10 സെന്റ് പ്ലോട്ടിൽ കൺസ്ട്രക്ഷൻ, ഇന്റീരിയർ ഉൾപ്പടെ വളരെ കുറഞ്ഞ ചിലവിൽ.!! | 10 Cent Budget Friendly Home Tour

0

10 Cent Budget Friendly Home Tour : കൊല്ലം ജില്ലയിൽ കടയ്ക്കൽ സ്ഥിതി ചെയ്യുന്ന ശിവപ്രസാദ് രാജി എന്നീ ദമ്പതികളുടെ മനോഹരമായ വീടിന്റെ വിശേഷങ്ങളാണ് നമമൾ നോക്കാൻ പോകുന്നത്. എല്ലാവര്ക്കും ഒരുപോലെ തങ്ങുന്ന വിലയിലാണ് ഈയൊരു വീട് നിർമ്മിച്ചിട്ടുളളത്. ബഡ്‌ജെക്ട ഫ്രണ്ട്‌ലി ആയതുകൊണ്ട് തന്നെ ആർക്കും ഈയൊരു വീട് മാതൃകയാക്കാൻ സാധിക്കുന്നതാണ്. വീടും, ഇന്റീരിയർ ഉൾപ്പടെ ഏകദേശം 37 ലക്ഷം രൂപയ്ക്കാണ് വീട് പണിതിരിക്കുന്നത്. ഈയൊരു ബഡ്‌ജെക്ടിൽ ഇത്രേയും മനോഹരമായ വീട് എന്നത് അസാധ്യം തന്നെയാണെന് പറയാം. ഇന്റർലോക്കും, മതിലും ഈയൊരു റേറ്റിൽ ഉൾപ്പെടുത്തിട്ടില്ല. പത്ത് സെന്റ് പ്ലോട്ടിലാണ് ഈയൊരു വീട് നിൽക്കുന്നത്. ആർക്കും ഇഷ്ടപ്പെടുന്ന മനോഹരമായ രീതിയിലാണ് വീടിന്റെ എലിവേഷൻ ചെയ്തിരിക്കുന്നത്. ഈ വീടിന്റെ തൂണുകളിൽ ചെയ്തിരിക്കുന്നത് പ്രകൃതിദത്തമായ ക്ലാഡിങ് ആണ്. കൂടാതെ അതിന്റെ പുറമെ റെഡ് നിറത്തിൽ പോളിഷ് ചെയ്തിട്ടുണ്ട്. ഇവ തന്നെയാണ് പുറം കാഴ്ച്ചയിൽ വീടിനെ കൂടുതൽ മനോഹാരിതയാക്കുന്നത്.

എൽ ആകൃതിയിലാണ് സിറ്റ്ഔട്ട് പണിതിരിക്കുന്നത്. ഇരുവശങ്ങളിൽ നിന്നും കയറാൻ കഴിയുന്ന രീതിയിലാണ് സിറ്റ്ഔട്ട് പണിതിരിക്കുന്നത്. നാച്ചുറൽ സ്റ്റോൺ, ആർട്ടിഫിഷ്യൽ ഗ്രാസുമാണ് മുറ്റത്ത് ഉപയോഗിച്ചിരിക്കുന്നത്. പ്ലാവിൽ വരുന്ന ഡബിൾ ഡോറാണ് വീടിന്റെ പ്രധാന വാതിലായി പണിതിരിക്കുന്നത്. ജാലകങ്ങൾ എല്ലാം വരുന്നത് അലുമനിയം ഫാബ്രിക്കേഷനിലാണ്. ഉള്ളിലാണ് മനോഹരമായ കാഴ്ച്ചകൾ സമ്മാനിക്കുന്നത്. പുറത്ത് നിന്നും ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ഒരു ലിവിങ് സ്പേസ് കാണാൻ കഴിയും. അത്യാവശ്യം നല്ല രീതിയിലാണ് ലിവിങ് സ്പേസ് ഒരുക്കിരിക്കുന്നത്. ലിവിങ് ഡൈനിങ് ഹാളും വേർതിരിക്കാണ് വേണ്ടി ഒരു പാർട്ടിഷൻ സജ്ജീകരിച്ചിട്ടുണ്ട്. ഇരിപ്പിടത്തിനായി മനോഹരമായ സോഫ ക്രെമീകരിച്ചിട്ടുണ്ട്. ഇവിടെ തന്നെയാണ് ലിവിങ് യൂണിറ്റ് വരുന്നത്. വെട്രിഫൈഡ് ടൈൽസാണ് ഫ്ലോറുകളിൽ ഉപയോഗിച്ചിട്ടുള്ളത്. സാധനങ്ങൾ എല്ലാം വെക്കാൻ കഴിയുന്ന ഒരു ഫ്രീ പാർട്ടിഷനാണ് ഇവിടെ ചെയ്തിരിക്കുന്നത്.

