാഗം ഗാർഡനായി മാറ്റിവച്ചിരിക്കുന്നതും മുറ്റത്തിന്റെ ഭംഗി ഇരട്ടിയാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. വീടിന്റെ മുൻവശത്തായി വലതുഭാഗത്ത് നൽകിയിരിക്കുന്ന കാർപോർച്ചിന്റെ ഭംഗി എടുത്തു കാണിക്കുന്നതിനായി ഒരു വലിയ വൃത്താകൃതിയിലുള്ള ഹോൾ നൽകിയിരിക്കുന്നത് എടുത്തുപറയേണ്ടത് തന്നെയാണ്.

അതിനോട് ചേർന്ന് തന്നെ മീഡിയം സൈസിൽ ഒരു സിറ്റൗട്ട് നൽകിയിരിക്കുന്നു. സിറ്റൗട്ടിന്റെ മുൻവശത്തും ചെടികൾ വച്ചുപിടിപ്പിച്ച് മനോഹരമാക്കിയിട്ടുണ്ട്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വായു സഞ്ചാരവും വെളിച്ചവും നല്ല രീതിയിൽ ലഭിക്കുന്ന ഒരു വിശാലമായ ലിവിങ് ഏരിയയിലേക്കാണ് എത്തിച്ചേരുക. ഇവിടെയും ഗ്രീൻ നിറത്തിലുള്ള സോഫ ഹൈലൈറ്റ് ചെയ്യാനായി പച്ചനിറത്തിലുള്ള വാൾ പെയിന്റ് എന്നിവ ഉപയോഗപ്പെടുത്തിയിരിക്കുന്നു. ലിവിങ് ഏരിയയുടെ മറുവശത്തായി ഒരു ചെറിയ ഡൈനിങ് ഏരിയ നൽകിയിട്ടുണ്ട്. ഈ ഭാഗത്തേക്ക് വെളിച്ചം ലഭിക്കാനായി സ്റ്റെയറിനോട് ചേർന്ന് ഒരു ചെറിയ പറ ഗോള നൽകിയിരിക്കുന്നു. ആഡംബര വർക്കുകൾക്ക് പ്രാധാന്യം നൽകാതെ മിനിമലിസ്റ്റിക് ശൈലിയാണ് വീടിന്റെ ഉൾഭാഗങ്ങളിൽ പൂർണമായും ഉപയോഗിച്ചിരിക്കുന്നത്.
പച്ചനിറത്തിനു പ്രാധാന്യം നൽകുന്നതുകൊണ്ടുതന്നെ വാഷ്ബേസിനും പച്ചനിറത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. ഡൈനിങ് ഏരിയയോട് ചേർന്ന് തന്നെ ഒരു വിശാലമായ കിച്ചൻ നൽകിയിട്ടുണ്ട്. ഇവിടെ മോഡേൺ ശൈലിയിലുള്ള ഉപകരണങ്ങളും മറ്റും സജ്ജീകരിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. ഓപ്പൺ ബാൽക്കണിയിലേക്ക് തുറന്നിടുന്ന രീതിയിലാണ് ഈ വീടിന്റെ മാസ്റ്റർ ബെഡ്റൂം ഒരുക്കിയിരിക്കുന്നത്. വായു സഞ്ചാരവും വെളിച്ചവും ആവോളം ലഭിക്കുന്നതിനായി മാക്സിമം വെന്റിലേഷനുകളും ബെഡ്റൂമുകളിൽ നൽകിയിട്ടുണ്ട്. ആദ്യത്തെ കാഴ്ചയിൽ തന്നെ ഏവരുടെയും ശ്രദ്ധ എളുപ്പത്തിൽ പിടിച്ചു പറ്റുന്ന ഈ ഒരു മനോഹര വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്.