വാസ്തുവിനും മനോഹാരിതക്കും ഏറെ പ്രാധാന്യം നൽകി നിർമ്മിച്ചിട്ടുള്ള ഒരു കുഞ്ഞു വീട്! | Kerala Model Low Budget Home

0

Kerala Model Low Budget Home: ഒരു വീട് നിർമ്മിക്കുമ്പോൾ അതിൽ വാസ്തു നോക്കണമെന്ന് നിർബന്ധമുള്ളവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അത്തരത്തിൽ വാസ്തുവിനും, ലാളിത്യത്തിനും മനോഹാരിതയ്ക്കും ഏറെ പ്രാധാന്യം നൽകി നിർമ്മിച്ചിട്ടുള്ള ഒരു മനോഹര വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.

വിശാലമായ മുറ്റം കടന്ന് പടിക്കെട്ടുകളിലേക്ക് എത്തിച്ചേരുമ്പോൾ രണ്ട് ഓപ്പൺ സ്റ്റൈലിൽ ഉള്ള കോറിഡോറുകൾ നൽകിയിട്ടുള്ളത് ഈ വീടിന്റെ എടുത്തു പറയേണ്ട പ്രത്യേകതയാണ് . അതുപോലെ പഴമയും പുതുമയും ഒത്തിണക്കി നിർമ്മിച്ചിട്ടുള്ള ഈ വീടിന്റെ ചുമരുക്കൾക്ക് വെട്ടുകല്ലിന്റെ ഫിനിഷിംഗ് ആണ് നൽകിയിട്ടുള്ളത്. മേൽക്കൂരയിൽ സീലിംഗ് വർക്കുകളും ചെയ്തിരിക്കുന്നു. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ഒരു ലിവിങ് ഏരിയയിലേക്കാണ് എത്തിച്ചേരുക.

Kerala Model Low Budget Home

ഇവിടെയെല്ലാം മിതമായ നിരക്കിൽ ഉള്ള വിട്രിഫൈഡ് ടൈലുകളാണ് ഫ്ലോറിങ്ങിൽ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ലിവിങ് ഏരിയയുടെ രണ്ടു വശത്തായാണ് രണ്ടു ബെഡ്റൂമുകൾക്കും കിച്ചനും ഇടം കണ്ടെത്തിയിട്ടുള്ളത്. കണ്ണിന് കുളിർമ നൽകുന്ന രീതിയിലുള്ള നിറങ്ങളാണ് വീടിന്റെ പെയിന്റിങ്ങിനായി തിരഞ്ഞെടുത്തിട്ടുള്ളത്. വിശാലമായ രണ്ട് ബെഡ്റൂമുകളാണ് ഈ വീടിന് ഉള്ളത്. അതുപോലെ നൂതന രീതിയിലുള്ള ഒരു കോമൺ ടോയ്‌ലറ്റും അതിനോട് ചേർന്ന് തന്നെ ഒരു വാഷ് ഏരിയയും സെറ്റ് ചെയ്തു നൽകിയിരിക്കുന്നു.

വാഷ് ഏരിയയുടെ സൈഡ് ഭാഗങ്ങളിൽ നൽകിയിട്ടുള്ള ഗ്രാനൈറ്റ് വർക്ക് വളരെയധികം മനോഹരമാണ്. ഇളം പച്ച നിറത്തിലുള്ള ടൈലുകളാണ് അടുക്കളയിൽ ഉപയോഗിച്ചിരിക്കുന്നത്. അതിനോട് ചേർന്ന് തന്നെ ഒരു സ്റ്റോറൂമിനും ഇടം കണ്ടെത്തിയിരിക്കുന്നു. ഇത്തരത്തിൽ ഏറെ മനോഹരമായി നിർമിച്ചിട്ടുള്ള ശ്രീജിത്തിന്റെയും അമ്മൂമ്മയുടെയും ഈ മനോഹര വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്.

Leave A Reply

Your email address will not be published.