വെറും നാലര സെന്റ് സ്ഥലത്ത് സൗകര്യങ്ങൾക്ക് ഒട്ടും കുറവു വരുത്താതെ നിർമ്മിച്ചിട്ടുള്ള ഒരു മനോഹരമായ ഭവനം! | Single storey 3BHK Home

0

Single storey 3BHK Home: ചെറുതാണെങ്കിലും എല്ലാവിധ സൗകര്യങ്ങളോടും കൂടി സ്വന്തമായി ഒരു വീട് എന്നതായിരിക്കും നമ്മൾ മലയാളികളിൽ മിക്ക ആളുകളുടെയും സ്വപ്നം. എന്നാൽ വീട് നിർമ്മിക്കാനായി ഒരു സ്ഥലമോ, സമയമോ ഇല്ലാത്ത ആളുകൾക്ക് നിർമ്മാണം പൂർത്തിയായ വീടുകൾ കണ്ടെത്തി വാങ്ങുക എന്നത് മാത്രമാണ് ഒരേയൊരു ഓപ്ഷൻ. അത്തരം ആളുകൾക്ക് വാങ്ങാവുന്ന രീതിയിൽ കോട്ടയം ജില്ലയിലെ ചിങ്ങവനം എന്ന സ്ഥലത്ത് നിർമ്മിച്ചു നൽകുന്ന മനോഹരമായ വീടുകളുടെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.

നാലര സെന്റ് സ്ഥലത്ത് 960 സ്ക്വയർ ഫീറ്റിൽ മൂന്ന് ബെഡ്റൂമുകളോട് കൂടിയാണ് ഈ വീടുകളെല്ലാം നിർമ്മിച്ചു നൽകുന്നത്. ഇന്റീരിയറിലെ സൗകര്യങ്ങൾക്ക് മാത്രമല്ല എക്സ്റ്റീരിയറിലും അത്യാവശ്യം നിറങ്ങളും മറ്റും നൽകി മനോഹരമാക്കി കൊണ്ട് തന്നെയാണ് ഈ വീടുകൾ നിർമ്മിച്ചിട്ടുള്ളത്. മുറ്റം മുഴുവൻ ബേബി മെറ്റൽ പാക്കി മനോഹരമായ ഈ വീടിന്റെ സിറ്റൗട്ടും, ബാക്കി ഭാഗവും തമ്മിൽ ഒരു ചെറിയ പാർട്ടീഷൻ നൽകി തിരിച്ചിട്ടുണ്ട്.

Single storey 3BHK Home

ഡാർക്ക് ബ്ലൂ, യെല്ലോ എന്നീ നിറങ്ങളുടെ ഒരു കോമ്പിനേഷനാണ് ഈ വീടിന്റെ ഏറ്റവും പ്രധാന പ്രത്യേകത. ചെറിയ രീതിയിൽ സജ്ജീകരിച്ചിട്ടുള്ള സിറ്റൗട്ട് കടന്ന് വീടിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ചെറിയ ലിവിങ് ഏരിയ അവിടെ നിന്നും പാർട്ടീഷൻ നൽകി ഡൈനിങ് ഏരിയ എന്നിവ നൽകിയിരിക്കുന്നു. സ്ഥലപരിമിതി ഒരു വലിയ വെല്ലുവിളിയാണെങ്കിലും മൂന്നു ബെഡ്റൂമുകൾ നൽകിക്കൊണ്ട് തന്നെയാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്. ഇതിൽ ഒരു ബെഡ്റൂം അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടിയും മറ്റു രണ്ടു ബെഡ്റൂമുകൾക്ക് കോമൺ ടോയ്‌ലറ്റും നൽകിയിരിക്കുന്നു.

ലിവിങ് ഏരിയയുടെ ഒരറ്റത്തായി ചെറിയ ഒരു വാഷ് ഏരിയക്കും ഇടം കണ്ടെത്തിയിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളെല്ലാം നൽകാവുന്ന രീതിയിൽ തന്നെയാണ് ഈ വീടിന്റെ അടുക്കളയും നിർമ്മിച്ചിട്ടുള്ളത്. ഉദ്ദേശിച്ച ബഡ്ജറ്റിൽ സ്വന്തമായി ഒരു വീട് സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഈയൊരു വീട് വാങ്ങുന്നത് ഉപകാരപ്രദം തന്നെയായിരിക്കും. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്.

Leave A Reply

Your email address will not be published.