സൗകര്യങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി നിർമ്മിച്ചിട്ടുള്ള അതിമനോഹരമായ ഒരു സ്വപ്‌ന വീട്! | 3bhk Budget Home For 14 lakhs
3bhk Budget Home For 14 lakhs: ചെറുതാണെങ്കിലും സ്വന്തമായി ഒരു വീട് നിർമ്മിക്കുമ്പോൾ അതിൽ എല്ലാവിധ സൗകര്യങ്ങളും വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ കൂടുതൽ പേരും. എന്നാൽ ഉദ്ദേശിച്ച രീതിയിൽ ഒരു വീട് പണിത് വരുമ്പോഴേക്കും അത് മനസ്സിൽ ഉദ്ദേശിച്ച ബഡ്ജറ്റിൽ ഒതുക്കി നിർത്തുക എന്നത് എല്ലാവർക്കും സാധിക്കുന്ന കാര്യമല്ല. അത്തരം ആളുകൾക്ക് തീർച്ചയായും മാതൃകയാക്കാവുന്ന ഒരു മനോഹരമായ വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.
ഈയൊരു മനോഹര വീടിന്റെ ഉടമസ്ഥൻ ഷറഫുദ്ദീൻ എന്ന വ്യക്തിയാണ്. വെറും 970 സ്ക്വയർ ഫീറ്റിൽ 5 സെന്റ് സ്ഥലത്താണ് എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും നൽകി കൊണ്ട് ഈ വീട് നിർമ്മിച്ചിട്ടുള്ളത്. മുറ്റം കടന്ന് സിറ്റൗട്ടിലേക്ക് എത്തിച്ചേരുമ്പോൾ ചെറിയ രീതിയിൽ ടെക്സ്ചർ വർക്കുകൾ ചെയ്തിട്ടുള്ള ഒരു തൂൺ നിർമ്മിച്ചിട്ടുണ്ട്. അവിടെനിന്നും പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഒരു ലിവിങ് ഏരിയ അവിടെ നിന്നും ചെറിയ ഒരു പാർട്ടീഷൻ നൽകി ഡൈനിങ് ഏരിയ എന്നിവ ഒരുക്കിയിരിക്കുന്നു.

ടിവി യൂണിറ്റിനായി ഇവിടെ സ്ഥലവും പ്രത്യേകമായി വിട്ടിട്ടുണ്ട്. മൂന്ന് ബെഡ്റൂമുകളോട് കൂടിയാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്. അതിൽ ഒരു ബെഡ്റൂമിന് അറ്റാച്ച്ഡ് ബാത്റൂം സൗകര്യവും നൽകിയിരിക്കുന്നു. എല്ലാ ബെഡ്റൂമുകളിലും തുണികളും മറ്റും അടുക്കിവെക്കാനായി വാർഡ്രോബുകൾക്കുള്ള സ്ഥലവും വിട്ടിട്ടുണ്ട്. മീഡിയം സൈസിലുള്ള രണ്ടു ബെഡ്റൂമുകൾക്കുമായി ഒരു അറ്റാച്ച്ഡ് ബാത്റൂം സൗകര്യമാണ് നൽകിയിട്ടുള്ളത്.
അതോടൊപ്പം തന്നെ ഒരു ചെറിയ വാഷ് ഏരിയയും സെറ്റ് ചെയ്തു നൽകിയിരിക്കുന്നു. അത്യാധുനിക ശൈലിയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി നിർമ്മിച്ചിട്ടുള്ള ഒരു കിച്ചൻ അതിനോട് ചേർന്നുള്ള ഒരു സ്റ്റോർ റൂം എന്നിവയ്ക്കും ഇടം കണ്ടെത്തിയിരിക്കുന്നു.13 ലക്ഷം രൂപയാണ് ഈ വീടിന്റെ ആകെ നിർമ്മാണ ചിലവ്. ഈ വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്.