ലൈറ്റുകളും ഫ്ലോറിങ്ങുമെല്ലാം കിടിലൻ; കണ്ടംപററി സ്റ്റൈലിൽ വ്യത്യസ്തമായ ഒരു മനോഹര വീട്! | Excellent Contemporary Kerala Home Design
Excellent Contemporary Kerala Home Design: സ്വന്തമായി ഒരു വീട് നിർമ്മിക്കുമ്പോൾ അത് മറ്റു വീടുകളിൽ നിന്നും കുറച്ച് വ്യത്യസ്തമായിരിക്കുണമെന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അതുകൊണ്ടുതന്നെ പഴമയും പുതുമയും കോർത്തിണക്കി കൊണ്ടുള്ള കണ്ടംപററി സ്റ്റൈലിൽ ഉള്ള വീടുകളോട് ആളുകൾക്ക് പ്രിയം കൂടുതലാണ്. അത്തരമൊരു ശൈലിയിൽ നിർമ്മിച്ചിട്ടുള്ള ഒരു മനോഹര വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.
വിശാലമായ ഒരു മുറ്റവും അതിനുചുറ്റും മതിലുമെല്ലാം നിർമ്മിച്ച ഈ വീടിന്റെ പുറം കാഴ്ചകൾ തന്നെ വളരെയധികം മനോഹരമാണ്. വീടിന്റെ എക്സ്റ്റീരിയലിൽ ക്ലാഡിങ് വർക്കുകളും ലൈറ്റുകളും കൃത്യമായി നൽകി ഭംഗിയാക്കിയിരിക്കുന്നു. വിശാലമായ മുറ്റത്ത് നിന്നും എത്തിച്ചേരുന്നത് ഒരു മീഡിയം സൈസിലുള്ള സിറ്റൗട്ടിലേക്കാണ്. അവിടെനിന്നും പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ആഡംബര രീതിയിൽ സജ്ജീകരിച്ചിട്ടുള്ള ഒരു ലിവിങ് ഏരിയ കാണാനായി സാധിക്കും. ഇവിടെ ചെറിയ പാർട്ടീഷനുകൾ നൽകി വുഡൻ ഫിനിഷിംഗിലുള്ള ഷോക്കേസുകളും മറ്റും നൽകിയിരിക്കുന്നു. ലിവിങ് ഏരിയ ക്കും, ഡൈനിങ് ഏരിയക്കും നടുക്കായി ഒരു മനോഹരമായ ഷാൻലിയർ തൂക്കിയിട്ടുണ്ട്.

അവിടെനിന്നും മനോഹരമായ ഒരു ഡൈനിങ് ഏരിയ അതിനോട് ചേർന്ന് തന്നെ ഒരു വാഷ് ഏരിയ എന്നിവ നൽകിയിരിക്കുന്നു. ഈ വീട്ടിൽ ഫ്ലോറിങ്ങിനായി ഉപയോഗപ്പെടുത്തിയിട്ടുള്ളത് മാർബിൾ ടച്ചിലുള്ള വിട്രിഫൈഡ് ടൈലുകളാണ്. ഈ വീടിന്റെ എല്ലാ ബെഡ്റൂമുകളും അതി വിശാലവും അറ്റാച്ച്ഡ് ബാത് റൂം സൗകര്യത്തോടു കൂടിയുമാണ് ഒരുക്കിയിട്ടുള്ളത്. അതുപോലെ അത്യാധുനിക ശൈലിയിലുള്ള എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് തന്നെയാണ് വീടിന്റെ അടുക്കളയും നിർമ്മിച്ചിട്ടുള്ളത്.
ഇവിടെ ഉപയോഗപ്പെടുത്തിയിട്ടുള്ള പൈപ്പുകളും സിങ്കും വാർഡ്രോബിന്റെ നിറങ്ങളുമെല്ലാം നൂതന ശൈലിയിൽ ഉള്ളവയാണ്. സ്റ്റെയർ ഏരിയ കയറി മുകളിലേക്ക് എത്തുമ്പോൾ ഒരു ചെറിയ അപ്പർ ലിവിങ് ഏരിയ അതിനോട് ചേർന്ന് തന്നെ ഒരു വലിയ ബെഡ്റൂം എന്നിവ ഒരുക്കിയിട്ടുണ്ട്. മുകളിൽ നിന്നും പുറത്തേക്ക് ഒരു ഓപ്പൺ ടെറസും പുറത്തേ കാഴ്ചകൾ കാണാനായി നൽകിയിരിക്കുന്നു. ഇത്തരത്തിൽ അതിമനോഹരമായി പണി തീർത്തിട്ടുള്ള ഈ ഒരു കണ്ടംപററി ഹൗസിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്.