800 സ്ക്വയർ ഫീറ്റിൽ മോഡേൺ ശൈലിയിൽ നിർമ്മിച്ചിട്ടുള്ള ഒരു മനോഹര ഭവനം! | Beautiful Home With Stunning Interior Designs

0

Beautiful Home With Stunning Interior Designs: മോഡേൺ ശൈലിയിൽ ഒരു വീട് നിർമ്മിക്കുന്നതിന് സ്ഥലപരിമിതി ഒരു പ്രശ്നമാണെന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മളിൽ ഏറെ പേരും. എന്നാൽ കൃത്യമായ പ്ലാനിങ്ങോടുകൂടി എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് ഉദ്ദേശിച്ച ബഡ്ജറ്റിൽ മോഡേൺ ശൈലിയിൽ ഒരു വീട് നിർമ്മിക്കാമെന്ന് കാണിച്ചു തരികയാണ് ഈ ഒരു മനോഹര വീടിന്റെ കാഴ്ചകൾ. വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.

വീടിന്റെ ഇന്റീരിയറിൽ മാത്രമല്ല പുറംമോഡിയിലും മോഡേൺ ശൈലിക്ക് ഒട്ടും കോട്ടം വരുത്താത്ത രീതിയിലാണ് ഈ ഒരു വീടിന്റെ നിർമ്മാണ രീതി. വീടിനോട് ചേർന്ന് നിൽക്കുന്ന കുറച്ച് മുറ്റം മാത്രം സിമന്റ് തേച്ച് ഭംഗിയാക്കിയിരിക്കുന്നു. സിറ്റൗട്ടിന്റെ സൈഡ് വശത്തായി ജി ഐ പൈപ്പുകൾ ഉപയോഗിച്ച് നൽകിയിരിക്കുന്ന പ്രത്യേക ആർക്കിടെക്ചർ വീടിന്റെ ഭംഗി ഇരട്ടിയാക്കി കാണിക്കുന്നതിൽ ഒരു വലിയ പങ്കുവഹിക്കുന്നുണ്ട്. സിറ്റൗട്ടിനോട് ചേർന്ന് നൽകിയിട്ടുള്ള ബോക്സ് ഷേയ്പ്പും അതിൽ നൽകിയിട്ടുള്ള സർക്കിളും ഒരു കണ്ടമ്പററി ശൈലിയെ ഓർമിപ്പിക്കുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്.

Beautiful Home With Stunning Interior Designs

അതോടൊപ്പം തന്നെ സിറ്റൗട്ടിന്റെ വാളിൽ ചെയ്തിരിക്കുന്ന ടെക്സ്ചർ വർക്കുകളും സ്പോട്ട് ലൈറ്റുമെല്ലാം ഏവരുടെയും ശ്രദ്ധ എളുപ്പത്തിൽ പിടിച്ചുപറ്റും. സിറ്റൗട്ടിൽ നിന്നും പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ മോഡേൺ ശൈലിയിൽ ഒരുക്കിയിട്ടുള്ള ഒരു വിശാലമായ ലിവിങ് ഏരിയ അവിടെ നിന്നും പാർട്ടീഷൻ നൽകി അറേഞ്ച് ചെയ്തിട്ടുള്ള ഒരു ഡൈനിങ് ഏരിയ എന്നിവ കാണാനായി സാധിക്കും. ഡൈനിങ് ഏരിയയുടെ കോർണർ സൈഡിലായി ഒരു വാഷ് ഏരിയ നൽകിയിരിക്കുന്നു.

ലിവിങ് ഏരിയയുടെ മറ്റൊരു വശത്തായി നൂതന ശൈലിയിൽ നിർമ്മിച്ചിട്ടുള്ള ഒരു സ്റ്റെയർ ഏരിയയും അപ്പർ ഏരിയയും വളരെയധികം ഭംഗി നൽകുന്നുണ്ട്. രണ്ട് ബെഡ്റൂമുകളാണ് ഈ വീടിനുള്ളത്. ഇതിൽ ഒരെണ്ണം അറ്റാച്ച്ഡ് ബാത്ത് റൂം സൗകര്യത്തോടു കൂടിയും രണ്ടാമത്തേത് കോമൺ ടോയ്‌ലറ്റിനോട് ചേർന്നുമാണ് നൽകിയിട്ടുള്ളത്. അത്യാധുനിക ശൈലിയിലുള്ള എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് തന്നെയാണ് ഈ വീടിന്റെ അടുക്കളയും നിർമ്മിച്ചിട്ടുള്ളത്. 800 സ്ക്വയർഫീറ്റിൽ ഇത്രയധികം സൗകര്യങ്ങൾ നൽകി നിർമ്മിച്ചിട്ടുള്ള ഈയൊരു മനോഹര വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credits : Dream Line

Leave A Reply

Your email address will not be published.