മോഡേൺ ശൈലിയിൽ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകി നിർമിച്ച ഒരു മനോഹര വീടിന്റെ കാഴ്ചകൾ..! | 1100 Sqft 2Bhk House
1100 Sqft 2Bhk House: ഒരു വീട് നിർമ്മിക്കുമ്പോൾ അതിന് എന്തെങ്കിലുമൊക്കെ പുതുമ വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളെല്ലാവരും. ആവശ്യങ്ങളും പുതുമയും ഒരുമിച്ച് കോർത്തിണക്കി അതിമനോഹരമായി പണിതിട്ടുള്ള ഒരു വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.
വൈറ്റ് ഗ്രേ കോമ്പിനേഷൻ പിടിച്ച് വീടിന്റെ എക്സ്റ്റീരിയറും ഇന്റീരിയറും മനോഹരമാക്കിയിരിക്കുന്ന ഈ ഒരു വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ മുറ്റം മുഴുവൻ ഇന്റർലോക്ക് കട്ടകൾ പാകി മനോഹരമാക്കിയിരിക്കുന്നു. വീടിന്റെ എക്സ്റ്റീരിയറിന്റെ ഭംഗി എടുത്തു കാണിക്കുന്ന രീതിയിൽ ഒരു ബോക്സ് ആർക്കിടെക്ചറാണ് ഇവിടെ പരീക്ഷിച്ചിരിക്കുന്നത്. ഒരു ചെറിയ സിറ്റൗട്ടിൽ നിന്നും പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ മീഡിയം സൈസിലുള്ള ഒരു ലിവിങ് ഏരിയയാണ് കാണാൻ സാധിക്കുക.

ഇവിടെ ഫ്ലോറിങ്ങിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള ലൈറ്റ് ഗ്രേ നിറത്തിലുള്ള ടൈലിനോട് ചേർന്ന് നിൽക്കുന്ന രീതിയിൽ സോഫകളും സജ്ജീകരിച്ചിരിക്കുന്നു. അവിടെനിന്നും ഒരു ചെറിയ പാർട്ടീഷൻ എന്ന രീതിയിലാണ് നൽകിയിരിക്കുന്നത്. സ്റ്റെയർ നിർമ്മിക്കാനായി ഫാബ്രിക്കേറ്റഡ് മെറ്റീരിയലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. സ്റ്റെയർ ഏരിയയുടെ താഴ് വശത്തായി കോർണർ സൈഡിൽ ഒരു വാഷ് ഏരിയക്കും ഇടം കണ്ടെത്തിയിട്ടുണ്ട്. അവിടെനിന്നും അല്പം മുൻപോട്ട് നടക്കുമ്പോൾ വിശാലമായി സജ്ജീകരിച്ചിരിക്കുന്ന ഒരു ഓപ്പൺ ഡൈനിങ് ഏരിയയിലേക്കാണ് എത്തിച്ചേരുക. ഇവിടെ ആവശ്യത്തിന് വായുവും വെളിച്ചവും ലഭിക്കുന്നതിന് നല്ല രീതിയിൽ ജനാലകളും കർട്ടനുമെല്ലാം ഒരുക്കിയിട്ടുണ്ട്.
ഡൈനിങ് ഏരിയയുടെ ഓപ്പോസിറ്റ് സൈഡിലായി രണ്ട് ബെഡ്റൂമുകൾ വിശാലമായി തന്നെ നൽകിയിരിക്കുന്നു. അത്യാധുനിക ശൈലിയിലുള്ള എല്ലാവിധ സൗകര്യങ്ങളും വാർഡ്രോബുകളും സജ്ജീകരിച്ചുകൊണ്ട് അടുക്കളയും മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്നു. മോഡേൺ ശൈലിയിലുള്ള അടുക്കളയോട് ചേർന്ന് തന്നെ ട്രഡീഷണൽ രീതിയിലുള്ള ഒരു അടുക്കളയ്ക്കും ഇടം കണ്ടെത്തിയിട്ടുണ്ട്.1100 സ്ക്വയർ ഫീറ്റിലാണ് ഈ മനോഹര വീട് പണിതുയർത്തിയിട്ടുള്ളത്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്.