ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകി മിതമായ ചിലവിൽ പണിതെടുത്ത ഒരു മനോഹര ഭവനം! | 3 Bedroom Home For 15 Lakhs
3 Bedroom Home For 15 Lakhs: കൃത്യമായ ഒരു പ്ലാനും ബഡ്ജറ്റും കയ്യിലുണ്ടെങ്കിൽ ഉദ്ദേശിച്ച രീതിയിൽ തന്നെ മനോഹരമായി ഒരു വീട് പണിയുക എന്നത് അത്ര ബുദ്ധിമുട്ടേറിയ ഒരു കാര്യമല്ല. എന്നാൽ വീട് പണിയുന്നതിന് മുൻപായി തന്നെ ഇത്തരം കാര്യങ്ങളെല്ലാം റെഡിയാക്കി വയ്ക്കുക എന്നത് ഒരു വലിയ കാര്യം തന്നെയാണ്. അത്തരത്തിൽ കൃത്യമായ പ്ലാനിങ്ങോടുകൂടി എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് മിതമായ ചിലവിൽ നിർമ്മിച്ചിട്ടുള്ള ഒരു മനോഹര വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.
ഇന്റീരിയറിലും എക്സ്റ്റീരിയറിലും ഒരേ രീതിയിൽ മിതത്വം പാലിച്ചുകൊണ്ടാണ് ഈയൊരു മനോഹരമായ വീട് നിർമ്മിച്ചിട്ടുള്ളത്. വീടിന്റെ ഗേറ്റും ചുറ്റും മതിലും കടന്ന് മുറ്റത്തേക്ക് പ്രവേശിക്കുമ്പോൾ ബേബി മെറ്റൽ പാകി വളരെ മനോഹരമാക്കിയിരിക്കുന്ന ഒരു മുറ്റവും അതിനോട് ചേർന്ന് ഒരു കുഞ്ഞു കിണറും കാണാനായി സാധിക്കും. വീടിന്റെ എക്സ്റ്റീരിയറിലെ കാഴ്ചയിൽ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നത് ബോക്സ് ഷേയ്പ്പ് നൽകി ഹൈലൈറ്റ് ചെയ്തിട്ടുള്ള മുൻഭാഗവും, അതിനോട് ചേർന്ന് തന്നെ നിർമ്മിച്ചിട്ടുള്ള ഒരു നാച്ചുറൽ ഗാർഡനും തന്നെയാണ്.

അവിടെനിന്നും മുൻപോട്ട് പ്രവേശിക്കുമ്പോൾ മീഡിയം സൈസിൽ നിർമ്മിച്ചിട്ടുള്ള ഒരു സിറ്റൗട്ടിലേക്കാണ് എത്തിച്ചേരുക. വീടിന്റെ സിറ്റൗട്ട് മുതൽ ഇന്റീരിയറിലെല്ലാം ഉൾപ്പെടുത്തിയിട്ടുള്ളത് വൈറ്റ് നിറത്തിലുള്ള വിട്രിഫൈഡ് ടൈലുകളാണ്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ചെറിയ ലിവിങ് ഏരിയ ഒരുക്കിയിരിക്കുന്നു. അവിടെ കോർണർ സൈഡിലായി ഒരു ടിവിയും, അതിനോട് ചേർന്ന് തന്നെ അതിഥികളെ സ്വീകരിക്കാനായി ചെയറുകളും സജ്ജീകരിച്ചു നൽകിയിട്ടുണ്ട്.
അത്യാവശ്യം നല്ല വിശാലത നൽകിക്കൊണ്ടുള്ള മൂന്നു ബെഡ്റൂമുകളാണ് ഈ വീടിനുള്ളത്. ഇതിൽ മാസ്റ്റർ ബെഡ്റൂമിൽ അറ്റാച്ചഡ് ബാത്റൂം സൗകര്യവും നൽകിയിരിക്കുന്നു. വീടിനകത്തേക്ക് നല്ല രീതിയിൽ വായുവും വെളിച്ചവും ലഭിക്കുന്ന രീതിയിലാണ് ആർക്കിടെക്ചർ നൽകിയിട്ടുള്ളത്. ലിവിങ് ഏരിയയിൽ നിന്നും കുറച്ച് അപ്പുറത്തായി ഒരു കോമൺ ടോയ്ലറ്റ്, വാഷ് ഏരിയ എന്നിവ നൽകിയിരിക്കുന്നു. അതിന്റെ ഇരുവശത്തുമായി 2 ബെഡ്റൂമുകൾക്കും ഇടം കണ്ടെത്തിയിട്ടുണ്ട്. അവിടെനിന്നും അല്പം മാറി അത്യാവശ്യം സൗകര്യങ്ങളെല്ലാം നൽകിക്കൊണ്ടുതന്നെ ഒരു അടുക്കളക്കും ഇടം കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ആവശ്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള ഈയൊരു മനോഹര വീടിന്റെ ആകെ നിർമ്മാണ ചിലവ് 15 ലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്.