1650 Sqft House Plan Kerala: മറ്റു വീടുകളിൽ നിന്നും തീർത്തും വ്യത്യസ്തമായി ഒരു വീട് വെക്കണമെന്നത് ഓരോ സാധാരണക്കാരന്റെയും സ്വപ്നം തന്നെയായിരിക്കും. അതിപ്പോൾ ചെറുതോ വലുതോ ആയ ചെറിയ മാറ്റങ്ങളായിരിക്കും ഒരു വീടിനെ മറ്റു വീടുകളിൽ നിന്നും തീർത്തും വ്യത്യസ്തമാക്കുന്നത്. വീട് വ്യത്യസ്തമാക്കാനായി മോഡേൺ ശൈലിയോ അതല്ലെങ്കിൽ കണ്ടമ്പററി ശൈലിയോ പരീക്ഷിക്കാനാണ് ഇന്ന് കൂടുതൽ ആളുകളും താൽപര്യപ്പെടുന്നത്. അത്തരം ആളുകൾക്ക് തീർച്ചയായും മാതൃകയാക്കാവുന്ന ആലപ്പുഴ ജില്ലയിലെ ചേട്ടിക്കുന്ന് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു മനോഹര വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.
1650 സ്ക്വയർ ഫീറ്റിൽ അത്യാഡംബര സൗകര്യങ്ങളോടുകൂടിയാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്. മുറ്റം കടന്ന് എത്തിച്ചേരുന്നത് ഒരു ചെറിയ സിറ്റൗട്ടിലേക്കാണ്. സിറ്റൗട്ടിന്റെ സൈഡ് ഭാഗത്തായി ആർട്ടിഫിഷ്യൽ ബ്രിക്കിന്റെ ടെക്സ്ചറിൽ ഒരു പ്രത്യേക കോമ്പിനേഷനാണ് നൽകിയിട്ടുള്ളത്. അതുപോലെ വീടിന്റെ മുൻവശത്തായി നൽകിയിട്ടുള്ള ടൈലുകൾ നാച്ചുറൽ സ്റ്റോണിന്റെ അതേ ഫിനിഷിംഗിലാണ് ചെയ്തെടുത്തിട്ടുള്ളത്. അതോടൊപ്പം വീടിന്റെ ഭംഗി ഇരട്ടിയാക്കാനായി മുൻവശത്ത് ജി ഐ പൈപ്പുകൾ ഉപയോഗപ്പെടുത്തി ഒരു ചെറിയ എലിവേഷനും പരീക്ഷിച്ചിരിക്കുന്നു. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ മീഡിയം സൈസിലുള്ള ഒരു ലിവിങ് ഏരിയയിലേക്കാണ് എത്തിച്ചേരുക. ആവശ്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകി അതേസമയം ഏവരുടെയും ശ്രദ്ധ എളുപ്പത്തിൽ പിടിച്ചു പറ്റുന്ന രീതിയിലാണ് ലിവിങ് ഏരിയ ഒരുക്കിയിട്ടുള്ളത്.

ലിവിങ് ഏരിയയുടെ സൈഡ് വാൾ ലൈറ്റ് ബ്രൗൺ നിറത്തിൽ ഹൈലൈറ്റ് ചെയ്തു നൽകിയിരിക്കുന്നു. മറുവശത്തായി ഒരു ടിവി യൂണിറ്റും ഒരുക്കിയിട്ടുണ്ട്. അവിടെനിന്നും ചെറിയ ഒരു പാർട്ടീഷൻ നൽകിക്കൊണ്ട് ഡൈനിങ് ഏരിയ, അവിടെ നിന്നും ഒരു പാസേജ് നൽകി വാഷ് ഏരിയ എന്നിവ നൽകിയിട്ടുണ്ട്. വീടിന്റെ റൂഫിങ്ങിൽ ചെയ്തിട്ടുള്ള വർക്കുകളും അതി മനോഹരം തന്നെയാണ്. ഡൈനിങ് ഏരിയയിൽ നിന്നുമാണ് ഈ വീടിന്റെ സ്റ്റെയർ ഏരിയ ഒരുക്കിയിരിക്കുന്നത്. സ്റ്റെയർ കയറി വരുമ്പോൾ ഒരു ചെറിയ പറഗോള അവിടെ സെറ്റ് ചെയ്ത് നൽകിയിരിക്കുന്നു. മുകളിൽ ഒരു ചെറിയ അപ്പർ ലിവിങ് ഏരിയയാണ് നൽകിയിട്ടുള്ളത്.
നാലു വിശാലമായ ബെഡ്റൂമുകളാണ് ഈ വീടിന് നൽകിയിട്ടുള്ളത്. അവയിൽ തന്നെ അറ്റാച്ച്ഡ് ബാത്റൂം സൗകര്യങ്ങളും അതുപോലെ ഒരു കോമൺ ടോയ്‌ലറ്റിനും ഇടം കണ്ടെത്തിയിരിക്കുന്നു. എല്ലാ ബെഡ്റൂമുകളിലും തുണികളും മറ്റും അടുക്കിവയ്ക്കുന്നതിന് ആവശ്യമായ വാർഡ്രോബുകളും കൃത്യമായി തന്നെ സജ്ജീകരിച്ചിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളെല്ലാം നൽകി വളരെ മനോഹരമായാണ് ഈ വീടിന്റെ കിച്ചൻ ഒരുക്കിയിട്ടുള്ളത്. കിച്ചണിലും, വാഷ് ഏരിയയിലും നൽകിയിട്ടുള്ള വാൾ ടൈലുകൾ അതിമനോഹരം തന്നെയാണ്. മോഡേൺ ശൈലിയിലുള്ള ഒരു അടുക്കള കൂടാതെ ഒരു ചെറിയ വർക്ക് ഏരിയക്ക് കൂടി ഇടം കണ്ടെത്തിയിരിക്കുന്നു. കാഴ്ചയിൽ ഏവരുടെയും ശ്രദ്ധ എളുപ്പത്തിൽ പിടിച്ചു പറ്റുന്ന ഈ ഒരു മനോഹര വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credits : Rhythm Builders