ഇന്ത്യൻ സ്റ്റൈലിൽ ബജറ്റ് ഫ്രണ്ട്ലിയായി 900 sqft ലെ ഒരു അടിപൊളി ഹോം പ്ലാൻ.!! | 900 SQFT Home Plan

0

900 SQFT Home Plan : ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് ചെറിയ ബഡ്‌ജെക്ടിൽ നിർമ്മിക്കാൻ കഴിയുന്ന രണ്ട നില വീടിന്റെ പ്ലാനും വിശേഷങ്ങളുമാണ് നോക്കാൻ പോകുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നവർക്ക് അവരുടെ മനസ്സിൽ രണ്ട നില വീടാണോ ആഗ്രഹമെങ്കിൽ എന്തായാലും ഈയൊരു പ്ലാൻ തെരഞ്ഞെടുക്കാൻ ശ്രെമിക്കുക. എങ്ങനെ ചെറിയ ഭൂമിയിൽ ഇത്രേയും നല്ലൊരു വീട് നിർമ്മിച്ചെടുക്കാമെന്ന് നോക്കാം. ഏകദേശം 900 സ്‌ക്വയർ ഫീറ്റ് വരുന്ന രണ്ട നില വീടിന്റെ പ്ലാനാണ് നമ്മൾ അടുത്തറിയാൻ പോകുന്നത്. വീടിന്റെ പ്ലാൻ, ചിലവ്,

ഡിസൈൻ തുടങ്ങിയ എല്ലാ കാര്യങ്ങളെ കുറിച്ചും വളരെ വ്യക്തമായി പരിചയപ്പെടുന്നുണ്ട്. വീഡിയോയിൽ കാണുന്നത് പോലെ ഒരു ത്രീ ഡി പ്ലാൻ നല്ല രീതിയിൽ ശ്രെദ്ധിക്കാം. ഈയൊരു ത്രീ ഡി പ്ലാൻ വെച്ചാണ് നമ്മൾ എല്ലാ കാര്യങ്ങളും വിശദമായി നോക്കാൻ പോകുന്നത്. വീടിന്റെ മുന്നിൽ നിന്നും വലത് ഭാഗത്തായിട്ടാണ് സിറ്റ്ഔട്ട് വരുന്നത്. അത്യാവശം സ്ഥലമുള്ള ഇടം തന്നെയായിരിക്കും സിറ്റ്ഔട്ട്. ഇരിപ്പിടങ്ങളും മറ്റ് വസ്തുക്കളും വെക്കാനുള്ള സ്ഥലം നമ്മൾക്ക് അവിടെ കാണാം.വീടിന്റെ പ്രധാന വാതിൽ വഴി നേരെ കയറി ചെല്ലുന്നത് ഡ്രോയിങ് ഹാളിലേക്കാണ്. ഡ്രോയിങ് ഹാൾ എന്ന് ഉദ്ദേശിക്കുന്നത് ലിവിങ് ഹാൾ ആണ്. ഈ ഹാളിന്റെ വലത് ഭാഗത്തായിട്ടാണ്

സെറ്റി വെക്കാൻ കഴിയും. അത്യാവശ്യം സ്‌പെഷ്യസ് ആയിരിക്കും ലിവിങ് ഹാൾ. ഇടത് ഭാഗത്തായിട്ടാണ് ടീവി യൂണിറ്റ് വരുന്നത്. വളരെ ഭംഗിയിൽ നമ്മൾക്കു ഇവിടെ അലങ്കരിക്കാൻ കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രേത്യേകത. ലിവിങ് ഹാളിന്റെ പുറകിലായിട്ടാണ് ഡൈനിങ് ഹാൾ വരുന്നത്. ലിവിങ് ഹാളിൽ വരുന്ന അതെ സ്പേസ് ഡൈനിങ് ഹാളിൽ കാണാം. ഏകദേശം ആറ് പേർക്ക് സുഖകരമായി ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള മേശയും ഇരിപ്പിടവും ഉപയോഗിക്കാൻ കഴിയും. കൂടാതെ തൊട്ട് അടുത്ത് തന്നെ വാഷ് ബേസ് കൌണ്ടർ യൂണിറ്റ് വെക്കാൻ കഴിയുന്നതാണ്. വീട്ടുടമസ്ഥക്കാരുടെ അഭിപ്രായത്തിലായിരിക്കും ഈ കാര്യങ്ങൾ ഒകെ സജ്ജീകകരുന്നത്. ഡൈനിങ് ഹാളിന്റെ വലത് ഭാഗമായിട്ടാണ് ഒന്നാം നിലയിലേക്കുള്ള കോണിപ്പടി വരുന്നത്.