home tour (2)

വീട്ടിലെ ഇന്റീരിയർ വർക്കുകൾ എടുത്തു പറയേണ്ട ഒരു സംഭവമാണ്. ഒരൂ ഫ്രെയിം അതിന്റെതായ കൃത്യ സ്ഥാനത്താണ് ഇരിക്കുന്നത്. വീതി കൂടിയ ഒരു വാഷ് കൗണ്ടറാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ഇതിന്റെ കൂടെ മിററും ഒരുക്കിട്ടുണ്ട്. ഡൈനിങ് ഏരിയയിലേക്ക് വരുകയാണെങ്കിൽ അത്യാവശ്യം സ്പേഷ്യസ് നിറഞ്ഞതാണ്. ആറ് പേർക്ക് സുഖകരമായി ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സ്പേസ് നമ്മൾക്ക് ഇവിടെ കാണാം. ഫസ്റ്റ് ഫ്ലോറിലേക്ക് പോകുന്ന കോണിപടികളുടെ കീഴെയായി ലൈറ്റുകൾ ഒരുക്കിട്ടുണ്ട്. ഓരോ ഭാഗങ്ങളും മനോഹരമായിട്ടാണ് കൈകാര്യം ചെയ്തിരിക്കുന്നത്. കോണിപടികൾ കയറി പോകുമ്പോൾ ചുവരുകളിൽ ജാലകങ്ങൾ നിർമ്മിച്ചിട്ടുണ്ട്. കൂടാതെ അലുമിനിയും ഫാബ്രിക്കേഷനിലാണ് ഈ ജാലകങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്. സ്ലൈഡിങ് ഡോർസം നല്കിട്ടുണ്ട്. ഇതിനാൽ തന്നെ പകൽ സമയങ്ങളിൽ നല്ല വെളിച്ചം ഉള്ളിലേക്ക് കടക്കാൻ ഇവ സഹായിക്കും.

വീടിന്റെ കൂടുതൽ ഭംഗി കാണാൻ കഴിയുന്നത് അടുക്കളയിലാണ്. അടുക്കളയിലേക്ക് പോകുമ്പോൾ ബ്ലാക്ക് ആൻഡ് വൈറ്റ് കളർ കോമ്പിനേഷനിലാണ് ഇവ സജ്ജീകരിച്ചിട്ടുള്ളത്. ഇവിടെയും അലുമനിയം ഫാബ്രിക്കേഷനാണ് ഉപയോഗിച്ചിരിക്കുന്നത്. സിംപിൾ മോഡുലാർ അടുക്കളയാണെന് പറയാം. ഫ്ലോറിൽ മാറ്റ് ഫിനിഷ് ടൈൽസ് നല്കിട്ടുണ്ട്. ഇത് കൂടാതെ തന്നെ ചെറിയ വർക്കിംഗ് അടുക്കളയിൽ ഒപ്പം ഒരുക്കിട്ടുണ്ട്. അതിനാൽ തന്നെ ഒട്ടേറെ സൗകര്യങ്ങളാണ് ഈ അടുക്കളയിൽ ഉള്ളത്. ഒരു അടുക്കയിൽ വേണ്ട സ്പേസ്, സൗകര്യം തുടങ്ങിയവ എല്ലാം ഈ അടുക്കളയിലും കാണാൻ കഴിയും. കളർ കോമ്പിനേഷനാണ് അടുക്കളയുടെ പ്രധാന ആകർഷണം. കേട്ട് അറിയുന്നതിനെക്കാളും കൂടുതൽ ഇവിടെ കണ്ടറിയാൻ ആണ് ഉള്ളത്. നാൾ ബെബ്‌റൂമുകളാണ് ഈ വീട്ടിലുള്ളത്. നാൾ കിടപ്പ് മുറികളിലും അറ്റാച്ഡ് ബാത്രൂം നല്കിട്ടുണ്ട്. കിടപ്പ് മുറികളിലും വളരെ സിമ്പിൾ വർക്കുകളാണ് ചെയ്തിരിക്കുന്നത്. സീലിംഗ് ആണേലും അധികം വർക്കുകൾ ഒന്നും കാണാൻ കഴിയില്ല. കിടപ്പ് മുറിയുടെയും വീടിന്റെയും മറ്റ് കൂടുതൽ വിശേഷങ്ങൾ അറിയാൻ ഈ വീഡിയോ മുഴുവൻ കാണാൻ ശ്രെമിക്കുക.

Leave A Reply

Your email address will not be published.