പഴമയിലും പുതുമ നിറച്ച് നാലുകെട്ട് ശൈലിയിൽ നിർമ്മിച്ച ഒരു അത്യാധുനിക സുന്ദര ഭവനം! | Low Budget Kerala Traditional Naalukettu

0

Low Budget Kerala Traditional Naalukettu: അത്യാധുനിക ശൈലിയും പഴമയും കോർത്തിണക്കി ഒരു വീട് നിർമ്മിക്കുക എന്ന ട്രെൻഡ് കുറച്ചുകാലമായി നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുണ്ട്. പഴമയുടെ ഓർമ്മകളും പുതുമയോടെ നിർമ്മാണ രീതികളും നിലനിർത്തിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള ഒരു മനോഹര വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.

എക്സ്റ്റീരിയറിലും, ഇന്റീരിയറിലും പഴമയുടെ എല്ലാവിധ ടച്ചും നൽകി കൊണ്ടാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ലാറ്ററേറ്റ് ബ്രിക്കുകളും അതിന് യോജിക്കുന്ന രീതിയിലുള്ള ടൈലുകളുമാണ് ഈ വീടിന്റെ ഫ്ലോറിങ്ങിൽ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. മണ്ണിട്ട് പാകിയ മുറ്റത്തുനിന്നും എത്തിച്ചേരുന്നത് വിശാലമായി നീണ്ടുകിടക്കുന്ന ഒരു സിറ്റൗട്ടിലേക്ക് ആണ്.

Low Budget Kerala Traditional Naalukettu

അവിടെനിന്നും പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു മീഡിയം സൈസിലുള്ള ലിവിങ് ഏരിയ ടിവി യൂണിറ്റ് വയ്ക്കാനുള്ള ഇടം എന്നിവ സജ്ജീകരിച്ചിരിക്കുന്നു. അവിടെനിന്നും എത്തിച്ചേരുന്നത് ഒരു നടുമുറ്റവും അതിനോട് ചേർന്ന് ക്രമീകരിച്ചിരിക്കുന്ന സൗകര്യങ്ങളിലേക്കുമാണ്. മുകൾഭാഗം ഓപ്പൺ സ്റ്റൈലിൽ നൽകി തന്നെയാണ് നടുമുറ്റം ഒരുക്കിയിരിക്കുന്നത്. നടുമുറ്റത്തിന്റെ വശങ്ങളിലായി ഒരു പൂജാമുറി ബെഡ്റൂമുകൾ എന്നിവ ഒരുക്കിയിരിക്കുന്നു.

നല്ല രീതിയിൽ വായു സഞ്ചാരവും വെളിച്ചവും ലഭിക്കുന്ന രീതിയിലാണ് ഈ വീടിന്റെ ബെഡ്റൂമുകൾ എല്ലാം സജ്ജീകരിച്ചിട്ടുള്ളത്. കൂടാതെ അറ്റാച്ച്ഡ് ബാത്ത് റൂം സൗകര്യവും ഇവിടെ നൽകിയിരിക്കുന്നു. അത്യാവശ്യം മോഡേൺ ശൈലിയിൽ എല്ലാവിധ സൗകര്യങ്ങളും നൽകി കൊണ്ടാണ് വീടിന്റെ അടുക്കളയും നിർമ്മിച്ചിട്ടുള്ളത്. ഇവിടെ ഫ്ലോറിങ്ങിനായി ഉപയോഗിച്ചിട്ടുള്ള ടൈലുകളും ഇന്റീരിയർ വർക്കിൽ ഉപയോഗിച്ചിട്ടുള്ള മെറ്റീരിയൽസും വീടിന്റെ ഭംഗി ഇരട്ടിയാക്കുന്നു. നാലുകെട്ട് ശൈലിയിൽ നിർമ്മിച്ചിട്ടുള്ള ഈയൊരു മനോഹര വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്.

Leave A Reply

Your email address will not be published.