വീടിന്റെ ഇടത് ഭാഗത്ത് മുന്നിലും പുറകിലും രണ്ട കിടപ്പ് മുറികൾ വരുന്നുണ്ട്. ഈ രണ്ട ബെഡ്റൂമുകളും മീഡിയം സൈസ് ആയിരിയ്ക്കും ഉണ്ടാവുക. മീഡിയം സൈസ് ആണെങ്കിലും അത്യാവശ്യം സ്പേസ് ആറു മുറിയിൽ ലഭിക്കുന്നത്. മീഡിയം സൈസിൽ വരുന്ന രണ്ട് കിടപ്പ് മുറികളിലും രണ്ട് മീഡിയം സൈസിൽ തന്നെ അറ്റാച്ഡ് ബാത്രൂം വരുന്നതായിരിക്കും. വീട്ടുകാർക്ക് കൂടുതൽ സൗകര്യങ്ങൾ ഉണ്ടാവാൻ വേണ്ടിയാണ് ഇങ്ങനെയൊരു പ്ലാൻ തയ്യാറാക്കിട്ടുള്ളത്. ഇരു ബെഡ്റൂമുകളിലും വാർഡ്രോബ്സ് നല്കിരിക്കുന്നത് കാണാൻ കഴിയും. കൂടാതെ നമുക് വേണ്ട രീതിയിൽ രണ്ട് കിടപ്പ് മുറികളും ഡിസൈൻ ചെയ്യാൻ സാധിക്കുന്നതാണ്. അതിനാൽ തന്നെ എപ്പോഴും മികച്ച ഡിസൈൻ തന്നെ തെരഞ്ഞെടുക്കാൻ ശ്രെമിക്കുക. വീടിന്റെ പ്രധാന ഭാഗം ആണല്ലോ അടുക്കള. അടുക്കളയിലേക്ക് വരുമ്പോൾ വീടിന്റെ വലത് ഭാഗത്ത് ഏറ്റവും പുറകിലായിട്ടാണ് കൊടുത്തിരിക്കുന്നത്. രണ്ടിൽ കൂടുതൽ പേർക്ക് നിന്ന് കൈകാര്യം ചെയ്യാനുള്ള സ്പേസ് ഇവിടെയുണ്ടെന്നതാണ് മറ്റൊരു സത്യം.

അടുക്കളയിൽ ഏത് രീതിയിൽ വേണമെങ്കിലും നമ്മൾ സജ്ജീകാരിക്കാൻ സാധിക്കുന്നതാണ്. ഒരു ഭാഗത്ത് ഫ്രിഡ്ജ് വെക്കാനുള്ള സ്പേസ് ഒഴിച്ച് ഇട്ടിട്ടുണ്ട്. രണ്ടാമത്തെ നിലയിലേക്ക് വരുകയാണെങ്കിൽ കോണിപടികൾ കയറി വരുന്ന ചെറിയ ഒരു ഇടം മാത്രമേ രണ്ടാമത്തെ നിലയായി എടുത്തിട്ടുള്ളു. ഭാവിയിൽ ഗ്രൗണ്ട് ഫ്ലോറിൽ ഉള്ള രണ്ട കിടപ്പ് മുറികൾ ഫസ്റ്റ് ഫ്ലോറിലേക്ക് എടുക്കാൻ കഴിയുന്നതാണ്. ത്രീഡി കാഴ്ച്ചയിലേക്ക് പോകുമ്പോൾ പുറമെയിൽ ഒറ്റ കാഴ്ച്ചയിൽ തന്നെ അതി മനോഹരമായിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിനൊത്ത കളർ ആൻഡ് തീം ആണ് മറ്റൊരു പ്രധാന ആകർഷണം. വീടിന്റെ തൂണുകളിൽ ക്ലാഡിങ് സ്റ്റോണുകളുടെ വർക്ക് കൊടുത്തിട്ടുണ്ട്. ഈ വീടിന്റെ ആകെ ഏരിയ വരുന്നത് 931 സ്‌ക്വയർ ഫീറ്റിലാണ്. ഗ്രൗണ്ട് ഫ്ലോറിൽ 819സ്‌ക്വയർ ഫിറ്റും ഫസ്റ്റ് ഫ്ലോറിൽ 112 സ്‌ക്വയർ ഫീറ്റുമാണ് ഉള്ളത്. 9.6 മീറ്റർ നീളമാണ് ഈ വീടിനു വരുന്നത്. വീഡിയോയിൽ കാണുന്നത് പോലെ വീട് പണിയാൻ ഏകദേശം 16 ലക്ഷം രൂപ വരും.

Leave A Reply

Your email address will not be published.