വെറും 500 സ്ക്വയർഫീറ്റിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി നിർമിച്ചിട്ടുള്ള ഒരു മനോഹര വീട്! | 500 Sqft 2BHK Low Budget Home
500 Sqft 2BHK Low Budget Home: ചെറുതാണെങ്കിലും എല്ലാവിധ സൗകര്യങ്ങളും ശാന്തതയും ഒത്തിണങ്ങി ഒരു വീട് നിർമ്മിക്കുക എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്ന കാര്യം. അത്തരത്തിൽ നിർമ്മിച്ചിട്ടുള്ള രണ്ട് ബെഡ്റൂമുകളോട് കൂടിയ ഒരു മനോഹര വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.
മുറ്റം കടന്ന് പടിക്കെട്ടുകൾ കയറി സിറ്റൗട്ടിലേക്ക് എത്തിച്ചേരുമ്പോൾ ഇരുവശത്തുമായി ഇരിക്കാനുള്ള രീതിയിലാണ് ടൈലുകൾ പാകി സിറ്റൗട്ട് ക്രമീകരിച്ചിട്ടുള്ളത്. തടിയിൽ നിർമ്മിച്ച പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ചെറുതാണെങ്കിലും എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ലിവിങ് ഏരിയയിലേക്കാണ് എത്തിച്ചേരുക. ഈയൊരു ലിവിങ് ഏരിയയുടെ പല ഭാഗത്തായാണ് ബെഡ്റൂമുകളും അടുക്കളയുമെല്ലാം സജ്ജീകരിച്ചിട്ടുള്ളത്.

വായു സഞ്ചാരവും വെളിച്ചവും നല്ല രീതിയിൽ ലഭിക്കുന്ന രീതിയിലാണ് ഈ വീടിന്റെ രണ്ടു ബെഡ്റൂമുകളും ഒരുക്കിയിട്ടുള്ളത്. അതിൽ തന്നെ കുട്ടികൾക്ക് പഠിക്കാൻ ആവശ്യമായ രീതിയിൽ ഒരു ചെറിയ സ്റ്റഡി ഏരിയയും ഒരു ബെഡ്റൂമിൽ ഒരുക്കിയിരിക്കുന്നു. അത്യാധുനിക സൗകര്യങ്ങൾ നൽകിക്കൊണ്ട് തന്നെയാണ് വീടിന്റെ കോമൺ ടോയ്ലറ്റും നിർമ്മിച്ചിട്ടുള്ളത്. ഫ്ലോറിങ്ങിനായി പ്രധാനമായും വിട്രിഫൈഡ് ടൈലുകൾ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ വീടിന്റെ റൂഫിങ്ങിൽ ട്രസ്സ് വർക്കും ഓടും പാകി മനോഹരമാക്കിയിരിക്കുന്നു.
നൂതന ശൈലിയിൽ തന്നെയാണ് വീടിന്റെ കിച്ചൻ നിർമ്മിച്ചിട്ടുള്ളത്. ഇവിടെ ലൈറ്റ് ഗ്രേ നിറത്തിലുള്ള തീമാണ് ഇന്റീരിയറിൽ ഉപയോഗിച്ചിട്ടുള്ളത്. പാത്രങ്ങളും മറ്റും അടുക്കി വയ്ക്കാനായി എല്ലാവിധ സൗകര്യങ്ങളും ഇവിടെ നൽകിയിരിക്കുന്നു. ഇത്തരത്തിൽ സർവ്വ സൗകര്യങ്ങളും നൽകിക്കൊണ്ട് വിസ്തൃതി കുറച്ചു നിർമ്മിച്ചിട്ടുള്ള ഈ ഒരു വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്.