950 Sqft Home For 16 Lakhs: വീട് നിർമ്മാണത്തിൽ വളരെയധികം പങ്കുവഹിക്കുന്ന ഘടകങ്ങളിൽ ഒന്നാണല്ലോ വീട് വയ്ക്കാനായി തിരഞ്ഞെടുക്കുന്ന സ്ഥലം. മിക്കപ്പോഴും പാരമ്പര്യമായി ലഭിക്കുന്ന ഭൂമിയിൽ ഒരു വീട് വയ്ക്കുമ്പോൾ അവിടെ സ്ഥലപരിമിതി ഒരു വലിയ വില്ലനായി മാറുന്നത് സ്ഥിരം കാഴ്ചയാണ്. അത്തരം സാഹചര്യങ്ങളിൽ സ്ഥലപരിമിതിയെ മറികടന്ന് ഉള്ളയിടം കൂടുതൽ സൗകര്യങ്ങളോടുകൂടി എങ്ങനെ മനോഹരമാക്കാമെന്ന് ചിന്തിക്കുന്നവർക്ക് തീർച്ചയായും മാതൃകയാക്കാവുന്ന തടത്തിൽ വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.
സാധാരണ വീടുകളിൽ നിന്നും കുറച്ച് വ്യത്യസ്തമായ രീതിയിലാണ് ഇവിടെ ചുറ്റുമതിലും അതിനോട് ചേർന്നുള്ള ഗേറ്റും നിർമ്മിച്ചിട്ടുള്ളത്.ജി ഐ പൈപ്പുകളും, സ്ക്വയർ ട്യൂബുകളും ഉപയോഗപ്പെടുത്തിയാണ് ഇത്തരം ഭാഗങ്ങളെല്ലാം നിർമ്മിച്ചിരിക്കുന്നത്. ചുറ്റുമതിലിൽ ഇടയ്ക്കിടയ്ക്ക് വലിയ പില്ലറുകൾ നൽകിയിരിക്കുന്നതും ഏറെ വ്യത്യസ്തത നൽകിക്കൊണ്ട് തന്നെയാണ്. വീടിന്റെ മൊത്തം ഇന്റീരിയറിലും എക്സ്റ്റീരിയറിലും ഗ്രേ വൈറ്റ് നിറങ്ങളുടെ കോമ്പിനേഷനാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ വളരെയധികം എലഗന്റെ ലുക്ക് വീടിന് ലഭിക്കുന്നുമുണ്ട്.

എക്സ്റ്റീരിയറിൽ ഡബ്ലയൂ പി സി ലൂവേസ്‌സ് ആണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ഈ വീടിന്റെ മറ്റൊരു പ്രധാന ആകർഷത സിറ്റൗട്ടിൽ നിന്നും നൽകിയിട്ടുള്ള പ്രധാന വാതിൽ തന്നെയാണ്. ഡിജിറ്റൽ ലോക്ക് സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുള്ള ഡോറാണ് പ്രധാന വാതിലിനായി തിരഞ്ഞെടുത്തിട്ടുള്ളത്. അവിടെനിന്നും അകത്തേക്ക് പ്രവേശിക്കുമ്പോൾ മീഡിയം സൈസിൽ സജ്ജീകരിച്ചിട്ടുള്ള ഒരു ലിവിങ് ഏരിയ നൽകിയിരിക്കുന്നു. ഇവിടെ ഡാർക്ക് ഗ്രേ,ബ്രൗൺ നിറങ്ങളാണ് കൂടുതലായും ഉപയോഗിച്ചിരിക്കുന്നത്. ഫ്ലോറിങ്ങിനായി വൈറ്റ് നിറത്തിലുള്ള വിട്രിഫൈഡ് ടൈലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ലിവിങ്ങിൽ നിന്നും ഒരു ചെറിയ പാർട്ടീഷൻ നൽകി ഡൈനിങ് ഏരിയ അതിന്റെ കോർണർ സൈഡിലായി ഒരു ചെറിയ വാഷ് ഏരിയ എന്നിവയ്ക്ക് ഇടം കണ്ടെത്തിയിരിക്കുന്ന. ഇവിടെ വാർഡ്രോബുകൾ സെറ്റ് ചെയ്തിട്ടുള്ളത് വളരെയധികം മനോഹരമായി തന്നെയാണ്.
അവിടെ നിന്നും ഇരുവശത്തുമായി 2 ബെഡ്റൂമുകൾ ഒരുക്കിയിരിക്കുന്നു. അത്യാവശ്യം വിശാലമായി തന്നെയാണ് ഈ വീടിന്റെ രണ്ടു ബെഡ്റൂമുകളും ഒരുക്കിയിട്ടുള്ളത്. ഇതിൽ ഒരു ബെഡ്റൂമിൽ ഒരു ചെറിയ സ്റ്റഡി ടേബിൾ ചുമരിനോട് ചേർന്ന് നിൽക്കുന്ന രീതിയിൽ സെറ്റ് ചെയ്ത് നൽകിയിരിക്കുന്നു. രണ്ടാമത്തെ ബെഡ്റൂമിന്റെ ഇരു ഭാഗങ്ങളിലുമായി രണ്ട് സിംഗിൾ കോട്ട് കട്ടിലുകളാണ് ഇട്ടിട്ടുള്ളത്. ഓപ്പൺ സ്റ്റൈൽ കിച്ചൻ ആണ് ഈ വീടിന്റെ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത. അടുക്കളയിലും അത്യാധുനിക സൗകര്യങ്ങൾക്ക് ഒന്നും തന്നെ ഒട്ടും കുറവരുത്തിയിട്ടില്ല. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് മനോഹരമായി നിർമിച്ചിട്ടുള്ള ഈ വീടിന്റെ ആകെ നിർമ്മാണ ചിലവ് 16 ലക്ഷം രൂപ മാത്രമാണ്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credits : Muraleedharan KV