വെറും 5 സെന്റ് സ്ഥലത്ത് അതിമനോഹരമായി പണിതെടുത്ത ഒരു ഒറ്റ നില വീട്! | Beautiful Single Storey Home Built For 23 Lakhs

0

Beautiful Single Storey Home Built For 23 Lakhs: മനോഹരമായ ഒരു വീട് പണിയുന്നതിന് രണ്ടു നില തന്നെ വേണമെന്ന് യാതൊരു നിർബന്ധവുമില്ലെന്ന് തെളിയിച്ചു തരുന്ന നിരവധി വീടുകൾ നമ്മുടെയെല്ലാം നാട്ടിൽ ഇന്ന് സുലഭമായി കണ്ടു വരുന്നുണ്ട്. കൃത്യമായ പ്ലാനും, ബഡ്ജറ്റും കയ്യിലുണ്ടെങ്കിൽ ഉദ്ദേശിച്ച രീതിയിൽ തന്നെ എല്ലാവിധ സൗകര്യങ്ങളും ഒരു ഒറ്റനില വീട്ടിലും ഉൾക്കൊള്ളിക്കാമെന്ന് കാണിച്ചുതരികയാണ് ഈയൊരു മനോഹര വീടിന്റെ കാഴ്ചകൾ.

ബേബി മെറ്റൽ പാകി മനോഹരമാക്കിയിരിക്കുന്ന മുറ്റം കടന്ന് എത്തിച്ചേരുന്നത് ഒരു വിശാലമായ സിറ്റൗട്ടിലേക്കാണ്. വീടിന്റെ ഇന്റീരിയറിലും എക്സ്റ്റീരിയറിലും വളരെയധികം മനോഹാരിത നിലനിർത്തിക്കൊണ്ട് തന്നെയാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളതെന്ന് നിസ്സംശയം പറയാനായി കഴിയും.1250 സ്ക്വയർഫീറ്റിൽ രണ്ട് ബെഡ്റൂമുകളോട് കൂടിയാണ് വീട് നിർമ്മിച്ചിട്ടുള്ളത്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ മീഡിയം സൈസിൽ മനോഹരമായി അലങ്കരിച്ചിട്ടുള്ള ഒരു ലിവിങ് ഏരിയയിലേക്കാണ് എത്തിച്ചേരുക. ഇവിടെ അതിഥികളെ സ്വീകരിക്കാനായി സോഫകളും ടിവി യൂണിറ്റുമെല്ലാം സജ്ജീകരിച്ചിട്ടുണ്ട്.

Beautiful Single Storey Home Built For 23 Lakhs

വീടിന്റെ റൂഫിങ്ങിൽ ചെയ്തിട്ടുള്ള സ്പോട്ട് ലൈറ്റുകളും മറ്റു വർക്കുകളും ഇന്റീരിയറിന്റെ ഭംഗി ഇരട്ടിയാക്കി കാണിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ലിവിങ് ഏരിയയിൽ നിന്നും ഒരു ചെറിയ പാർട്ടീഷൻ നൽകി അവിടെയാണ് ഡൈനിങ് ഏരിയയ്ക്കുള്ള ഇടം കണ്ടെത്തിയിട്ടുള്ളത്. ഡൈനിങ് ഏരിയയുടെ ഒരു കോർണർ സൈഡിലായി ചെറിയ ഒരു വാഷ് ഏരിയ,കോമൺ ടോയ്ലറ്റ് എന്നിവ നൽകിയിരിക്കുന്നു. ഡൈനിങ് ഏരിയയുടെ ഒരു വശത്തായി ഒരു സ്റ്റെയർ ഏരിയക്കും ഇടം കണ്ടെത്തിയിട്ടുണ്ട്. അതിവിശാലമായി നിർമ്മിച്ചിട്ടുള്ള ഒരു മാസ്റ്റർ ബെഡ്റൂമും ഒരു നോർമൽ ബെഡ്റൂമുമാണ് ഈ വീടിനുള്ളത്.

മാസ്റ്റർ ബെഡ്റൂം അറ്റാച്ച്ഡ് ബാത്ത് റൂം സൗകര്യത്തോടുകൂടി തന്നെയാണ് നിർമ്മിച്ചിട്ടുള്ളത്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു വിശാലമായ അടുക്കളയും അതിനോട് ചേർന്ന് തന്നെ വിറകടുപ്പും മറ്റും സെറ്റ് ചെയ്ത് നൽകാവുന്ന രീതിയിലുള്ള ഒരു വർക്ക് ഏരിയയും നൽകിയിട്ടുണ്ട്. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് പണിതുയർത്തിയിട്ടുള്ള ഈയൊരു മനോഹര വീടിന്റെ ആകെ നിർമ്മാണ ചിലവ് 23 ലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credits : Arshidasubair

Leave A Reply

Your email address will not be published.