Low Budget 3 Bed Home: സ്വന്തമായി ഒരു വീട് വേണമെന്നത് എല്ലാ സാധാരണക്കാരുടെയും സ്വപ്നം തന്നെയായിരിക്കും. എന്നാൽ അത്തരത്തിൽ ഒരു സ്വപ്നത്തിലേക്ക് എത്തിച്ചേരണമെങ്കിൽ കടമ്പകൾ നിരവധിയാണ്. പലപ്പോഴും ഉയർന്ന ബഡ്ജറ്റിൽ ഒരു വീട് പണിയുമ്പോൾ അത് വലിയ കടക്കെണിയിലേക്ക് എത്തിച്ചേരുകയും വീട് ഒരു ബാധ്യതയായി മാറുകയും ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാൽ അത്തരം കാര്യങ്ങളെല്ലാം മറികടന്നുകൊണ്ട് ഒരു വീടിന് വേണ്ട എല്ലാവിധ സൗകര്യങ്ങളും നൽകി വളരെ മനോഹരമായി വെറും 5 സെന്റ് സ്ഥലത്ത് നിർമ്മിച്ചെടുത്തിട്ടുള്ള ഒരു കൊച്ചു വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.
ആലപ്പുഴ ജില്ലയിൽ സ്ഥിതിചെയ്യുന്ന മഹനീയം എന്ന ഈ വീട് ഏതൊരു സാധാരണക്കാരന്റെയും വീടെന്ന സ്വപ്നത്തെ യാഥാർത്ഥ്യമാക്കുന്നതിൽ മാതൃകയാക്കാവുന്ന ഒന്നുതന്നെയാണ്. 900 സ്ക്വയർഫീറ്റിൽ മൂന്ന് ബെഡ്റൂമുകളോട് കൂടിയാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്. സ്ലൈഡിങ് ടൈപ്പ് ഗെയ്റ്റാണ് ഈ വീടിന് നൽകിയിട്ടുള്ളത്. മുറ്റം കടന്ന് വീടിന്റെ പൂമുഖത്തേക്ക് എത്തിച്ചേരുമ്പോൾ സൈഡ് ഭാഗത്തായി ഒരു ചെറിയ കാർപോർച്ച് നൽകിയിരിക്കുന്നു. വെറും 48 സ്ക്വയർ ഫീറ്റിലാണ് വീടിന്റെ സിറ്റ് ഔട്ട് പണിതിട്ടുള്ളത് എങ്കിലും വളരെയധികം വിശാലത തോന്നിക്കുന്ന രീതിയിലാണ് ഡിസൈൻ. ഡാർക്ക് ഗ്രേ, ബ്ലാക്ക് കോമ്പിനേഷനിലുള്ള വിട്രിഫൈഡ് ടൈലുകളാണ് ഇവിടെ ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ പഴമയും പുതുമയും കോർത്തിണക്കി കൊണ്ട് നിർമ്മിച്ചിട്ടുള്ള ഒരു ലിവിങ് ഏരിയയിലേക്കാണ് എത്തിച്ചേരുക. ഇവിടെ അതിഥികളെ സ്വീകരിക്കാനായി ഒരു ദിവാനും വലിയ സോഫാ സെറ്റും നൽകിയിരിക്കുന്നു. ലൈറ്റ് നിറത്തിലുള്ള വിട്രിഫൈഡ് ടൈലുകളാണ് വീടിന്റെ അകത്ത് ഫ്ലോറിങ്ങിനായി ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ഭിത്തികൾ മുഴുവനും പുട്ടിയിട്ട് വളരെയധികം മനോഹരമാക്കിയത് കൊണ്ട് തന്നെ വീടിനകത്തേക്ക് ആവശ്യത്തിന് വെളിച്ചവും ലഭിക്കുന്നുണ്ട്. ലിവിങ് ഏരിയയോട് ചേർന്നാണ് ഈ വീടിന്റെ മാസ്റ്റർ ബെഡ്റൂം ഒരുക്കിയിട്ടുള്ളത്. ഡാർക്ക് ബ്ലൂ നിറത്തിലുള്ള പെയിന്റാണ് ഈ ബെഡ്റൂമിന് നൽകിയിട്ടുള്ളത്. കൂടാതെ അറ്റാച്ഡ് ബാത്ത് റൂം സൗകര്യവും ഈ റൂമിന് നൽകിയിരിക്കുന്നു.
ലിവിങ് ഏരിയയുടെ മറുവശത്തായി മറ്റു രണ്ടു ബെഡ്റൂമുകൾക്ക് കൂടി ഇടം കണ്ടെത്തിയിരിക്കുന്നു. അവയ്ക്ക് ഇടയിലായി ഒരു ചെറിയ വാഷ് ഏരിയ അതിനോട് ചേർന്ന് കോമൺ ടോയ്ലറ്റ് എന്നിവ നൽകിയിട്ടുണ്ട്. മാസ്റ്റർ ബെഡ്റൂമിന് നൽകിയിരിക്കുന്ന അതേ രീതിയിൽ അത്യാവശ്യം വിശാലതയും എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് തന്നെയാണ് ഈ രണ്ടു ബെഡ്റൂമുകളും നിർമ്മിച്ചിട്ടുള്ളത്. വൈറ്റ്,റെഡ് കോമ്പിനേഷനിൽ അത്യാധുനിക സൗകര്യങ്ങളെല്ലാം നൽകി കൊണ്ടാണ് ഈ വീടിന്റെ കിച്ചനും ഒരുക്കിയിരിക്കുന്നത്. ഇവിടെ പാത്രങ്ങളും മറ്റും അടുക്കിവയ്ക്കാൻ ആവശ്യമായ ഷെൽഫുകളും ക്രമീകരിച്ചിരിക്കുന്നു. ഈയൊരു മനോഹര വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credits : PADINJATTINI