Beautiful 1 Storey House: ഒരു വീട് നിർമ്മിക്കുമ്പോൾ അതിൽ അത്യാധുനിക രീതിയിലുള്ള സൗകര്യങ്ങലെല്ലാം ഉൾപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ ഏറെ പേരും. എന്നാൽ അത്തരം സൗകര്യങ്ങളെല്ലാം ചെയ്ത് വരുമ്പോഴേക്കും അത് ബഡ്ജറ്റിന് പുറത്തേക്ക് പോകുമോ എന്നതായിരിക്കും പലരുടെയും ചിന്ത. കൃത്യമായ പ്ലാനിങ്ങിൽ എല്ലാവിധ സൗകര്യങ്ങളും നൽകി അതിമനോഹരമായി പണിതെടുത്തിട്ടുള്ള ഒരു മോഡേൺ ശൈലിയിലുള്ള വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.
ഒരു ഇരുനില വീടിന് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് എന്നാൽ ഒറ്റ നിലയിലാണ് ഈയൊരു മനോഹര വീട് നിർമ്മിച്ചിട്ടുള്ളത്. വിശാലമായി നീണ്ടു കിടക്കുന്ന ആർട്ടിഫിഷ്യൽ സ്റ്റോൺസ് പാകിയ മുറ്റത്തുനിന്നും കയറി ചെല്ലുന്നത് ഒരു സിറ്റൗട്ടിലേക്കാണ്. ഇവിടെ അതിഥികളെ സ്വീകരിക്കാനായി ചെയറുകളും മറ്റും സജ്ജീകരിച്ചു നൽകിയിരിക്കുന്നു. മറ്റു വീടുകളിൽ നിന്നും വ്യത്യസ്തമായി പൗഡർ കോട്ടഡ് ഫിനിഷിംഗിലുള്ള ജനാലകളാണ് ഈ വീടിന്റെ എടുത്തു പറയേണ്ട ഒരു പ്രത്യേകത.

പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ഫോർമൽ ലിവിങ് ഏരിയ ഒരുക്കിയിരിക്കുന്നു. ഈയൊരു ഭാഗത്തെ മറ്റു ഭാഗങ്ങളിൽ നിന്നും പാർട്ടീഷൻ ചെയ്യുന്നതിനായി ഗ്ലാസ് ആണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. റൂഫിൽ ചെയ്തിട്ടുള്ള വുഡൻ ഫിനിഷിംഗിലുള്ള വർക്കുകളും ഈ വീടിന്റെ ഭംഗി ഇരട്ടിയാക്കി കാണിക്കുന്നുണ്ട്. അവിടെനിന്നും അല്പം മുൻപോട്ട് നടക്കുമ്പോൾ ഒരു വിശാലമായ ഫാമിലി ലിവിങ് ഏരിയ അവിടെ നിന്നും കുറച്ച് പുറത്തായി ഒരു ഡൈനിങ് ഏരിയ എന്നിവ ഒരുക്കിയിട്ടുണ്ട്. ഡൈനിങ് ഏരിയയുടെ ഇടത് ഭാഗത്തായി മനോഹരമായ ഒരു ഓപ്പൺ കോർട്ടയാഡും അവിടെ ഒരു ഊഞ്ഞാലും നൽകിയിട്ടുള്ളത് പഴമയുടെ ടച്ച് നിലനിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഡൈനിങ് ഏരിയയുടെ കോർണർ സൈഡിലായി ഒരു വാഷ്ബേസിൻ നൽകിയിട്ടുണ്ട്.
വിശാലമായ നാലു ബെഡ്റൂമുകളാണ് ഈ വീടിന് നൽകിയിട്ടുള്ളത്. ഈ ബെഡ്റൂമുകളിലെല്ലാം തുണികൾ അടുക്കി വയ്ക്കാനുള്ള വാർഡ്രോബുകളും അറ്റാച്ച്ഡ് ബാത്റൂം സൗകര്യങ്ങളുമെല്ലാം വളരെ കൃത്യമായി തന്നെ സജ്ജീകരിച്ചു നൽകിയിരിക്കുന്നു. ഗ്രേ,ബ്ലാക്ക് തീമിൽ മനോഹരമായി ഒരുക്കിയിട്ടുള്ള അടുക്കളയിൽ അത്യാധുനിക ശൈലിയിലുള്ള എല്ലാവിധ സൗകര്യങ്ങളും നൽകിയിട്ടുണ്ട്. അടുക്കളയിൽ തന്നെ ഒരു ചെറിയ ഡൈനിങ് സ്പേസ് അതിന്റെ മറുഭാഗത്തായി ഒരു വർക്ക് ഏരിയ എന്നിവ നൽകിയിരിക്കുന്നു. വർക്ക് ഏരിയയിൽ ഉപയോഗിച്ചിട്ടുള്ള ടൈലുകളും അതിമനോഹരമാണ്. ഈയൊരു മനോഹരമായ വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്.