Modern Classic House Design: അത്യാധുനിക സൗകര്യങ്ങളെല്ലാം കോർത്തിണക്കി അതിമനോഹരമായി ഡിസൈൻ ചെയ്തിട്ടുള്ള ഒരു വീട് അതായിരിക്കും നമ്മൾ മിക്ക മലയാളികളുടെയും സ്വപ്നം. എന്നാൽ വീട് നിർമ്മാണത്തിൽ മോഡേൺ ടച്ച് കൊണ്ടുവരുമ്പോൾ ചിലവ് കൂടുമെന്ന് പേടിക്കുന്നവരായിരിക്കും ആ വിഭാഗത്തിൽ കൂടുതൽ ആളുകളും. കൃത്യമായ പ്ലാനും ഒരു ബഡ്ജറ്റും ഉണ്ടെങ്കിൽ അത്തരമൊരു വീട് നിർമ്മിക്കാമെന്ന് കാണിച്ചു തരുകയാണ് ഈ ഒരു മനോഹര വീടിന്റെ കാഴ്ചകൾ.
3300 സ്ക്വയർഫീറ്റിൽ നിർമ്മിച്ചിട്ടുള്ള ഈ വീടിന്റെ ഇന്റീരിയറിലും എക്സ്റ്റീരിയറിലും വളരെയധികം മനോഹാരിത നില നിർത്തിയിട്ടുണ്ട്. വീടിന്റെ മുറ്റം മുഴുവൻ ആർട്ടിഫിഷ്യൽ ഗ്രാസും സ്റ്റോണും പാകി മനോഹരമായ സജ്ജീകരിച്ചിരിക്കുന്നു. അവിടെനിന്നും പടികെട്ടുകൾ കയറി എത്തിച്ചേരുന്നത് ഒരു നീണ്ട വരാന്തയിലേക്കാണ്. ഇവിടെ അതിഥികളെ സ്വീകരിക്കാനായി ഇരിപ്പിടങ്ങൾ എല്ലാം നൽകിയിട്ടുണ്ട്.

പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഒരു ലിവിങ് ഏരിയ നൽകിയിട്ടുണ്ട്. അവിടെനിന്നും ഒരു പാർട്ടീഷൻ എന്ന രീതിയിലാണ് വീടിന്റെ ഡൈനിങ് ഏരിയ, രണ്ട് കോർട്ടിയാഡുകൾ, വിശാലമായ അടുക്കള എന്നിവയെല്ലാം ഒരുക്കിയിരിക്കുന്നത്. വൈറ്റ്,ഗ്രേ, ബ്ലാക്ക്, ബ്ലൂ നിറങ്ങളിലുള്ള ഒരു കോമ്പിനേഷനാണ് ഈ വീട്ടിൽ കൂടുതലായും കാണാനാവുക. വായു സഞ്ചാരവും വെളിച്ചവും നല്ല രീതിയിൽ തന്നെ ലഭിക്കുന്ന രണ്ട് വിശാലമായ ബെഡ്റൂമുകളാണ് താഴത്തെ നിലയിൽ ഉള്ളത്.
അതിനോട് ചേർന്ന് തന്നെ അറ്റാച്ച്ഡ് ബാത്റൂം സൗകര്യവും നൽകിയിരിക്കുന്നു. ധാരാളം ഓപ്പൺ സ്പെയ്സുകൾ നൽകി കൊണ്ടാണ് ഈ വീടിന്റെ ആർക്കിടെക്ചർ ഡിസൈൻ ചെയ്തിട്ടുള്ളത്. സ്റ്റെയർ ഏരിയ കയറി മുകളിലേക്ക് എത്തുമ്പോൾ വിശാലമായ ഒരു കളർഫുൾ ബെഡ്റൂം ഒരുക്കിയിരിക്കുന്നു. ഇത്തരത്തിൽ അതിമനോഹരമായി അത്യാധുനിക ശൈലിയിൽ നിർമ്മിച്ചിട്ടുള്ള ഈ മനോഹര വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്.